നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പികാനുള്ള അവസാന ദിവസം ഇന്ന്

163 0

തിരുവനന്തരപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസമാണ് ഇന്ന്. 20 ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നായി 154 പത്രികകളാണ് ആകെ ലഭിച്ചത്. 41 പത്രികകൾ ഇന്നലെ മാത്രം കിട്ടി. നാളെ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രിൽ എട്ടാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. 

അതേസമയം വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് പത്രിക നല്‍കും. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പം എത്തിയാണ് പത്രിക നല്‍കുക. 

പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ ഇന്ന് വീണ്ടും നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സുരേന്ദ്രനെതിരെ കൂടുതൽ ക്രിമനൽ കേസുകൾ ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സഹാചര്യത്തിൽ, പത്രിക തള്ളിപ്പോകാനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം.

Related Post

കമൽനാഥ് സോണിയ ഗാന്ധിയെ സന്ദർശിച്ചു 

Posted by - Aug 30, 2019, 03:45 pm IST 0
വെള്ളിയാഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റിന്റെ ആവശ്യകത അറിയിച്ചു. ഗാന്ധിയെ…

ആർട്ടിക്കിൾ 370 പിൻവലിക്കലിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാൻ അമിത് ഷാ ശരദ് പവാറിനോടും രാഹുൽ ഗാന്ധിയോടും ആവശ്യപ്പെട്ടു   

Posted by - Sep 2, 2019, 11:36 am IST 0
സോളാപൂർ:  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും എൻസിപി തലവൻ ശരദ് പവാറിനും നേരെ ദ്വിമുഖ ആക്രമണം അഴിച്ചുവിട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി പ്രസിഡന്റുമായ അമിത് ഷാ. ആർട്ടിക്കിൾ…

ബിജെപിയിൽ സവർണാധിപത്യം: വെള്ളാപ്പള്ളി

Posted by - Mar 12, 2018, 01:14 pm IST 0
ബിജെപിയിൽ സവർണാധിപത്യം: വെള്ളാപ്പള്ളി ബിജെപിക്ക് കേരളത്തിൽ വളരാൻ കഴിയാത്തത് ബിജെപിയിൽ സവർണ ആധിപത്യം ഉള്ളതുകൊണ്ടാണ് എന്നാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചു. ചെങ്ങന്നൂർ…

പാര്‍ട്ടിയും നേതാക്കളും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട്  

Posted by - Aug 18, 2019, 09:52 pm IST 0
തിരുവനന്തപുരം: പാര്‍ട്ടിയും നേതാക്കളും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട്. നേതാക്കള്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാന്യമായി പെരുമാറാതെ ജനങ്ങളുമായുള്ള…

സർക്കാരിന് തിരിച്ചടിയുമായി കരുണ മെഡിക്കൽ ബിൽ 

Posted by - Apr 8, 2018, 05:24 am IST 0
സർക്കാരിന് തിരിച്ചടിയുമായി കരുണ മെഡിക്കൽ ബിൽ  തിരുവനന്തപുരം :സർക്കാരിന് തിരിച്ചടിയുമായി  കണ്ണൂർ കരുണ മെഡിക്കൽ ബിൽ. ബിൽ നിലനിക്കിലെന്ന നിയമോപദേശം ലഭിച്ച തിനെ തുടർന്ന് ഗവർണർ  ബില്ലിൽ…

Leave a comment