പുല്‍വാമയില്‍ നടന്ന ചാവേറാക്രമണത്തെ അപലപിച്ചു ലോകരാഷ്ട്രങ്ങള്‍ രംഗത്ത്

170 0

ശ്രീനഗര്‍: പുല്‍വാമയില്‍ നടന്ന ചാവേറാക്രമണത്തെ അപലപിച്ചു ലോകരാഷ്ട്രങ്ങള്‍ രംഗത്ത്. ഇന്ത്യക്ക് പിന്തുണയുമായി അമേരിക്കയുമെത്തി. ഇന്ത്യക്കൊപ്പം നിന്ന് ഭീകരവാദത്തെ അടിച്ചമര്‍ത്തുമെന്നു ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ വ്യക്തമാക്കി. റഷ്യയും ഭൂട്ടാനും ശ്രീലങ്കയും ആക്രമണത്തെ അപലപിച്ചു. ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്തലാക്കാന്‍ പാകിസ്ഥാന്‍ തയാറാകണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

2016 -ലെ ഉറി ഭീകരാക്രമണത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്.അതേസമയം ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാകിസ്താന്‍ പ്രതികരിച്ചു. പുല്‍വാമയിലെ ഭീകരാക്രമണം ആശങ്കയുളവാക്കുന്നതാണ്, എന്നാല്‍ അന്വേഷണം പോലും നടത്താതെ ഇന്ത്യന്‍ സര്‍ക്കാരും മാധ്യമങ്ങളും പാകിസ്താന് മേല്‍ പഴിചാരുകയാണെന്ന് പാകിസ്ഥാന്‍ ആരോപിക്കുന്നു. കശ്മീരില്‍ ഉണ്ടായ ആക്രമണം ഗുരുതരമായ സംഭവമാണെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

ജെയ്ഷെ ഭീകരനായ ആദില്‍ അഹമ്മദ് ധര്‍ ആണ് ചാവേറാക്രമണം നടത്തിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ജെയ്ഷെ തലവന്‍ മൗലാന മസൂര്‍ അസറിന് അഭയം നല്‍കിയതിന് ഇന്ത്യ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ജെയ്ഷെ ഭീകരര്‍ക്ക് പാക് സര്‍ക്കാര്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കി ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പിന്തുണ നല്‍കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നു. സ്ഫോടക വസ്തു നിറച്ച കാര്‍ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയതിന് പിന്നാലെ സൈനികര്‍ക്ക് നേരെ വെടിവെപ്പും ഉണ്ടായിട്ടുണ്ട്. സമീപത്ത് തന്നെ മറ്റുഭീകരര്‍ ഒളിച്ചിരിപ്പുണ്ടായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഇവരെ കണ്ടെത്താന്‍ ശക്തമായി തിരച്ചിലാണ് സൈന്യം ആരംഭിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി 15 ലേറെ ഗ്രാമങ്ങള്‍ സൈന്യം പൂര്‍ണ്ണമായി വളഞ്ഞു കഴിഞ്ഞു. വരും ദിവസങ്ങളിലും ശക്തമായ തിരച്ചില്‍ ഉണ്ടാകും. ചരിത്രത്തിലെ ഏറ്റവും വലിയ ചാവേര്‍ ആക്രമണമാണ് ജമ്മുകശ്മീരില്‍ ഉണ്ടായിരിക്കുന്നത്.. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം പാക്ക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.

ജയ്ഷെ മുഹമ്മദിന്‍റെ ഒപ്പറേഷന്‍ ചീഫ് ആയിരുന്ന ഖാലിദിനെ 2017 ല്‍ ഇന്ത്യന്‍ സൈന്യും വെടിവെച്ചു കൊന്നിരുന്നു. ഇതിന് തിരിച്ചടിയായി കശ്മീരില്‍ ഭീകരര്‍ വ്യാപക ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടായിരുന്നു.

Related Post

ഒക്ടോബർ 2 മുതൽ എയർ ഇന്ത്യ സിംഗിൾ പ്ലാസ്റ്റിക്  ഉപയോഗം  നിരോധിച്ചു

Posted by - Aug 29, 2019, 04:43 pm IST 0
പ്ലാസ്റ്റിക് ഉൽ‌പന്നങ്ങളായ ബാഗുകൾ, കപ്പുകൾ,എന്നിവയ്ക്ക് എയർ ഇന്ത്യ എല്ലാ വിമാനങ്ങൾക്കും നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുന്നു. എയർ ഇന്ത്യയിലും കുറഞ്ഞ ചെലവിലുള്ള സബ്സിഡിയറിയായ എയർ ഇന്ത്യ എക്സ്പ്രസിലും പ്ലാസ്റ്റിക്…

അവസാനഘട്ട വോട്ടിംഗ് നാളെ; മോഡി കേദാര്‍നാഥിലെ ഗുഹയ്ക്കുള്ളില്‍ ഏകാന്തധ്യാനത്തില്‍  

Posted by - May 18, 2019, 07:55 pm IST 0
കേദാര്‍നാഥ്: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോഡി കേദാര്‍ നാഥില്‍. ഉത്തരാഖണ്ഡില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് മോഡി എത്തിയിരിക്കുന്നത്. കേദാര്‍നാഥിനു സമീപമുള്ള…

കോവിഡ് 19 മരണം 26500 ന് അടുത്ത്

Posted by - Mar 28, 2020, 10:32 am IST 0
മുംബൈ: കൊവിഡ് 19 രോഗബാധയില്‍ മരണം 26,447ലെത്തി. 577,531 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലാണ് ഏറ്റവും കുടുതല്‍ രോഗ ബാധിതര്‍. 94,425. ഇന്നു മാത്രം 8,990…

പൗരത്വ നിയമ ഭേദഗതിയില്‍ പരസ്യവുമായി കേന്ദ്രസര്‍ക്കാര്‍

Posted by - Dec 19, 2019, 07:19 pm IST 0
ന്യൂഡല്‍ഹി: പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധിപ്പിച്ച് രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ  പ്രതിഷേധങ്ങള്‍ക്ക്  വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ നിയമവുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രചാരണം…

'നിയമവും ഭരണഘടനയും ആരുടെയും അടിമകളല്ല' : ശിവസേന

Posted by - Nov 2, 2019, 04:23 pm IST 0
മുംബയ്: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ  വിമർശനവുമായി ശിവസേന. മുഗളർ ചെയ്തത് പോലെയാണ് ബി.ജെ.പി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന് പറയുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി.…

Leave a comment