നാലാംതവണയും പ്രധാനമന്ത്രിയായ ഷെയ്ക്ക് ഹസീനയെ അഭിനന്ദിച്ച്‌ നരേന്ദ്രമോദി

119 0

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി അധികാരം നിലനിറുത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ അഭിനന്ദിച്ച്‌ നരേന്ദ്ര മോദി. ഷെയ്ക്ക് ഹസീനയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശ് നേടിയ ഉജ്ജ്വല വികസനങ്ങളുടെ പ്രതിഫലമാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് മോദി അറിയിച്ചു.

ബംഗ്ലാദേശുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഷെയ്ക്ക് ഹസീനയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് മോദി അഭിനന്ദനം അറിയിച്ചത്.

തിരഞ്ഞെടുപ്പ് നടന്ന 298 സീറ്റില്‍ 287 സീറ്റും നേടിയാണ് ഷെയ്ക്ക് ഹസീന നേതൃത്വം നല്‍കുന്ന അവാമി ലീഗ് അധികാരത്തില്‍ എത്തിയത്. ഹസീനയുമായി സംസാരിച്ചതായും അഭിനന്ദനങ്ങളും പിന്തുണയും അറിയിച്ചതായും മോദി ട്വിറ്ററില്‍ കുറിച്ചു.

Related Post

വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി

Posted by - Jun 12, 2018, 07:47 am IST 0
പെരുമ്പാവൂര്‍: വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ജിഷയുടെ 'അമ്മ രാജേശ്വരി. മകളുടെ കൊലയാളി അമീര്‍ ഉള്‍ ഇസ്ളാം മാത്രമാണോ എന്നാണ് രാജേശ്വരിയുടെ സംശയം. തനിച്ച്‌ ഇത്തരമൊരു കൊലപാതകം ചെയ്യാന്‍…

30 കിലോ ഹാഷിഷുമായി തലസ്ഥാനത്ത് നിന്നും യുവാവിനെ അറസ്റ്റ് ചെയ്തു

Posted by - Nov 24, 2018, 01:13 pm IST 0
തിരുവനന്തപുരം: 10 കോടിയോളം രൂപ വിലമതിക്കുന്ന 30 കിലോ ഹാഷിഷുമായി തലസ്ഥാനത്ത് നിന്നും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുനിയറ പണിക്കംകുടിയില്‍ അജി(35) ആണ് അറസ്റ്റിലായത്.…

ഹൈ​ക്കോ​ട​തി വി​ധി​യി​ല്‍ അ​വ്യ​ക്ത​ത​യെ​ന്ന് ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി

Posted by - Dec 6, 2018, 09:03 pm IST 0
കൊ​ച്ചി: കെ​എ​സ്‌ആ​ര്‍​ടി​സി എം ​പാ​ന​ല്‍ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​യി​ല്‍ അ​വ്യ​ക്ത​ത​യെ​ന്ന് ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി. വി​ധി ന​ട​പ്പാ​ക്കാ​ന്‍ സാ​വ​കാ​ശം തേ​ടു​മെ​ന്നും കെ​എ​സ്‌ആ​ര്‍​ടി​സി എം​ഡി പ​റ​ഞ്ഞു. പ​ത്തു​വ​ര്‍​ഷ​ത്തി​ല്‍…

കുപ്പിവെള്ളത്തിന് വില കുറയും

Posted by - Apr 30, 2018, 08:44 am IST 0
സംസ്ഥാന സർക്കാർ കുപ്പിവെള്ളത്തിനുമേൽ ഓർഡിനാൻസ് കൊണ്ടുവരാൻ പോകുന്നു. കുപ്പിവെള്ളത്തിനുമേൽ ഓർഡിനാൻസ് കൊണ്ടുവരികവഴി ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 12 രൂപയാകും വില. ഏപ്രിൽ 2 മുതൽ സംസ്ഥാനത്ത് 1…

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത

Posted by - May 29, 2018, 11:33 am IST 0
തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Leave a comment