നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പികാനുള്ള അവസാന ദിവസം ഇന്ന്

183 0

തിരുവനന്തരപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസമാണ് ഇന്ന്. 20 ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നായി 154 പത്രികകളാണ് ആകെ ലഭിച്ചത്. 41 പത്രികകൾ ഇന്നലെ മാത്രം കിട്ടി. നാളെ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രിൽ എട്ടാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. 

അതേസമയം വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് പത്രിക നല്‍കും. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പം എത്തിയാണ് പത്രിക നല്‍കുക. 

പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ ഇന്ന് വീണ്ടും നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സുരേന്ദ്രനെതിരെ കൂടുതൽ ക്രിമനൽ കേസുകൾ ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സഹാചര്യത്തിൽ, പത്രിക തള്ളിപ്പോകാനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം.

Related Post

പ്രകടന പത്രിക പുറത്തിറക്കി സിപിഐ

Posted by - Mar 29, 2019, 05:42 pm IST 0
ദില്ലി: സിപിഐയുടെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. നിരവധി വാഗ്ദാനങ്ങള്‍കൊണ്ട് നിറഞ്ഞതാണ് പ്രകടനപത്രിക. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് പ്രകടന പത്രിക പുറത്തുവിട്ട് ദേശീയ സെക്രട്ടറി…

യെച്ചൂരിയുടെ ആവിശ്യം കേന്ദ്രകമ്മിറ്റി തള്ളി

Posted by - Mar 4, 2018, 08:59 am IST 0
യെച്ചൂരിയുടെ ആവിശ്യം കേന്ദ്രകമ്മിറ്റി തള്ളി തങ്ങളുടെ പ്രധാന ശത്രുവായ ബി ജെ പിയെ നേരിടാൻ കൺഗ്രസുമായി തോളോടുചേർന്നുപ്രവർത്തിക്കണമെന്ന ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാദം കേന്ദ്രകമ്മിറ്റി തള്ളി. ഇപ്പോൾ…

രാഹുലിന്റെ റോഡ് ഷോയിൽ പാക് പതാക; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

Posted by - Apr 11, 2019, 12:10 pm IST 0
തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത വയനാട്ടിലെ റോഡ് ഷോയിൽ പാക് പതാക വീശിയെന്ന പരാതിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓ‌ഫീസർ ടീക്കാറാം മീണ വിശദീകരണം തേടി. പരാതി…

കര്‍ണാടക: വിമതരുടെ രാജിയില്‍ ഒരു ദിവസംകൊണ്ട് തീരുമാനം എടുക്കാനാകില്ലെന്ന് സ്പീക്കര്‍; രാജിവെയ്ക്കില്ലെന്ന് കുമാരസ്വാമി  

Posted by - Jul 11, 2019, 07:00 pm IST 0
ബെംഗളുരു: വിമത എംഎല്‍എമാരുടെ രാജിക്കത്തുകളില്‍ ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാനാകില്ലെന്ന്  കര്‍ണാടക സ്പീക്കര്‍  സുപ്രീംകോടതിയെ  അറിയിച്ചു. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എംഎല്‍എമാരെ…

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ 

Posted by - Mar 30, 2019, 12:43 pm IST 0
ദില്ലി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാവും. വയനാട് സീറ്റിന്റെ കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം വലിയ അസംതൃപ്തിയിലേക്ക് വഴിമാറിയ സാഹചര്യത്തിലാണ് രണ്ടിലൊരു തീരുമാനം അധികം വൈകില്ലെന്ന…

Leave a comment