നാലാംതവണയും പ്രധാനമന്ത്രിയായ ഷെയ്ക്ക് ഹസീനയെ അഭിനന്ദിച്ച്‌ നരേന്ദ്രമോദി

79 0

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി അധികാരം നിലനിറുത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ അഭിനന്ദിച്ച്‌ നരേന്ദ്ര മോദി. ഷെയ്ക്ക് ഹസീനയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശ് നേടിയ ഉജ്ജ്വല വികസനങ്ങളുടെ പ്രതിഫലമാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് മോദി അറിയിച്ചു.

ബംഗ്ലാദേശുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഷെയ്ക്ക് ഹസീനയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് മോദി അഭിനന്ദനം അറിയിച്ചത്.

തിരഞ്ഞെടുപ്പ് നടന്ന 298 സീറ്റില്‍ 287 സീറ്റും നേടിയാണ് ഷെയ്ക്ക് ഹസീന നേതൃത്വം നല്‍കുന്ന അവാമി ലീഗ് അധികാരത്തില്‍ എത്തിയത്. ഹസീനയുമായി സംസാരിച്ചതായും അഭിനന്ദനങ്ങളും പിന്തുണയും അറിയിച്ചതായും മോദി ട്വിറ്ററില്‍ കുറിച്ചു.

Related Post

കെവിന്റെ കൊലപാതകം: ഒന്നാം പ്രതിയും പിതാവും പിടിയില്‍

Posted by - May 29, 2018, 03:00 pm IST 0
തിരുവനന്തപുരം: കെവിന്‍ കൊലപാതകക്കേസില്‍ ഒന്നാം പ്രതി ഷാനു ചാക്കോയും പിതാവ് ചാക്കോയും പിടിയില്‍. കണ്ണൂരില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.  

മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരിച്ചു

Posted by - Dec 5, 2018, 09:30 pm IST 0
തൃശൂര്‍: തൃശൂരില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരിച്ചു. മണിപ്പാലിലേക്ക് അയച്ച രക്ത സാമ്ബിളിന്റെ പരിശോധനാ ഫലത്തിലാണ് ഇത് വ്യക്തമായത്. കഴിഞ്ഞ മാസമായിരുന്നു മലപ്പുറം സ്വദേശി…

നിയമസഭാംഗമായി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു

Posted by - Jun 4, 2018, 10:30 am IST 0
ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച സജി ചെറിയാന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന കെകെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ്…

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്

Posted by - Feb 13, 2019, 07:48 pm IST 0
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്. 455 കടബാധ്യതകളാണ് എഴുതി തള്ളാനാണ് ഉത്തരവിട്ടിരിക്കുന്നത്.…

ഹൈക്കോടതി വിധിച്ച 25,000 രൂപ പിഴ അടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍

Posted by - Dec 4, 2018, 04:17 pm IST 0
കൊച്ചി: ശബരിമലയിലെ പോലീസ് ഇടപെടലിനെ ചോദ്യം ചെയ്ത ഹര്‍ജിയിന്മേല്‍ ഹൈക്കോടതി വിധിച്ച 25,000 രൂപ പിഴ അടക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ഹൈക്കോടതിക്കും…

Leave a comment