ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ചിരുന്ന അഞ്ച് ആഡംബര കാറുകള്‍ മോഷണം പോയി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നന്ഗ്ലോയിയിലെ സ്ഥാപനത്തില്‍നിന്നാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ വാഹനങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വാഹനം കണ്ടെത്തുന്നതിനായി പോലീസ് ഊര്‍ജിത അന്വേഷണം തുടരുകയാണ്.
ഫോക്സ്വാഗന് പോളോ, ഹോണ്ട അമേസ്, ഫോര്‍ഡ് ഗൂര്‍ഖ, ഫോര്‍ഡ് എക്കോ സ്പോര്‍ട്, മിസ്തുബഷി പജേറോ എന്നീ വാഹനങ്ങളാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അഞ്ചുപേര്‍ എത്തി വാഹനം കടത്തിക്കൊണ്ടുപോകുന്നതു തിരിച്ചറിയാന്‍ കഴിഞ്ഞു.
റിപ്പബ്ളിക് ദിനത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിയാകവേയാണ് വാഹനങ്ങള്‍ മോഷ്ടിക്കപ്പെട്ടത് എന്നതാണ് പോലീസിന്റെയും സുരക്ഷാ ഏജന്‍സികളുടെയും ചങ്കിടിപ്പ് കൂട്ടുന്നത്.