ത്രിപുരയിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി

130 0

അഗർത്തല: ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽ എത്തി നിൽക്കെ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നൽകി സഖ്യകക്ഷിയായ ഐ.പി.എഫ്.ടി. പാർട്ടിയിൽ നിന്ന് നാന്നൂറോളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. ദിവസങ്ങൾക്ക് മുമ്പ് വനിതാ പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് നാന്നൂറോളം പ്രവർത്തകരും പോയത്. പാർട്ടിയുടെ സീനിയർ വൈസ് ചെയർപേഴ്സൺ കൃതി മോഹന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടി വിട്ടത്.

നിലവിൽ ബി.ജെപിയോടൊപ്പം അധികാരം പങ്കിടുന്ന പാർട്ടിയാണ് ഐ.പി.എഫ്.ടി. 2009ലാണ് ഐ.പി.എഫ്.ടി രൂപീകരിച്ചത്.  ത്രിപുരലാന്റ് എന്ന പ്രത്യേക സംസ്ഥാനം എന്ന ആവശ്യവുമായാണ് പാർട്ടി അന്ന് രൂപീകരിച്ചത്. 

 സംസ്ഥാനത്തെ ആദിവാസി സമൂഹങ്ങൾക്കിടയിൽ ഇത്തരം പ്രചാരണവുമായി രംഗത്തെത്തിയതോടെ പാർട്ടിക്ക് വൻ ജനപിന്തുണയാണ് ലഭിച്ചത്. എന്നാൽ ഇപ്പോൾ പാർട്ടി വിട്ടവർ പറയുന്നത്, ത്രിപുര ലാന്റ് എന്ന സംസ്ഥാന ഒരിക്കലും നടക്കാത്ത സ്വപ്നമാണെന്നും പുതിയൊരു സംസ്ഥാനം പ്രായോഗികമല്ലെന്നുമാണ് ഇപ്പോൾ പാർട്ടി വിട്ടവരുടെ അഭിപ്രായം.

 ജനങ്ങളെ കബളിപ്പിക്കുന്ന പാർട്ടിയിൽ നിന്നും പുറത്തേക്ക് പോകുന്നെന്നാണ് അവർ വ്യക്തമാക്കിയത്.

Related Post

'അബ് ഹോഗാ ന്യായ്' പ്രചാരണവാചകവുമായി കോൺഗ്രസ് 

Posted by - Apr 8, 2019, 04:04 pm IST 0
ദില്ലി: ബിജെപിയുടെ 'മേം ഭീ ചൗകീദാർ' എന്ന പ്രചാരണത്തിന് ബദലായി 2019-ലെ കോൺഗ്രസ് പ്രചാരണവാചകം പുറത്തിറക്കി. 'അബ് ഹോഗാ ന്യായ്' (ഇനി നിങ്ങൾക്ക് നീതി ലഭിക്കും) എന്ന…

കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി പിളര്‍ന്നു

Posted by - Feb 21, 2020, 12:37 pm IST 0
കൊച്ചി:  കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി പിളര്‍ന്നു. അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ പ്രത്യേകമായി കോട്ടയത്ത്  യോഗം ചേര്‍ന്നു. കേരള കോണ്‍ഗ്രസ്  പി.ജെ. ജോസഫ് വിഭാഗവുമായി…

കോണ്‍ഗ്രസിന്റെ വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിച്ച്‌ സച്ചിന്‍ പൈലറ്റ്

Posted by - Dec 11, 2018, 11:59 am IST 0
ജയ്പുര്‍ : കോണ്‍ഗ്രസിന്റെ വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിച്ച്‌ സച്ചിന്‍ പൈലറ്റ്. രാജസ്ഥാനില്‍ നിലവിലെ ഭരണത്തിന്‍ കീഴില്‍ മനം മടുത്ത് ജനങ്ങള്‍ മാറി ചിന്തിച്ചു. ഇക്കാലയളവില്‍ ഇവര്‍ക്കായി കോണ്‍ഗ്രസ്…

വി.എസ്.അച്യുതാനന്ദന്‍റെ നിലപാട് തള്ളി പാര്‍ട്ടി: സിപിഎമ്മിലെ ഭിന്നത വീണ്ടും മറനീക്കിപുറത്ത്

Posted by - Apr 17, 2018, 04:23 pm IST 0
തിരുവനന്തപുരം: മതേതര കക്ഷികളുമായി സഖ്യം വേണമെന്ന മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്‍റെ നിലപാട് തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . …

പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി

Posted by - Apr 17, 2018, 06:26 pm IST 0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ബാങ്കിംഗ് സംവിധാനം തകര്‍ത്തു ഇപ്പോള്‍ നേരിടുന്ന നോട്ട് ക്ഷാമത്തെക്കുറിച്ച്‌ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി നരേന്ദ്ര…

Leave a comment