വളരെ മോശമായ രീതിയിലാണ് എൽഡിഎഫ് രാഹുലിനെ വിമർശിച്ചതെന്ന് ഉമ്മൻ ചാണ്ടി

241 0

തിരുവനന്തപുരം: രാഹുൽ ഗാന്ധി ബിജെപിക്കെതിരായാണ് മത്സരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വളരെ മോശമായ രീതിയിലാണ് എൽഡിഎഫ് രാഹുലിനെ വിമർശിച്ചത്. എന്നാൽ രാഹുലിന്‍റെ മറുപടി മാതൃകാപരമായിരുന്നുവെന്നും ജനഹൃദയങ്ങളെ സ്പർശിക്കുന്നതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേസരിയിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധിക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും മത്സരിക്കാം. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. സർവേ ഫലങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 ദക്ഷിണേന്ത്യയിൽ ബിജെപിയുടെ സ്വാധീനം കുറയ്ക്കാനാണ് രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത്. സിപിഎമ്മിനെതിരെ രാഷ്ട്രീയപരമായ വിമർശനം ഉണ്ടാകും. വ്യക്തിപരമായ വിമർശനം ഉണ്ടാകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Related Post

തനിക്ക് പരിചയമുള്ള ബിജെപി പ്രവര്‍ത്തകന് ജോലി നല്‍കണം: മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് വിവാദത്തില്‍

Posted by - Apr 28, 2018, 01:51 pm IST 0
തനിക്ക് പരിചയമുള്ള ബിജെപി പ്രവര്‍ത്തകന് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയി മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് വിവാദത്തില്‍. ഗവര്‍ണര്‍മാര്‍ പരസ്യമായ് രാഷ്ട്രീയതാല്പര്യം പ്രകടിപ്പിക്കരുതെന്നിരിക്കെയാണ് ബിജെപിയിലെ തന്‍റെ…

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

Posted by - Apr 12, 2019, 11:34 am IST 0
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് കോഴിക്കോട്ടെ പൊതുയോഗത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി പതിനെട്ടിന് തിരുവനന്തപുരത്തും പ്രചാരണത്തിനെത്തും. എന്നാൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ പ്രധാനമന്ത്രി…

പിണറായി വിജയന്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ല, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയാണ്: ബിപ്ലവ് കുമാര്‍ ദേവ്

Posted by - May 24, 2018, 10:13 am IST 0
കൊച്ചി: പിണറായി വിജയന്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ല, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്ന കാര്യം മറക്കരുതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി കേരളത്തിലെത്തിയ…

അധികാരത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ തങ്ങളുടെ പക്കൽ : സഞ്ജയ് റാവത്   

Posted by - Oct 27, 2019, 05:08 pm IST 0
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യത്തിന് പിന്നാലെ അധികാരത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ തങ്ങള്‍ക്കായിരിക്കുമെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത്. 56 സീറ്റുകളാണ് ശിവസേനയ്ക്ക് ഇത്തവണ…

കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്കൊപ്പം നില്‍ക്കുമോ? തീരുമാനവുമായി കുമാരസ്വാമി

Posted by - May 16, 2018, 01:16 pm IST 0
ബംഗളൂരു: ബിജെപി യുമായി സഖ്യത്തിനില്ലെന്നും കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാമെന്നത് മോദിയുടെ വ്യാമോഹമാണെന്ന്  എച്ച് ഡി   കുമാരസ്വാമി.ബിജെപി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ജെഡിഎസ്സിലെ ആരും ബിജെപിയിലേക്ക് പോയിട്ടില്ലെന്നും എല്ലാ…

Leave a comment