ഡിവൈഎഫ്‌ഐ പ്രകടനത്തിന് നേരെ കല്ലേറ്

208 0

കണ്ണൂര്‍: തലശേരിയില്‍ ഡിവൈഎഫ്‌ഐ പ്രകടനത്തിന് നേരെ കല്ലേറ്. കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. കഴിഞ്ഞ ദിവസം സിപിഎം നേതാക്കളുടെ വീടുകള്‍ അക്രമിച്ച സംഭവത്തെത്തുടര്‍ന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനം നടന്നത്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. കണ്ണൂര്‍ ജില്ലയില്‍ വിവിധയിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 260 പേരാണ് അറസ്റ്റിലായത്.

ഷംസീര്‍ എംഎല്‍എ, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ശശി, ബിജെപി എംപി വി മുരളീധരന്‍ എന്നിവരുടെ വീടിന് നേരെ ഇന്നലെ ആക്രമണം ഉണ്ടായിരുന്നു. അക്രമം തുടരുന്ന കണ്ണൂര്‍ ജില്ലയില്‍ പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്.

Related Post

കുമാരി സെൽജയെ ഹരിയാന കോൺഗ്രസ് പ്രസിഡന്റ് ആയി   നിയമിച്ചു

Posted by - Sep 4, 2019, 06:27 pm IST 0
ന്യൂദൽഹി: രാജ്യസഭാ എംപി കുമാരി സെൽജയെ ഹരിയാന സംസ്ഥാന തലവനായി കോൺഗ്രസ് നിയമിച്ചു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) നേതാവും…

സി.പി.എം പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്

Posted by - Jul 6, 2018, 12:16 pm IST 0
കണ്ണൂര്‍: തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്. ആര്‍.എസ്.എസുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. തലശ്ശേരി പെരിങ്കളത്ത് ലിനേഷിന്‍റെ വീടിന് നേരെയാണ് ബോബേറുണ്ടായത്. 

രാഹുലും പ്രിയങ്കയും വയനാട്ടില്‍  

Posted by - Apr 4, 2019, 11:35 am IST 0
കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പതിനൊന്ന് മണിക്കാണ് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക…

രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; വയനാട്ടിൽ റോഡ് ഷോ തുടങ്ങി

Posted by - Apr 4, 2019, 12:16 pm IST 0
കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട്ടിലെത്തിയ രാഹുൽ തുറന്ന വാഹനത്തിലാണ് പ്രവർത്തകരോടൊപ്പം കളക്ട്രേറ്റിലെത്തിയത്. നാല്…

വെള്ളാപ്പള്ളിയുടെ പിന്തുണ സ്വാഗതാർഹം : കോടിയേരി ബാലകൃഷ്ണൻ 

Posted by - Sep 13, 2019, 01:46 pm IST 0
തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ പിന്തുണയെ സ്വാഗതം ചെയ്യുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാലായില്‍ സഹതാപ തരംഗമുണ്ടെങ്കില്‍ മാണി കുടുംബത്തില്‍ നിന്ന് ആരെങ്കിലും…

Leave a comment