ബിഎസ്എന്‍എല്ലില്‍ നിന്നും 54,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്

142 0

ദില്ലി: പൊതുമേഖല ടെലികോം കമ്പനി ബിഎസ്എന്‍എല്ലില്‍ നിന്നും 54,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. ഡെക്കാന്‍ ഹെറാള്‍ഡാണ് പിരിച്ചുവിടല്‍ തീരുമാനത്തെക്കുറിച്ച് ഗൗരവമായി കമ്പനി ആലോചിക്കുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് ആയതിനാല്‍ തല്‍ക്കാലം തീരുമാനം എടുക്കാന്‍ വൈകുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ബിഎസ്എന്‍എല്ലിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ പാനല്‍ പത്ത് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന ബിഎസ്എന്‍എല്‍ ബോര്‍ഡ് യോഗം അംഗീകരിച്ചിരുന്നു.

ഇതില്‍ ഉള്ള പ്രധാന നിര്‍ദേശമാണ് ജീവനക്കാരെ പിരിച്ചുവിടല്‍. എന്നാല്‍ ഇത് തല്‍ക്കാലം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മരവിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വിആര്‍എസ് എടുത്തുപോകുവാനോ, അല്ലെങ്കില്‍ ജോലികള്‍ വെട്ടിക്കുറയ്ക്കുന്നതോ ബിഎസ്എന്‍എല്ലിന്‍റെ ബിസിനസിനെയും വരുന്ന തെരഞ്ഞെടുപ്പിനെയും ബാധിക്കുന്നതിനാല്‍ കാത്തിരുന്നു കാണുക എന്നതായിരുന്നു ടെലികോം മന്ത്രാലയത്തിന്‍റെ നിലപാട്, ബിഎസ്എന്‍എല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

ബിഎസ്എന്‍എല്‍ ബോര്‍ഡ് അംഗീകരിച്ച നിര്‍ദേശങ്ങളില്‍ ബിഎസ്എന്‍എല്ലിലെ പെന്‍ഷന്‍ പ്രായം കുറയ്ക്കാനുള്ള നിര്‍ദേശവും ഉണ്ട്. ഇത് പ്രകാരം ഇപ്പോള്‍ 60 വയസ് എന്ന പെന്‍ഷന്‍ പ്രായം 58 ആക്കും. ഒപ്പം 50 വയസ് കഴിഞ്ഞ എല്ലാ ജീവനക്കാര്‍ക്കും വിആര്‍എസിന് യോഗ്യത നല്‍കും. ഇതിലൂടെ തന്നെ 54,451 ജീവനക്കാര്‍ പുറത്ത് പോകും എന്നാണ് കണക്ക് കൂട്ടുന്നത്. ഇത് മൊത്തം ബിഎസ്എന്‍എല്‍ ജീവനക്കാരുടെ 31 ശതമാനം വരും.

Related Post

ഉത്തരാഖണ്ഡിൽ  വാഹനങ്ങൾക്ക് മുകളിലൂടെ മലയിടിഞ്ഞു വീണ് എട്ട് പേർ മരിച്ചു. 

Posted by - Oct 20, 2019, 07:26 pm IST 0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ വാഹനങ്ങൾക്ക് മുകളിലൂടെ മലയിടിഞ്ഞു വീണ് എട്ട് പേർ മരിച്ചു. ശനിയാഴ്ചയാണ് അപകടമുണ്ടായത്.  അഞ്ച് പേരുടെ മൃതദേഹം മണ്ണിനടിയിൽ നിന്നും കണ്ടുകിട്ടി. ഒരു കാറിനും,…

ഹരിയാനയിലും മഹാരാഷ്ട്രയിലും പോളിംഗ് കുറഞ്ഞു

Posted by - Oct 22, 2019, 09:07 am IST 0
ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം വളരെ  കുറഞ്ഞു. മഹാരാഷ്ട്രയില്‍ 55.33ശതമാനവും ഹരിയാനയില്‍ 67.97 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഇരുസംസ്ഥാനങ്ങളിലും കഴിഞ്ഞ നിയമസഭാ…

രാജ്യദ്രോഹക്കുറ്റത്തിനെതിരെ പ്രധാനമന്ത്രിക്ക് വീണ്ടും സാമൂഹിക പ്രവർത്തകരുടെ കത്ത്

Posted by - Oct 9, 2019, 04:07 pm IST 0
മുംബൈ: പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി വീണ്ടും പ്രമുഖര്‍. ബോളിബുഡ് നടന്‍ നസറുദ്ദീന്‍ ഷാ, ചരിത്രകാരി റോമില ഥാപ്പര്‍ എന്നിവരുള്‍പ്പെടെ 180…

ഇന്ത്യയുടെ ചരിത്രം രാജ്യത്തിന്റെ കാഴ്ചപ്പാടിലൂടെ മാറ്റിയെഴുതണം: അമിത് ഷാ

Posted by - Oct 18, 2019, 09:12 am IST 0
വാരാണസി: ഇന്ത്യയുടെ ചരിത്രം രാജ്യത്തിന്റെ കാഴ്ചപ്പാടിലൂടെ മാറ്റിയെഴുതണമെന്ന്  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒന്നാം സ്വാതന്ത്യ സമരം ബ്രിട്ടീഷുകാരുടെ കണ്ണിലൂടെയാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വീര്‍…

ഇ​ന്ത്യ​ന്‍ വ്യോ​മാ​തി​ര്‍​ത്തി ക​ട​ന്ന് പാ​ക് ഹെ​ലി​കോ​പ്റ്റ​ര്‍ നി​രീ​ക്ഷ​ണ പ​റ​ക്ക​ല്‍ ന​ട​ത്തി

Posted by - Sep 30, 2018, 03:14 pm IST 0
ശ്രീ​ന​ഗ​ര്‍: ഇ​ന്ത്യ​ന്‍ വ്യോ​മാ​തി​ര്‍​ത്തി ക​ട​ന്ന് പാ​ക് ഹെ​ലി​കോ​പ്റ്റ​ര്‍ നി​രീ​ക്ഷ​ണ പ​റ​ക്ക​ല്‍ ന​ട​ത്തി. പ്രകോപനം സൃഷ്‌ടിച്ചുകൊണ്ട് ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച്‌ പറന്ന പാക് ഹെലികോപ്‌ടര്‍ ഇന്ത്യന്‍ സേന വെടിവച്ചു.…

Leave a comment