അ​ഞ്ച് ആ​ഡം​ബ​ര കാ​റു​ക​ള്‍ മോ​ഷ​ണം പോ​യി; പോ​ലീ​സ് അ​ന്വേ​ഷ​ണം ഊര്‍​ജി​തമാക്കി

135 0

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ വര്‍ക്ക്‌ ഷോപ്പില്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി എ​ത്തി​ച്ചി​രുന്ന അ​ഞ്ച് ആ​ഡം​ബ​ര കാ​റു​ക​ള്‍ മോ​ഷ​ണം പോ​യി. പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹി​യി​ലെ ന​ന്‍​ഗ്ലോ​യി​യി​ലെ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വാ​ഹ​നം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് ​ഊര്‍​ജി​ത അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

ഫോ​ക്സ്വാ​ഗ​ന്‍ പോ​ളോ, ഹോ​ണ്ട അ​മേ​സ്, ഫോ​ര്‍​ഡ് ഗൂ​ര്‍​ഖ, ഫോ​ര്‍​ഡ് എ​ക്കോ സ്പോ​ര്‍​ട്, മി​സ്തു​ബ​ഷി പ​ജേ​റോ എ​ന്നീ വാ​ഹ​ന​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ഞ്ചു​പേ​ര്‍ എ​ത്തി വാ​ഹ​നം ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തു തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞു.

റി​പ്പ​ബ്ളി​ക് ദി​ന​ത്തി​നു ദി​വ​സ​ങ്ങ​ള്‍ മാത്രം ബാ​ക്കിയാകവേയാണ് വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത് എ​ന്ന​താ​ണ് പോ​ലീ​സി​ന്‍റെ​യും സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക​ളു​ടെ​യും ച​ങ്കി​ടി​പ്പ് കൂ​ട്ടു​ന്ന​ത്.

Related Post

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട

Posted by - Jul 5, 2018, 10:17 am IST 0
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. കണ്ണൂര്‍ സ്വദേശിയില്‍ നിന്നും നിന്ന് 1കിലോ.044 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 13 കഷണമാക്കി മുറിച്ച്‌ എല്‍ഇഡി…

ഇരപതോളം വീടുകളില്‍ രക്തക്കറ: രക്തം കഴുകിയതിന് ശേഷവും അസഹ്യമായ ഗന്ധം; ജനങ്ങള്‍  പരിഭ്രാന്തിയില്‍ 

Posted by - Oct 26, 2018, 07:51 am IST 0
കൊച്ചി: എളമക്കരയില്‍ ഇരപതോളം വീടുകളില്‍ രക്തക്കറ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. എളമക്കര പുതുക്കലവട്ടം മാക്കാപ്പറമ്പിലാണ് ഇരുപതോളം വീടുകളുടെ ചുമരുകളില്‍ രാവിലെ രക്തം തെറിച്ച നിലയില്‍ കണ്ടത്. സമീപത്ത്…

വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി 

Posted by - Jul 20, 2018, 09:48 am IST 0
കാസര്‍കോഡ്: വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി. ബാരിക്കോട് സ്വദേശിയായ സജില(19) ആണ് മരിച്ചത്. കുളിക്കുന്നതിന് എന്നും പറഞ്ഞ് വീട്ടിലെ കുളിമുറിയില്‍ കയറിയ…

തൃശൂരിൽ യുവാവ് തീ കൊളുത്തി കൊന്ന പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന് 

Posted by - Apr 5, 2019, 10:50 am IST 0
ചിയാരത്ത്: തൃശൂർ ചീയാരത്ത് യുവാവ് തീ കൊളുത്തി കൊന്ന പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന് നടക്കും. ഒൻപത് മണി വരെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. 10 മണിക്ക് പാറമക്കാവ്…

ശബരിമല തീര്‍ഥാടകരെ പൊലീസ് വഴിയില്‍ തടയുന്നു

Posted by - Nov 5, 2018, 09:20 am IST 0
പത്തനംതിട്ട: ശബരിമലയിലേക്കുള്ള തീര്‍ഥാടകരെ പൊലീസ് വഴിയില്‍ തടയുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ തീര്‍ഥാടകരെയാണ് പൊലീസ് വഴിയില്‍ തടഞ്ഞത്. ഇവരില്‍ പലരും ഞായറാഴ്ച ദര്‍ശനത്തിനായി പുറപ്പെട്ടവരാണ്. വഴിയില്‍ തടഞ്ഞതോടെ തീര്‍ഥാടകരും…

Leave a comment