ലക്നോ: ഉത്തര്‍പ്രദേശില്‍ ഘാസിപുരില്‍ പോലീസ് കോണ്‍സ്റ്റബിള്‍ സുരേഷ് വത്സനെ കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് പേര് അറസ്റ്റില്‍. 23 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. നിഷദ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ച യോഗവേദിയില് പ്രവേശനം കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഭാരതീയ നിഷദ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറിലാണ് സുരേഷ് കൊല്ലപ്പെട്ടത്. സുരേഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 50ലക്ഷം രൂപ ധനസഹായം നല്കി. അന്വേഷണം ഊര്‍ജിതമാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒരു മാസത്തിനിടെ യുപിയിലുണ്ടാകുന്ന രണ്ടാമത്തെ ആള്ക്കൂട്ടക്കൊലയാണിത്. ഡിസംബര്‍ മൂന്നിന് ബുലന്ദ്ഷഹറില്‍ പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. ഗോഹത്യയുമായി ബന്ധപ്പെട്ട ആക്രമണത്തിലായിരുന്നു അത്.ഇന്‍സ്പെക്ടര്‍ക്കുനേരെ വെടിയുതിര്‍ത്ത ആളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.