ഡ്രോൺ ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

229 0

ന്യൂഡൽഹി: രാജ്യത്ത് റിമോട്ട് നിയന്ത്രിത ചെറുവിമാനം (ഡ്രോൺ) ഉപയോഗിച്ച് ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. സുരക്ഷാ മേഖലകൾ വ്യക്തമായി തിരിച്ച് വിജ്ഞാപനം ഇറക്കാൻ സംസ്ഥാനങ്ങക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

സുരക്ഷാ മേഖലകൾക്ക് മുകളിൽ പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടണമെന്നും ഇതിനായി വ്യോമസേന, പൊലീസ് എന്നിവർ സംയുക്തമായി പ്രവർത്തിക്കണമെന്നും സംസ്ഥാനങ്ങൾക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, സുരക്ഷാ നിർദ്ദേശം നിലനിൽക്കെ തിരുവനന്തപുരത്ത് ഡ്രോണുകൾ പറന്നത് ഗുരുതര സുരക്ഷാവീഴ്‌ചയാണെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ.

തലസ്ഥാനത്ത് ഡ്രോൺ കാണപ്പെട്ടതിന്റെ ദൃശ്യങ്ങൾ വിശദപരിശോധനയ്ക്കായി കേന്ദ്ര ഏജൻസികൾക്ക് കൈമാറി. ഡ്രോൺ പറത്തിയതാരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ, മിലിട്ടറി ഇന്റലിജൻസ്, വ്യോമസേന എന്നിവയ്ക്കാണ് ദൃശ്യങ്ങൾ നൽകിയത്. ദൃശ്യത്തിലുള്ളത് ഡ്രോണാണോ എന്ന് ഉറപ്പിക്കാൻകൂടിയാണ് പരിശോധന.

തന്ത്രപ്രധാനമായ മേഖലകളിൽ ഡ്രോൺ പറത്തിയതിനെക്കുറിച്ച് മിലിട്ടറി ഇന്റലിജൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോസ്റ്റ്ഗാർഡ് കേന്ദ്രം, ദക്ഷിണ വ്യോമസേനാ ആസ്ഥാനം, പാങ്ങോട് കരസേനാ സ്റ്റേഷൻ എന്നിവയ്ക്കടുത്തു കൂടി ഡ്രോൺ പറന്നത് ഗൗരവത്തോടെയാണ് സൈന്യം നിരീക്ഷിക്കുന്നത്. 

ജനവാസകേന്ദ്രങ്ങൾക്ക് മുകളിലൂടെയാണ് ഡ്രോൺ പറന്നതെന്നും, ഇവ സൈനികാവശ്യത്തിന് ഉപയോഗിക്കുന്നതല്ലെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.  ഇനി ഡ്രോൺ കണ്ടാൽ നിലത്തിറക്കാൻ എന്തൊക്ക ചെയ്യാനാകുമെന്നതു സംബന്ധിച്ച് പൊലീസ് കേന്ദ്ര ഏജൻസികളുടെ ഉപദേശം തേടി.

 ജനവാസ മേഖലകളിൽ വെടിവച്ചിടാൻ പ്രയാസമാണ്. സൈനിക മേഖലകളിൽ ഡ്രോൺ വെടിവച്ചിടാൻ സൈനികർക്ക് അനുമതി ആവശ്യമില്ല. ഡ്രോണുകൾ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന്‌ റേഞ്ച് ഐ.ജി അശോക് യാദവ് പറഞ്ഞു.

Related Post

ലിഗയുടെ മരണം കൊലപാതകം 

Posted by - Apr 26, 2018, 06:18 am IST 0
ലിഗയെന്ന വിദേശ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ചുപേർ അറസ്റ്റിലായി. കോവളം വാഴമുട്ടത് കണ്ടാൽ കാടുകൾക്കിടയിൽ മരിച്ച നിലയിൽകണ്ടെത്തിയ ലിഗ എന്ന വിദേശ വനിതയുടെ മരണം സ്വാഭാവിക മാറണമെല്ലെന്ന്…

വിമത കര്‍ണാടക  എം.എൽ.എമാർ അയോഗ്യർ,  തിരഞ്ഞെടുപ്പിൽ  മത്സരിക്കാം: സുപ്രീംകോടതി    

Posted by - Nov 13, 2019, 11:11 am IST 0
ന്യൂഡല്‍ഹി:  കര്‍ണാടകയില്‍ 17 വിമതരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. അതേസമയം അവര്‍ക്ക് അടുത്ത ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ യോഗ്യതയുണ്ടെന്ന് കോടതി പറഞ്ഞു. കേസില്‍  സുപ്രീംകോടതിയെ…

ഐഎസ് ബന്ധം: തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്; ആയുധങ്ങള്‍ പിടിച്ചെടുത്തു  

Posted by - May 20, 2019, 10:24 pm IST 0
ചെന്നൈ: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ആയുധങ്ങള്‍, രഹസ്യ രേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പരിശോധനയില്‍ പിടിച്ചെടുത്തു. സേലം, ചിദംബരം,…

'മന്‍ കി ബാത്ത്' അല്ല  'ജന്‍ കി ബാത്ത്' ആണ്  ഡല്‍ഹിക്കാര്‍ കേട്ടത്:- ഉദ്ധവ് താക്കറെ

Posted by - Feb 11, 2020, 05:35 pm IST 0
മുംബൈ: ബിജെപിക്കെതിരെ വിമര്‍ശവുമായി  ശിവസേനയുടെ നേതാവ് ഉദ്ധവ് താക്കറെ.  'മന്‍ കി ബാത്തി'ന് രാജ്യത്ത് പ്രസക്തിയില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ 'ജന്‍ കി…

ആവശ്യമാണെന്ന് തോന്നിയാൽ   കാഷ്മീർ സന്ദർശനം നടത്തും; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 

Posted by - Sep 16, 2019, 07:06 pm IST 0
ന്യൂ ഡൽഹി: കാഷ്മീർ വിഷയത്തിൽ സുപ്രീംകോടതി  നിലപാട് വ്യക്തമാക്കി.  ആവശ്യമെങ്കിൽ സുപ്രീംകോടതി സന്ദർശനം നടത്തുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. കാഷ്മീർ സന്ദർശനത്തിന് അനുമതി…

Leave a comment