'അബ് ഹോഗാ ന്യായ്' പ്രചാരണവാചകവുമായി കോൺഗ്രസ് 

436 0

ദില്ലി: ബിജെപിയുടെ 'മേം ഭീ ചൗകീദാർ' എന്ന പ്രചാരണത്തിന് ബദലായി 2019-ലെ കോൺഗ്രസ് പ്രചാരണവാചകം പുറത്തിറക്കി. 'അബ് ഹോഗാ ന്യായ്' (ഇനി നിങ്ങൾക്ക് നീതി ലഭിക്കും) എന്ന മുദ്രാവാക്യവുമായാണ് കോൺഗ്രസ് പടക്കളത്തിലിറങ്ങുക. രാജ്യത്ത് നടക്കുന്ന 'അന്യായ'ത്തിന് മറുപടിയുമായി ന്യായം നിങ്ങൾക്ക് ലഭിക്കാൻ കോൺഗ്രസിന് വോട്ടു ചെയ്യൂ എന്ന ആഹ്വാനമാണ് കോൺഗ്രസിന്‍റേത്. 

ദരിദ്രജനവിഭാഗങ്ങൾക്ക് പ്രതിവർഷം 72,000 കോടി രൂപ വരുമാനം ഉറപ്പ് നൽകുന്ന രാഹുൽ ഗാന്ധിയുടെ അഭിമാനപദ്ധതിയായ  'ന്യായി'നെക്കൂടി ഉൾപ്പെടുത്തിയതാണ് കോൺഗ്രസിന്‍റെ പ്രചാരണവാചകം. ഈ പദ്ധതി ഉയർത്തിക്കാട്ടി തന്നെയാകും കോൺഗ്രസിന്‍റെ ഇത്തവണത്തെ പ്രചാരണമെന്ന് വക്താവ് രൺദീപ് സിംഗ് സുർജേവാല വ്യക്തമാക്കി. 

കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറാണ് കോൺഗ്രസ് പ്രചാരണഗാനം എഴുതിയത്. കോൺഗ്രസിന്‍റെ പ്രചാരണഗാനം ഇതാണ്: https://youtu.be/DL2SgwJ9j4c link

Related Post

എന്റെ മുഖ്യ ശത്രു ബിജെപി : രാഹുൽ ഗാന്ധി

Posted by - Apr 5, 2019, 10:55 am IST 0
കൽപ്പറ്റ : ''എന്റെ മുഖ്യ ശത്രു ബിജെപിയാണ്. സിപിഎമ്മിലെ എന്റെ സഹോദരീ സഹോദരന്മാർ ഇപ്പോൾ എന്നോട് പോരാടുമെന്നും എന്നെ ആക്രമിക്കുമെന്നും എനിക്കറിയാം. എന്നാൽ എന്റെ പ്രചാരണത്തിൽ ഒരു…

എസ്‌എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

Posted by - Jul 7, 2018, 09:48 am IST 0
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകനായ മട്ടാഞ്ചേരി സ്വദേശി കാല വാല നവാസാണ്…

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വന്‍ വിജയം 

Posted by - Jun 13, 2018, 01:05 pm IST 0
ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ജയനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡിക്ക് വിജയം. എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 10,256 വോട്ടിന് ലീഡ് ചെയ്ത ശേഷമാണ് സൗമ്യ…

വിശ്വാസവോട്ട് തേടാനൊരുങ്ങി കുമാരസ്വാമി; വിമതര്‍ക്കുള്‍പ്പെടെ വിപ്പ് നല്‍കും  

Posted by - Jul 12, 2019, 09:03 pm IST 0
ബെംഗളുരു: ചൊവ്വാഴ്ച വരെ കര്‍ണാടകത്തില്‍ തല്‍സ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരവിനു പിന്നാലെ വിശ്വാസവോട്ട് തേടാനൊരുങ്ങി മുഖ്യമന്ത്രി കുമാരസ്വാമി. വിശ്വാസവോട്ടിന് തയ്യാറാണെന്നും തീയതി സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും കുമാരസ്വാമി നിയമസഭയില്‍…

കാരാട്ട് റസാഖ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി

Posted by - Jan 17, 2019, 02:35 pm IST 0
കോഴിക്കോട്: കൊടുവള്ളിയില്‍ ഇടത് സ്വതന്ത്രനായ കാരാട്ട് റസാഖ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി എം.എ.റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിച്ച്‌ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്ന…

Leave a comment