പുല്‍വാമയില്‍ നടന്ന ചാവേറാക്രമണത്തെ അപലപിച്ചു ലോകരാഷ്ട്രങ്ങള്‍ രംഗത്ത്

276 0

ശ്രീനഗര്‍: പുല്‍വാമയില്‍ നടന്ന ചാവേറാക്രമണത്തെ അപലപിച്ചു ലോകരാഷ്ട്രങ്ങള്‍ രംഗത്ത്. ഇന്ത്യക്ക് പിന്തുണയുമായി അമേരിക്കയുമെത്തി. ഇന്ത്യക്കൊപ്പം നിന്ന് ഭീകരവാദത്തെ അടിച്ചമര്‍ത്തുമെന്നു ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ വ്യക്തമാക്കി. റഷ്യയും ഭൂട്ടാനും ശ്രീലങ്കയും ആക്രമണത്തെ അപലപിച്ചു. ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്തലാക്കാന്‍ പാകിസ്ഥാന്‍ തയാറാകണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

2016 -ലെ ഉറി ഭീകരാക്രമണത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്.അതേസമയം ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാകിസ്താന്‍ പ്രതികരിച്ചു. പുല്‍വാമയിലെ ഭീകരാക്രമണം ആശങ്കയുളവാക്കുന്നതാണ്, എന്നാല്‍ അന്വേഷണം പോലും നടത്താതെ ഇന്ത്യന്‍ സര്‍ക്കാരും മാധ്യമങ്ങളും പാകിസ്താന് മേല്‍ പഴിചാരുകയാണെന്ന് പാകിസ്ഥാന്‍ ആരോപിക്കുന്നു. കശ്മീരില്‍ ഉണ്ടായ ആക്രമണം ഗുരുതരമായ സംഭവമാണെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

ജെയ്ഷെ ഭീകരനായ ആദില്‍ അഹമ്മദ് ധര്‍ ആണ് ചാവേറാക്രമണം നടത്തിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ജെയ്ഷെ തലവന്‍ മൗലാന മസൂര്‍ അസറിന് അഭയം നല്‍കിയതിന് ഇന്ത്യ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ജെയ്ഷെ ഭീകരര്‍ക്ക് പാക് സര്‍ക്കാര്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കി ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പിന്തുണ നല്‍കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നു. സ്ഫോടക വസ്തു നിറച്ച കാര്‍ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയതിന് പിന്നാലെ സൈനികര്‍ക്ക് നേരെ വെടിവെപ്പും ഉണ്ടായിട്ടുണ്ട്. സമീപത്ത് തന്നെ മറ്റുഭീകരര്‍ ഒളിച്ചിരിപ്പുണ്ടായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഇവരെ കണ്ടെത്താന്‍ ശക്തമായി തിരച്ചിലാണ് സൈന്യം ആരംഭിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി 15 ലേറെ ഗ്രാമങ്ങള്‍ സൈന്യം പൂര്‍ണ്ണമായി വളഞ്ഞു കഴിഞ്ഞു. വരും ദിവസങ്ങളിലും ശക്തമായ തിരച്ചില്‍ ഉണ്ടാകും. ചരിത്രത്തിലെ ഏറ്റവും വലിയ ചാവേര്‍ ആക്രമണമാണ് ജമ്മുകശ്മീരില്‍ ഉണ്ടായിരിക്കുന്നത്.. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം പാക്ക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.

ജയ്ഷെ മുഹമ്മദിന്‍റെ ഒപ്പറേഷന്‍ ചീഫ് ആയിരുന്ന ഖാലിദിനെ 2017 ല്‍ ഇന്ത്യന്‍ സൈന്യും വെടിവെച്ചു കൊന്നിരുന്നു. ഇതിന് തിരിച്ചടിയായി കശ്മീരില്‍ ഭീകരര്‍ വ്യാപക ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടായിരുന്നു.

Related Post

ജി.പരമേശ്വരയ്‌ക്കെതിരായ റെയ്ഡ്: 4.25 കോടിയുടെ അനധികൃത പണം കണ്ടെടുത്തു

Posted by - Oct 11, 2019, 01:45 pm IST 0
ബെംഗളൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വരയുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളില്‍ നടന്ന റെയ്ഡില്‍ നാല് കോടി രൂപയിലധികം പിടിച്ചെടുത്തു.  ബെംഗളൂരുവിലും സമീപപ്രദേശങ്ങളിലുമായി  പരമേശ്വരയുമായി ബന്ധമുള്ള…

ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം അമിതാവ് ഘോഷിന് 

Posted by - Dec 14, 2018, 09:38 pm IST 0
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരത്തിന് നോവലിസ്റ്റ് അമിതാവ് ഘോഷ് അര്‍ഹനായി. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് അവാര്‍ഡ്. 54ാം ജ്ഞാനപീഠ പുരസ്‌കാരമാണിത്. രാജ്യത്തെ പരമോന്നത…

328 മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു

Posted by - Sep 13, 2018, 07:35 pm IST 0
ന്യൂഡല്‍ഹി: 328 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു. സാധാരണ ഉപയോഗിക്കുന്ന സിറപ്പുകള്‍, വേദനാ സംഹാരികള്‍, ജലദോഷത്തിനും പനിക്കുമുള്ള മരുന്നുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയാണ് നിരോധിച്ചിരിക്കുന്നത്.  ആറ് മരുന്നുകള്‍ക്ക്…

നീരവിനും മുൻപേ ബാങ്കുകൾ ചതിക്കപ്പെട്ടിരുന്നു 

Posted by - Mar 10, 2018, 08:02 am IST 0
നീരവിനും മുൻപേ ബാങ്കുകൾ ചതിക്കപ്പെട്ടിരുന്നു  നീരവ് മോദി പ്രശ്നം പൊങ്ങിവരുന്നത് ഈ വർഷമാണെങ്കിലും ബാങ്കുകൾക്ക് മുൻപേ നഷ്ട്ടങ്ങൾ നേരിട്ടികൊണ്ടിരുന്നു എന്ന പുതിയ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 8,40,958…

ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം

Posted by - Apr 17, 2018, 02:35 pm IST 0
കാഠ്മണ്ഡു: ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിക്കു സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ എംബസി ഓഫീസിന്‍റെ മതിലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. എംബസി…

Leave a comment