ജീവന് വേണ്ടി പോരാടുന്ന കുരുന്നിന്റെ ചികിത്സാ ചെലവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കും

130 0

തൊടുപുഴ: അമ്മയുടെ സുഹൃത്ത് വടികൊണ്ടു തലയ്ക്ക് അടിച്ചശേഷം കാലിൽ തൂക്കി നിലത്തടിച്ച രണ്ടാം ക്ലാസ് വിദ്യാർഥി അതീവ ഗുരുതരാവസ്ഥയിൽ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. കുട്ടിയുടെ പരുക്കുകൾ മാരകമാണ്. തലച്ചോറിനും ശ്വാസകോശത്തിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവം തുടരുകയാണെന്നും അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർ പറഞ്ഞു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണു കുട്ടി ഇപ്പോൾ.

തൊടുപുഴയിൽ യുവാവ് മർദിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന 7 വയസുകാരന്റെ ചികിത്സാചെലവും ഇളയ കുട്ടി ഉൾപ്പെടെയുള്ള രണ്ട് കുട്ടികളുടെ സംരക്ഷണവും സർക്കാർ ഏറ്റെടുക്കും. 

ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും വനിത ശിശു വികസന വകുപ്പും ഏകോപിച്ചാണ് കുട്ടികളുടെ ചികിത്സയും സംരക്ഷണവും ഏറ്റെടുക്കുന്നത്. ചികിത്സയിലുള്ള കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കുട്ടിയെ മർദിച്ച സംഭവത്തിൽ കർശന നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളോടുള്ള അതിക്രമം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.

കുട്ടികളോടുള്ള അതിക്രമം അറിഞ്ഞിട്ടും അത് മൂടി വയ്ക്കുന്നതും ഗുരുതരമായ തെറ്റാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഏഴ് വയസുകാരന് ക്രൂരമർദ്ദനമേറ്റിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് കുട്ടിയുടെ മാതാവിനൊപ്പം കഴിയുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കട്ടിലിൽനിന്നു വീണു തലയ്ക്കു പരുക്കേറ്റെന്നായിരുന്നു അമ്മയും യുവാവും ആശുപത്രി അധികൃതരോടു പറഞ്ഞത്. എന്നാൽ കുട്ടിയുടെ പരുക്കുകളും അമ്മയുടെയും സുഹൃത്തിന്റെയും മൊഴികളിലും സംശയം തോന്നിയ ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അമ്മയുടെ സുഹൃത്ത് കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശി അരുൺ ആനന്ദിന്റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വധശ്രമവും ഉൾപ്പെടെ 5 വകുപ്പുകളാണു ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. പൊലീസിന്റെ നടപടികൾ നിരീക്ഷിച്ചു വരികയാണെന്നും കമ്മിഷൻ അറിയിച്ചു.

Related Post

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി 

Posted by - Nov 26, 2018, 08:45 pm IST 0
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് ഉത്തരവിറക്കി. ഇതനുസരിച്ച്‌ നവംബര്‍ 30 വരെയാണ് സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍…

കെ എസ് ആര്‍ ടി സി ബസും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

Posted by - Dec 19, 2018, 07:53 pm IST 0
കോഴിക്കോട്: താമരശ്ശേരിയില്‍ കെ എസ് ആര്‍ ടി സി ബസും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ഓട്ടോ ടാക്സി ഡ്രൈവര്‍ മലപ്പുറം പുളിക്കല്‍ സ്വദേശി റഫാന്‍…

ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപ: ഹോട്ടല്‍ ഉടമയെ ഭക്ഷണം കഴിക്കാനെത്തിയവര്‍ വെടിവച്ച്‌ കൊന്നു

Posted by - Jun 5, 2018, 07:42 am IST 0
കൊല്‍ക്കത്ത: ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപ വീതം വേണമെന്ന് വാശിപിടിച്ച ഹോട്ടല്‍ ഉടമയെ ഭക്ഷണം കഴിക്കാനെത്തിയവര്‍ വെടിവച്ച്‌ കൊന്നു. ‌ഹോട്ടലില്‍ ബിരിയാണി കഴിച്ച്‌ കഴിഞ്ഞ നാല്…

ഏഴാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

Posted by - Jun 6, 2018, 07:48 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായ ഏഴാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 13 പൈസയും ഡീസലിന് 9 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.86 രൂപയും…

ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി

Posted by - May 21, 2018, 08:25 am IST 0
തിരുവനന്തപുരം: ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. കഴിഞ്ഞ ദിവസം, പെട്രോളിന് 34 പൈസയും ഡീസലിനു 28…

Leave a comment