അഗർത്തല: ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽ എത്തി നിൽക്കെ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നൽകി സഖ്യകക്ഷിയായ ഐ.പി.എഫ്.ടി. പാർട്ടിയിൽ നിന്ന് നാന്നൂറോളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. ദിവസങ്ങൾക്ക് മുമ്പ് വനിതാ പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് നാന്നൂറോളം പ്രവർത്തകരും പോയത്. പാർട്ടിയുടെ സീനിയർ വൈസ് ചെയർപേഴ്സൺ കൃതി മോഹന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടി വിട്ടത്.
നിലവിൽ ബി.ജെപിയോടൊപ്പം അധികാരം പങ്കിടുന്ന പാർട്ടിയാണ് ഐ.പി.എഫ്.ടി. 2009ലാണ് ഐ.പി.എഫ്.ടി രൂപീകരിച്ചത്. ത്രിപുരലാന്റ് എന്ന പ്രത്യേക സംസ്ഥാനം എന്ന ആവശ്യവുമായാണ് പാർട്ടി അന്ന് രൂപീകരിച്ചത്.
സംസ്ഥാനത്തെ ആദിവാസി സമൂഹങ്ങൾക്കിടയിൽ ഇത്തരം പ്രചാരണവുമായി രംഗത്തെത്തിയതോടെ പാർട്ടിക്ക് വൻ ജനപിന്തുണയാണ് ലഭിച്ചത്. എന്നാൽ ഇപ്പോൾ പാർട്ടി വിട്ടവർ പറയുന്നത്, ത്രിപുര ലാന്റ് എന്ന സംസ്ഥാന ഒരിക്കലും നടക്കാത്ത സ്വപ്നമാണെന്നും പുതിയൊരു സംസ്ഥാനം പ്രായോഗികമല്ലെന്നുമാണ് ഇപ്പോൾ പാർട്ടി വിട്ടവരുടെ അഭിപ്രായം.
ജനങ്ങളെ കബളിപ്പിക്കുന്ന പാർട്ടിയിൽ നിന്നും പുറത്തേക്ക് പോകുന്നെന്നാണ് അവർ വ്യക്തമാക്കിയത്.