ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ മുംബൈയിൽ നിന്ന് കണ്ടെത്തി

102 0

തിരുവനന്തപുരം: ഓച്ചിറയിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടു പോയ രാജസ്ഥാൻ സ്വദേശിയായ നാടോടി പെൺകുട്ടിയെ മുംബൈയിൽ നിന്ന് കണ്ടെത്തി.പത്ത് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെയും ഒപ്പമുള്ള റോഷൻ എന്ന യുവാവിനെയും കണ്ടെത്തുന്നത്. ഏറെ വിവാദമായ കേസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇന്നലെ രാത്രിയാണ് പെൺകുട്ടിയേയും തട്ടിക്കൊണ്ടുപോയ റോഷനെയും മുംബൈയിൽ നിന്ന് കണ്ടെത്തിയതെന്നാണ് വിവരം. രണ്ട് ദിവസം മുൻപാണ് ഇവര്‍ മഹാരാഷ്ട്രയിലെത്തുന്നത്.  

നിരന്തരം യാത്രചെയ്യുകയായിരുന്നതിനാൽ ഇവരെ പിന്തുടരുക എളുപ്പമായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് വിറ്റ് എൺപതിനായിരം രൂപ മുഹമ്മദ് റോഷന്‍റെ കയ്യിൽ രൂപയുണ്ടായിരുന്നു. രണ്ടു പേരും  ഫോൺ ഉപയോഗിക്കാതിരുന്നതും പൊലീസിനെ കുഴക്കി. പലപ്പോഴും  യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരിൽ നിന്ന് ഫോൺ വാങ്ങിയാണ് നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നത്.  

കഴിഞ്ഞ ഒരുമാസമായി ഓച്ചിറ – വലിയകുളങ്ങര പ്രദേശത്താണ് രാജസ്ഥാനിൽ നിന്നുള്ള കുടുംബം വഴിയോര കച്ചവടം  നടത്തിയിരുന്നത്. ഒരു സംഘമാളുകൾ ഇവർ താമസിക്കുന്ന ഷെഡ്ഡിൽ അതിക്രമിച്ച് കയറി, തടയാൻ ശ്രമിച്ചപ്പോൾ അച്ഛനമ്മമാരെ മർദ്ദിച്ച് അവശരാക്കി വഴിയിൽത്തള്ളിയ ശേഷമായിരുന്നു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.

Related Post

ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച്‌ കനകദുര്‍ഗയും ബിന്ദുവും; ദര്‍ശനം നടത്താനാവില്ലെന്ന നിലപാടിൽ പോലീസ്

Posted by - Dec 25, 2018, 10:22 am IST 0
കോട്ടയം: ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച്‌ തിങ്കളാഴ്ച മലകയറിയ കനകദുര്‍ഗയും ബിന്ദുവും. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഇരുവരും ഇക്കാര്യം പോലീസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍…

ആശുപത്രിയുടെ ചുമര് ഇടിഞ്ഞുവീണു: നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു

Posted by - Apr 30, 2018, 03:45 pm IST 0
തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെ ചുമര് ഇടിഞ്ഞുവീണു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം ഉണ്ടായത്. അപകടത്തിൽ നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തിക്കുന്നിയിടത്തെ ചുമരാണ്…

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ലീല മേനോന്‍ 

Posted by - Jun 3, 2018, 10:31 pm IST 0
കൊച്ചി : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീല മേനോന്‍(86 ) കൊച്ചിയില്‍ വെച്ച്‌ അന്തരിച്ചു. . ഔട്ട്ലു​ക്ക്, ദി ​ഹി​ന്ദു, മാ​ധ്യ​മം, മ​ല​യാ​ളം, മു​ത​ലാ​യ​വ​യി​ല്‍…

വി​ഴി​ഞ്ഞ​ത്ത് കൂ​റ്റ​ന്‍ ട​ഗ് ക​ട​ലി​ല്‍ താ​ണു  

Posted by - Nov 28, 2018, 10:20 am IST 0
വി​ഴി​ഞ്ഞം: നി​യ​മ​ക്കു​രു​ക്കി​ല്‍പ്പെ​ട്ട് വി​ഴി​ഞ്ഞ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന കൂ​റ്റ​ന്‍ ട​ഗ് ക​ട​ലി​ല്‍ മ​റി​ഞ്ഞ് താ​ണു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍​റെ പ​ഴ​യ പെട്രോ​ള്‍ ബോ​ട്ടും ത​ക​ര്‍​ത്തു. വ്യാഴാഴ്ച പു​ല​ര്‍​ച്ചെ​ വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ്…

Leave a comment