ഡിവൈഎഫ്‌ഐ പ്രകടനത്തിന് നേരെ കല്ലേറ്

147 0

കണ്ണൂര്‍: തലശേരിയില്‍ ഡിവൈഎഫ്‌ഐ പ്രകടനത്തിന് നേരെ കല്ലേറ്. കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. കഴിഞ്ഞ ദിവസം സിപിഎം നേതാക്കളുടെ വീടുകള്‍ അക്രമിച്ച സംഭവത്തെത്തുടര്‍ന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനം നടന്നത്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. കണ്ണൂര്‍ ജില്ലയില്‍ വിവിധയിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 260 പേരാണ് അറസ്റ്റിലായത്.

ഷംസീര്‍ എംഎല്‍എ, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ശശി, ബിജെപി എംപി വി മുരളീധരന്‍ എന്നിവരുടെ വീടിന് നേരെ ഇന്നലെ ആക്രമണം ഉണ്ടായിരുന്നു. അക്രമം തുടരുന്ന കണ്ണൂര്‍ ജില്ലയില്‍ പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്.

Related Post

പാലായുടെ പര്യായമായ മാണിസാർ

Posted by - Apr 10, 2019, 06:16 pm IST 0
കോട്ടയം: അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ പ്രമാണിയായി തലയുയർത്തി നിന്ന വ്യക്തിത്വമായിരുന്നു കെ.എം. മാണിയുടേത്. മീനച്ചിലാർ അതിരിടുന്ന പാലായുടെ രാഷ്ട്രീയ ഭൂപടത്തിൽ എഴുതപ്പെട്ട വ്യക്തിത്വവും. കുട്ടികൾ നൽകിയ മാണിസാർ…

ദക്ഷിണ കന്നട ജില്ലയില്‍ ബി.ജെ.പിക്ക് മിന്നുന്ന വിജയം

Posted by - May 15, 2018, 10:50 am IST 0
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ആദ്യഫലം ബി.ജെ.പിക്ക് അനുകൂലം. നാലാം തവണ ജനവിധി തേടിയ മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഭയചന്ദ്ര ജയിലിനെ പരാജയപ്പെടുത്തി ബി.ജെ.പിയുടെ ഉമാനാഥ്…

രാജ്യസഭയിലേക്ക് എളമരം കരീമിനെ അയക്കാന്‍ സിപിഐഎം തീരുമാനം

Posted by - Jun 8, 2018, 04:44 pm IST 0
തിരുവനന്തപുരം: രാജ്യസഭയിലേക്ക് കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരം കരീമിനെ അയക്കാന്‍ സിപിഐഎം തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. എളമരം…

രാഹുൽഗാന്ധി ഏപ്രിൽ നാലിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

Posted by - Apr 1, 2019, 04:38 pm IST 0
തിരുവനന്തപുരം: വയനാട് ലോക്‌സഭാമണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി ഏപ്രിൽ നാലിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമെത്തും. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ ഇക്കാര്യം…

ബംഗാളിൽ  ബിജെപി -തൃണമൂൽ സംഘർഷം

Posted by - Sep 28, 2019, 03:49 pm IST 0
കൊൽക്കത്ത : പശ്ചിമബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ റാംപൂരിൽ നടന്ന സംഘർഷത്തിൽ 10 ബിജെപി പ്രവർത്തകർക്കും രണ്ട് പോലീസുകാർക്കും പരിക്കേറ്റു.  തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് തൃണമൂൽ…

Leave a comment