ബിഎസ്എന്‍എല്ലില്‍ നിന്നും 54,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്

191 0

ദില്ലി: പൊതുമേഖല ടെലികോം കമ്പനി ബിഎസ്എന്‍എല്ലില്‍ നിന്നും 54,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. ഡെക്കാന്‍ ഹെറാള്‍ഡാണ് പിരിച്ചുവിടല്‍ തീരുമാനത്തെക്കുറിച്ച് ഗൗരവമായി കമ്പനി ആലോചിക്കുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് ആയതിനാല്‍ തല്‍ക്കാലം തീരുമാനം എടുക്കാന്‍ വൈകുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ബിഎസ്എന്‍എല്ലിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ പാനല്‍ പത്ത് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന ബിഎസ്എന്‍എല്‍ ബോര്‍ഡ് യോഗം അംഗീകരിച്ചിരുന്നു.

ഇതില്‍ ഉള്ള പ്രധാന നിര്‍ദേശമാണ് ജീവനക്കാരെ പിരിച്ചുവിടല്‍. എന്നാല്‍ ഇത് തല്‍ക്കാലം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മരവിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വിആര്‍എസ് എടുത്തുപോകുവാനോ, അല്ലെങ്കില്‍ ജോലികള്‍ വെട്ടിക്കുറയ്ക്കുന്നതോ ബിഎസ്എന്‍എല്ലിന്‍റെ ബിസിനസിനെയും വരുന്ന തെരഞ്ഞെടുപ്പിനെയും ബാധിക്കുന്നതിനാല്‍ കാത്തിരുന്നു കാണുക എന്നതായിരുന്നു ടെലികോം മന്ത്രാലയത്തിന്‍റെ നിലപാട്, ബിഎസ്എന്‍എല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

ബിഎസ്എന്‍എല്‍ ബോര്‍ഡ് അംഗീകരിച്ച നിര്‍ദേശങ്ങളില്‍ ബിഎസ്എന്‍എല്ലിലെ പെന്‍ഷന്‍ പ്രായം കുറയ്ക്കാനുള്ള നിര്‍ദേശവും ഉണ്ട്. ഇത് പ്രകാരം ഇപ്പോള്‍ 60 വയസ് എന്ന പെന്‍ഷന്‍ പ്രായം 58 ആക്കും. ഒപ്പം 50 വയസ് കഴിഞ്ഞ എല്ലാ ജീവനക്കാര്‍ക്കും വിആര്‍എസിന് യോഗ്യത നല്‍കും. ഇതിലൂടെ തന്നെ 54,451 ജീവനക്കാര്‍ പുറത്ത് പോകും എന്നാണ് കണക്ക് കൂട്ടുന്നത്. ഇത് മൊത്തം ബിഎസ്എന്‍എല്‍ ജീവനക്കാരുടെ 31 ശതമാനം വരും.

Related Post

നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

Posted by - Feb 14, 2020, 03:46 pm IST 0
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയതിനെതിരെയാണ് വിനയ് കുമാര്‍ സുപ്രീം കോടതിയെ…

മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു; തെരഞ്ഞെടുപ്പു ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ സൈനികരുടെ വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്നു  

Posted by - May 1, 2019, 03:14 pm IST 0
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ സൈനിക വാഹനത്തിനു നേരെ മാവോയിസ്റ്റ് ആക്രമണം. പതിനഞ്ച് സൈനികരും ഡ്രൈവറും കൊല്ലപ്പെട്ടു. സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് ഐഇഡി സ്‌ഫോടനത്തില്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തത്. തെരഞ്ഞെടുപ്പ്…

മണ്ണിടിച്ചിലില്‍ പെട്ട് അമര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചു

Posted by - Jul 4, 2018, 08:20 am IST 0
ജമ്മു കശ്മീരിലെ ബാല്‍താലില്‍ മണ്ണിടിച്ചിലില്‍ പെട്ട് അഞ്ച് പേര്‍ മരിച്ചു. മരിച്ചവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അമര്‍നാഥിലേക്കുള്ള പാതയില്‍ റയില്‍പത്രിക്കും ബ്രാരിമാര്‍ഗിനും ഇടയ്ക്കാണ് സംഭവം. അമര്‍നാഥിലേക്ക് തീര്‍ത്ഥാടനത്തിന് പോയ…

ത്രിപുരയിൽ ; ബിജെപി ആക്രമണം തുടരുന്നു

Posted by - Mar 9, 2018, 12:32 pm IST 0
ത്രിപുരയിൽ ; ബിജെപി ആക്രമണം തുടരുന്നു ഇലക്ഷൻ കഴിഞ്ഞിട്ടും ത്രിപുരയിൽ ബി ജെ പി ആക്രമണം പൂർണമായി അവസാനിച്ചിട്ടില്ല അതിനാൽ സി പി ഐ എം ജനറല്‍…

ജീന്‍സിന് വിലക്ക് കല്‍പ്പിച്ച്‌ തൊ‍ഴില്‍വകുപ്പ്

Posted by - Jun 28, 2018, 08:11 am IST 0
അശ്ലീല' വസ്ത്രമായ ജീന്‍സ് നിരോധിച്ച്‌ രാജസ്ഥാന്‍ തൊ‍ഴില്‍ വകുപ്പ്. ജീന്‍സിന് വിലക്ക് കല്‍പ്പിച്ച്‌ രാജസ്ഥാന്‍ തൊ‍ഴില്‍വകുപ്പ്. മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രമാണ് ജീന്‍സും ടീഷര്‍ട്ടും എന്നാണ് വാദം. ഇക്ക‍ഴിഞ്ഞ…

Leave a comment