ജീവന് വേണ്ടി പോരാടുന്ന കുരുന്നിന്റെ ചികിത്സാ ചെലവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കും

59 0

തൊടുപുഴ: അമ്മയുടെ സുഹൃത്ത് വടികൊണ്ടു തലയ്ക്ക് അടിച്ചശേഷം കാലിൽ തൂക്കി നിലത്തടിച്ച രണ്ടാം ക്ലാസ് വിദ്യാർഥി അതീവ ഗുരുതരാവസ്ഥയിൽ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. കുട്ടിയുടെ പരുക്കുകൾ മാരകമാണ്. തലച്ചോറിനും ശ്വാസകോശത്തിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവം തുടരുകയാണെന്നും അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർ പറഞ്ഞു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണു കുട്ടി ഇപ്പോൾ.

തൊടുപുഴയിൽ യുവാവ് മർദിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന 7 വയസുകാരന്റെ ചികിത്സാചെലവും ഇളയ കുട്ടി ഉൾപ്പെടെയുള്ള രണ്ട് കുട്ടികളുടെ സംരക്ഷണവും സർക്കാർ ഏറ്റെടുക്കും. 

ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും വനിത ശിശു വികസന വകുപ്പും ഏകോപിച്ചാണ് കുട്ടികളുടെ ചികിത്സയും സംരക്ഷണവും ഏറ്റെടുക്കുന്നത്. ചികിത്സയിലുള്ള കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കുട്ടിയെ മർദിച്ച സംഭവത്തിൽ കർശന നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളോടുള്ള അതിക്രമം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.

കുട്ടികളോടുള്ള അതിക്രമം അറിഞ്ഞിട്ടും അത് മൂടി വയ്ക്കുന്നതും ഗുരുതരമായ തെറ്റാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഏഴ് വയസുകാരന് ക്രൂരമർദ്ദനമേറ്റിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് കുട്ടിയുടെ മാതാവിനൊപ്പം കഴിയുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കട്ടിലിൽനിന്നു വീണു തലയ്ക്കു പരുക്കേറ്റെന്നായിരുന്നു അമ്മയും യുവാവും ആശുപത്രി അധികൃതരോടു പറഞ്ഞത്. എന്നാൽ കുട്ടിയുടെ പരുക്കുകളും അമ്മയുടെയും സുഹൃത്തിന്റെയും മൊഴികളിലും സംശയം തോന്നിയ ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അമ്മയുടെ സുഹൃത്ത് കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശി അരുൺ ആനന്ദിന്റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വധശ്രമവും ഉൾപ്പെടെ 5 വകുപ്പുകളാണു ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. പൊലീസിന്റെ നടപടികൾ നിരീക്ഷിച്ചു വരികയാണെന്നും കമ്മിഷൻ അറിയിച്ചു.

Related Post

ഓച്ചിറ കേസ് ; പെൺകുട്ടിയെയും പ്രതിയെയും നാട്ടിലെത്തിക്കും

Posted by - Mar 27, 2019, 05:32 pm IST 0
കൊല്ലം: ഓച്ചിറയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും പ്രതി മുഹമ്മദ് റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും. രാത്രിയോടെ ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിക്കുന്ന ഇരുവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തും. പെൺകുട്ടിയെ വൈദ്യ…

ജൂണ്‍ 30 ന് യു.ഡി.എഫ് ഹര്‍ത്താല്‍

Posted by - Jun 4, 2018, 08:26 pm IST 0
തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഈ മാസം ഏഴിന് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഈ മാസം 30ലേക്ക് മാറ്റി. നിപ്പ വൈറസിന്റേയും മറ്റ് പകര്‍ച്ച വ്യാധികളുടേയും പ്രതിരോധ…

വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍: ബസ്സുടമകളുടെ ഇടയില്‍ ഭിന്നത രൂക്ഷം

Posted by - Apr 28, 2018, 03:39 pm IST 0
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്ന തീരുമാനവുമായി ബന്ധപ്പെട്ട് ബസ്സുടമകളുടെ ഇടയില്‍ ഭിന്നത രൂക്ഷമാകുന്നു. പെട്ടെന്നുണ്ടായ ഇന്ധന വില വര്‍ധനവ് കാരണം വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ ഇല്ലാതാക്കാന്‍ സ്വകാര്യ ബസ്…

ശബരിമലയിലെ നിരോധനാജ്ഞ ഡിസംബര്‍ 12 വരെ നീട്ടി

Posted by - Dec 8, 2018, 08:52 pm IST 0
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ ഡിസംബര്‍ 12(ബുധനാഴ്ച) വരെ നീട്ടിയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു. നിരോധനാജ്ഞയിലെ വ്യവസ്ഥകള്‍ക്കൊന്നും മാറ്റമുണ്ടാകില്ലെന്നും കളക്ടര്‍ അറിയിച്ചു. പമ്പ , നിലയ്ക്കല്‍, ഇലവുങ്കല്‍, എന്നിവിടങ്ങളിലാണ്…

തലസ്ഥാനത്ത് ശക്തമായ കടലാക്രമണം: കനത്ത ജാഗ്രതാ നിർദ്ദേശം 

Posted by - Apr 22, 2018, 11:21 am IST 0
തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ കടലാക്രമണം. ശംഖുമുഖം, വലിയതുറ തുടങ്ങിയ തീരങ്ങളിലാണ് ശക്തമായ കടലാക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ശംഖുമുഖത്ത് പത്ത് വീടുകള്‍ കടലെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തെ തുടര്‍ന്ന്…

Leave a comment