ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ മുംബൈയിൽ നിന്ന് കണ്ടെത്തി

113 0

തിരുവനന്തപുരം: ഓച്ചിറയിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടു പോയ രാജസ്ഥാൻ സ്വദേശിയായ നാടോടി പെൺകുട്ടിയെ മുംബൈയിൽ നിന്ന് കണ്ടെത്തി.പത്ത് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെയും ഒപ്പമുള്ള റോഷൻ എന്ന യുവാവിനെയും കണ്ടെത്തുന്നത്. ഏറെ വിവാദമായ കേസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇന്നലെ രാത്രിയാണ് പെൺകുട്ടിയേയും തട്ടിക്കൊണ്ടുപോയ റോഷനെയും മുംബൈയിൽ നിന്ന് കണ്ടെത്തിയതെന്നാണ് വിവരം. രണ്ട് ദിവസം മുൻപാണ് ഇവര്‍ മഹാരാഷ്ട്രയിലെത്തുന്നത്.  

നിരന്തരം യാത്രചെയ്യുകയായിരുന്നതിനാൽ ഇവരെ പിന്തുടരുക എളുപ്പമായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് വിറ്റ് എൺപതിനായിരം രൂപ മുഹമ്മദ് റോഷന്‍റെ കയ്യിൽ രൂപയുണ്ടായിരുന്നു. രണ്ടു പേരും  ഫോൺ ഉപയോഗിക്കാതിരുന്നതും പൊലീസിനെ കുഴക്കി. പലപ്പോഴും  യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരിൽ നിന്ന് ഫോൺ വാങ്ങിയാണ് നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നത്.  

കഴിഞ്ഞ ഒരുമാസമായി ഓച്ചിറ – വലിയകുളങ്ങര പ്രദേശത്താണ് രാജസ്ഥാനിൽ നിന്നുള്ള കുടുംബം വഴിയോര കച്ചവടം  നടത്തിയിരുന്നത്. ഒരു സംഘമാളുകൾ ഇവർ താമസിക്കുന്ന ഷെഡ്ഡിൽ അതിക്രമിച്ച് കയറി, തടയാൻ ശ്രമിച്ചപ്പോൾ അച്ഛനമ്മമാരെ മർദ്ദിച്ച് അവശരാക്കി വഴിയിൽത്തള്ളിയ ശേഷമായിരുന്നു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.

Related Post

ശബരിമല യുവതീ പ്രവേശനം; വരുമാനത്തില്‍ വന്‍ കുറവ് 

Posted by - Oct 25, 2018, 10:22 pm IST 0
ശബരിമല: ശബരിമലയിലെ മൂന്ന് മാസത്തെ വരുമാനത്തില്‍ 8.32 കോടിയുടെ കുറവ്. പ്രളയവും അതിന് പിന്നാലെ യുവതി പ്രവേശനവിവാദവുമാണ് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെ ബാധിച്ചതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം…

മണ്‍വിള പ്ളാസ്‌റ്റിക് ഫാക്‌ടറിയ്‌ക്ക് തീവച്ചത് പിടിയിലായ ജീവനക്കാര്‍ തന്നെ

Posted by - Nov 10, 2018, 02:48 pm IST 0
തിരുവനന്തപുരം: മണ്‍വിള പ്ളാസ്‌റ്റിക് ഫാക്‌ടറിയ്‌ക്ക് തീവച്ചത് പിടിയിലായ ജീവനക്കാര്‍ തന്നെ. ഇരുവരും കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചിറയിന്‍കീഴ് സ്വദേശി ബിമല്‍ കാര്യവട്ടം സ്വദേശി ബിനു…

വിദ്യാര്‍ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി

Posted by - Jul 1, 2018, 12:34 pm IST 0
ചെറുകോല്‍: വിദ്യാര്‍ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. ചെറുകോല്‍ സ്വദേശി ഷീജമോളുടെ മകന്‍ സാജിത് (14) ആണ് ഒഴുക്കില്‍പ്പെട്ടത്. നാരങ്ങാനം ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.  

 കെ സുരേന്ദ്രന് വീണ്ടും നിരാശ; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി

Posted by - Nov 27, 2018, 09:45 pm IST 0
പത്തനംതിട്ട; ജാമ്യം തേടി കോടതിയെ സമീപിച്ച ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് വീണ്ടും നിരാശ. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ്…

Leave a comment