ഫീസടയ്‌ക്കാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ  പരീക്ഷാഹാളിന് പുറത്ത് നിർത്തിയതായി പരാതി

55 0

കരുമാലൂർ: ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ സ്വകാര്യ സ്കൂൾ മാനേജ്മെന്റ് പരീക്ഷ എഴുതിക്കാതെ ഹാളിന് പുറത്തു നിറുത്തിയതായി പരാതി. ഇതിൽ ഒരു കുട്ടി തലകറങ്ങി വീണതിനെ തുടർന്ന് സ്കൂളിന് മുമ്പിൽ നാട്ടുകാർ പ്രതിഷേധിച്ചു. ആലുവ സെറ്റിൽമെന്റ് സ്കൂളിലാണ് മനുഷ്യത്വരഹിത പ്രവർത്തി  നടന്നത്.

ഇന്നലെ നടന്ന കണക്ക് പരീക്ഷയാണ് സെമിനാരിപ്പടി സ്വദേശികളായ ദമ്പതികളുടെ മകനെയും മറ്റൊരു കുട്ടിയെയും എഴുതാൻ അനുവദിക്കാതെ രണ്ട് മണിക്കൂറോളം പരീക്ഷഹാളിന് പുറത്ത് നിറുത്തിയത്.

രണ്ടാം ക്ലാസുകാർക്ക് പ്രതിമാസം 570 രൂപ സ്കൂൾ ട്യൂഷൻ ഫീസും 400 രൂപ ബസ് ഫീസുമാണ്. ഒരു മാസത്തെ തുക മാത്രമാണ് കുടിശികയുണ്ടായിരുന്നത്.  പരീക്ഷ അവസാനിക്കുന്നതിന് മുമ്പായി നൽകാമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതരെ അറിയിച്ചിരുന്നതാണ്. ഇത് കാര്യമാക്കാതെയാണ് പരീക്ഷഹാളിന് പുറത്തു നിർത്തിയത്. ഹാളിന് പുറത്ത് നിൽക്കുന്നതിനിടെ ഒരു കുട്ടി തലകറങ്ങി വീണു. 

പരീക്ഷ കഴിഞ്ഞ് സ്കൂൾ ബസിൽ തന്നെ കുട്ടികൾ വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ വിവരമറിഞ്ഞത്. തുടർന്ന് തലകറങ്ങി വീണ കുട്ടിയെ രക്ഷിതാക്കൾ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാരും എൽഡിഎഫ് പ്രവർത്തകരും സ്കൂൾ ഉപരോധിച്ചു. 

അതേസമയം, കുട്ടികളെ വരാന്തയിൽ നിർത്തിയെന്നും ഒരു കുട്ടി തലകറങ്ങി വീണെന്നുമുള്ള ആക്ഷേപം ശരിയല്ലെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് കവിത മനോജ് പറഞ്ഞു. ഫീസ് അടക്കാത്ത കുട്ടികളെ പരീക്ഷ എഴുതിപ്പിക്കേണ്ടതില്ലെന്ന് മാനേജ്മെന്റ് നിർദ്ദേശിച്ചിരുന്നു. രണ്ട് കുട്ടികളെയും തനിക്കൊപ്പം എൽകെജി ക്ലാസിൽ ഇരുത്തുകയായിരുന്നുവെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു. 

ഫീസ് അടക്കാത്തതിന്റെ പേരിൽ മാറ്റി നിർത്തിയ കുട്ടികളെ ഇന്ന് പരീക്ഷ   എഴുതാൻ അനുവദിക്കുമെന്നും ഇന്നലെ പരീക്ഷ എഴുതാൻ അനുവദിക്കാത്ത അദ്ധ്യാപകരെ പരീക്ഷ ചുമതലയിൽ നിന്നും മാറ്റിനിർത്താൻ നിർദ്ദേശിച്ചതായും സ്കൂൾ സന്ദർശിച്ച ശേഷം ഡിഇഒ പറഞ്ഞു.

Related Post

യുവാവ് അധ്യാപികയുടെ അറുത്തമാറ്റിയ തലയുമായി ഓടിയത് അഞ്ചു കിലോമീറ്റര്‍

Posted by - Jul 4, 2018, 11:32 am IST 0
റാഞ്ചി: ജാര്‍ഖണ്ഡിലെ സെരെകെല കര്‍സ്വാന്‍ ജില്ലയില്‍ മാനസിക വൈകല്യമുള്ള യുവാവ് അധ്യാപികയുടെ അറുത്തമാറ്റിയ തലയുമായി ഓടിയത് അഞ്ചു കിലോമീറ്റര്‍. സ്‌കൂളിന് സമീപത്ത് നിന്നാണ് ഹരി ഹെംബ്രാം (26)…

മത്സ്യത്തൊഴിലാളികളെ നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍

Posted by - Dec 29, 2018, 09:18 pm IST 0
ന്യൂഡല്‍ഹി: പ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈന്യമായി മാറിയ മത്സ്യത്തൊഴിലാളികളെ നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ഡോ. ശശി തരൂര്‍ എം.പി. പ്രളയത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ്…

മുഖ്യമന്ത്രിയ്ക്ക് വധ ഭീഷണി 

Posted by - May 30, 2018, 10:30 am IST 0
കോതമംഗലം: മുഖ്യമന്ത്രിയെ വധിക്കുമെന്ന്​ ഭീഷണിപ്പെടുത്തി ഫേസ്​ബുക്ക്​ പോസ്​റ്റ്​. 'ലക്ഷക്കണക്കിന്​ മലയാളികളില്‍ ഒരാള്‍ വിചാരിച്ചാല്‍ നിന്റെ ഭാര്യക്കും കിട്ടും സര്‍ക്കാര്‍ ജോലി' എന്ന്​ തുടങ്ങുന്ന പോസ്​റ്റിനു താഴെ ഭരണം…

കോളേജുകള്‍ക്ക് ശനിയാഴ്ച പ്രവര്‍ത്തി ദിവസം 

Posted by - Sep 13, 2018, 10:03 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകള്‍ക്ക് ശനിയാഴ്ച പ്രവര്‍ത്തി ദിവസം. പ്രളയ ദുരന്തത്തെ തുടര്‍ന്ന് ക്ലാസുകള്‍ നഷ്ടമായ സാഹചര്യത്തിലാണ് ഈ തീരുമാനം. അവധി ദിനങ്ങളില്‍ ക്ലാസുകള്‍ നടത്തി കൃത്യസമയത്ത് തന്നെ…

രാ​​ഹു​​ല്‍ ഈ​​ശ്വ​​റി​​ന്‍റെ ജാമ്യം കോടതി റദ്ദാക്കി

Posted by - Dec 15, 2018, 12:31 pm IST 0
പ​​ത്ത​​നം​​തി​​ട്ട: ശ​​ബ​​രി​​മ​​ല യു​​വ​​തി പ്ര​​വേ​​ശ​​ന​​ത്തി​​നെ​​തി​​രെ പ്ര​​തി​​ഷേ​​ധ സ​​മ​​രം ന​​ട​​ത്തി​​യ​​ കേസില്‍ അ​​യ്യ​​പ്പ​​ധ​​ര്‍​​മ സേ​​ന പ്ര​​സി​​ഡ​​ന്‍റ് രാ​​ഹു​​ല്‍ ഈ​​ശ്വ​​റി​​ന്‍റെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് നടപടി.…

Leave a comment