ഫീസടയ്‌ക്കാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ  പരീക്ഷാഹാളിന് പുറത്ത് നിർത്തിയതായി പരാതി

42 0

കരുമാലൂർ: ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ സ്വകാര്യ സ്കൂൾ മാനേജ്മെന്റ് പരീക്ഷ എഴുതിക്കാതെ ഹാളിന് പുറത്തു നിറുത്തിയതായി പരാതി. ഇതിൽ ഒരു കുട്ടി തലകറങ്ങി വീണതിനെ തുടർന്ന് സ്കൂളിന് മുമ്പിൽ നാട്ടുകാർ പ്രതിഷേധിച്ചു. ആലുവ സെറ്റിൽമെന്റ് സ്കൂളിലാണ് മനുഷ്യത്വരഹിത പ്രവർത്തി  നടന്നത്.

ഇന്നലെ നടന്ന കണക്ക് പരീക്ഷയാണ് സെമിനാരിപ്പടി സ്വദേശികളായ ദമ്പതികളുടെ മകനെയും മറ്റൊരു കുട്ടിയെയും എഴുതാൻ അനുവദിക്കാതെ രണ്ട് മണിക്കൂറോളം പരീക്ഷഹാളിന് പുറത്ത് നിറുത്തിയത്.

രണ്ടാം ക്ലാസുകാർക്ക് പ്രതിമാസം 570 രൂപ സ്കൂൾ ട്യൂഷൻ ഫീസും 400 രൂപ ബസ് ഫീസുമാണ്. ഒരു മാസത്തെ തുക മാത്രമാണ് കുടിശികയുണ്ടായിരുന്നത്.  പരീക്ഷ അവസാനിക്കുന്നതിന് മുമ്പായി നൽകാമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതരെ അറിയിച്ചിരുന്നതാണ്. ഇത് കാര്യമാക്കാതെയാണ് പരീക്ഷഹാളിന് പുറത്തു നിർത്തിയത്. ഹാളിന് പുറത്ത് നിൽക്കുന്നതിനിടെ ഒരു കുട്ടി തലകറങ്ങി വീണു. 

പരീക്ഷ കഴിഞ്ഞ് സ്കൂൾ ബസിൽ തന്നെ കുട്ടികൾ വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ വിവരമറിഞ്ഞത്. തുടർന്ന് തലകറങ്ങി വീണ കുട്ടിയെ രക്ഷിതാക്കൾ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാരും എൽഡിഎഫ് പ്രവർത്തകരും സ്കൂൾ ഉപരോധിച്ചു. 

അതേസമയം, കുട്ടികളെ വരാന്തയിൽ നിർത്തിയെന്നും ഒരു കുട്ടി തലകറങ്ങി വീണെന്നുമുള്ള ആക്ഷേപം ശരിയല്ലെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് കവിത മനോജ് പറഞ്ഞു. ഫീസ് അടക്കാത്ത കുട്ടികളെ പരീക്ഷ എഴുതിപ്പിക്കേണ്ടതില്ലെന്ന് മാനേജ്മെന്റ് നിർദ്ദേശിച്ചിരുന്നു. രണ്ട് കുട്ടികളെയും തനിക്കൊപ്പം എൽകെജി ക്ലാസിൽ ഇരുത്തുകയായിരുന്നുവെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു. 

ഫീസ് അടക്കാത്തതിന്റെ പേരിൽ മാറ്റി നിർത്തിയ കുട്ടികളെ ഇന്ന് പരീക്ഷ   എഴുതാൻ അനുവദിക്കുമെന്നും ഇന്നലെ പരീക്ഷ എഴുതാൻ അനുവദിക്കാത്ത അദ്ധ്യാപകരെ പരീക്ഷ ചുമതലയിൽ നിന്നും മാറ്റിനിർത്താൻ നിർദ്ദേശിച്ചതായും സ്കൂൾ സന്ദർശിച്ച ശേഷം ഡിഇഒ പറഞ്ഞു.

Related Post

ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ

Posted by - Nov 15, 2018, 09:38 pm IST 0
പത്തനംതിട്ട: ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സന്നിധാനം, പമ്ബ, ഇലവുങ്കല്‍, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നവംബര്‍ 15 വ്യാഴാഴ്ച അര്‍ധരാത്രി…

ഫ്രാങ്കോ മുളക്കലിന്റെ ചോദ്യചെയ്യല്‍ തുടരും

Posted by - Sep 20, 2018, 08:28 pm IST 0
കൊച്ചി : കന്യാസ്ത്രീ പീഡനക്കേസ്‌ പ്രതി ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലിന്റെ ചോദ്യചെയ്യല്‍ നാളെ പൂര്‍ത്തിയാകുമെന്ന്‌ അന്വേഷണത്തിന്റെ ചുമതലയുള്ള കോട്ടയം എസ്‌പി ഹരിശങ്കര്‍ അറിയിച്ചു. ഇന്നലെയും ഇന്നുമായി…

സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ്

Posted by - Jun 26, 2018, 10:39 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് ഇന്ന് പതിനഞ്ച് പൈസ കുറഞ്ഞ് 78.63 രൂപയായി. ഡീസലിനും ഇന്ന് ലിറ്ററിന് പത്ത്…

മത്സ്യത്തൊഴിലാളികളുടെ സ്ഥലം വാങ്ങിക്കലിൽ സാമ്പത്തിക തിരിമറി

Posted by - Apr 9, 2018, 08:32 am IST 0
മത്സ്യത്തൊഴിലാളികളുടെ സ്ഥലം വാങ്ങിക്കലിൽ സാമ്പത്തിക തിരിമറി തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾക്ക് സ്ഥലം വാങ്ങിക്കുന്ന വഴി കോടികളുടെ തട്ടിപ്പാണ് നടക്കുന്നത്. ഉദ്യോഗസ്ഥരും ഇവിടുത്തെ പ്രാദേശിക രാഷ്ട്രീയക്കാരും ചേർന്ന് മത്സ്യത്തൊഴിലാളികളെ കബിളിപ്പിക്കുകയാണ്.…

താന്‍ ആക്രമിക്കപ്പെട്ടാല്‍ കേരള സര്‍ക്കാര്‍ ഉത്തരവാദിത്വം പറയേണ്ടി വരും; തൃപ്‌തി ദേശായി 

Posted by - Nov 16, 2018, 10:03 am IST 0
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ സ്ത്രീകള്‍ക്ക് നല്‍കുമെന്ന് അറിയിച്ച അച്ഛേദിന്‍ ഇങ്ങനെയാണോയെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായിയുടെ വിമര്‍ശനം. തനിക്ക് സുരക്ഷ നല്‍കേണ്ടത് കേരള…

Leave a comment