ഭക്ഷ്യയെണ്ണ കമ്പനി രുചി സോയയെ പതഞ്ജലി ഏറ്റെടുക്കും

101 0

ദില്ലി: വളരെ നാളുകളായി തുടര്‍ന്ന് വന്ന വിലപേശലുകള്‍ക്ക് ഒടുവില്‍ വിരാമമായി. രാജ്യത്തെ മുന്‍നിര ഭക്ഷ്യയെണ്ണ കമ്പനിയായ രുചി സോയയെ യോഗ ഗുരു ബാബ രാംദേവിന്‍റെ പതഞ്ജലി ഏറ്റെടുക്കും. കടക്കെണിയിലായ രുചി സോയയെ ഏറ്റെടുക്കാനുളള ബിഡിങ്ങില്‍ അവസാന ഘട്ടത്തില്‍ പതഞ്ജലിയും അദാനി ഗ്രൂപ്പും മാത്രമാണുണ്ടായിരുന്നത്.

അദാനി ഗ്രൂപ്പിന് കീഴിലെ അദാനി വില്‍മര്‍ ബിഡില്‍ 4,100 കോടി രൂപ രുചി സോയയ്ക്ക് വിലയിട്ടപ്പോള്‍ പതഞ്ജലി ഗ്രൂപ്പ് 4,150 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. പിന്നീട് 200 കോടി കൂടി തുക ഉയര്‍ത്തി 4,350 ല്‍ എത്തിച്ചു. 

രുചി സോയയെ ഏറ്റെടുക്കുന്നതോടെ ഭക്ഷ്യയെണ്ണ വിപണിയില്‍ 14 ശതമാനം വിപണി വിഹിതവുമായി പതഞ്ജലി രണ്ടാം സ്ഥാനത്തേക്ക് ഉയരും. 19 ശതമാനം വിപണി വിഹിതമുളള അദാനി വില്‍മറിനാണ് ഒന്നാം സ്ഥാനം. എന്നാല്‍, ഏറ്റെടുക്കല്‍ പൂര്‍ത്തിയാകണമെങ്കില്‍ ബാങ്കുകളുട‍െ സമിതി നടപടി അംഗീകരിക്കേണ്ടതുണ്ട്. 

രുചി സോയയ്ക്ക് ലഭിക്കുന്ന 4,350 കോടിയില്‍ 4,235 കോടി രൂപയും ബാങ്കുകളിലെ കടം തീര്‍ക്കാനാകും ഉപയോഗിക്കുക. 115 കോടി രൂപ മാത്രമായിരിക്കും കമ്പനിയില്‍ ഓഹരിയായി എത്തുക. 

Related Post

സ്വർണ വിലയിൽ വർധന

Posted by - Apr 8, 2019, 04:29 pm IST 0
കൊച്ചി: സ്വർണ വില ഇന്നും കൂടി. പവന് 160 രൂപയാണ് വർധിച്ചത്. വെള്ളി, ശനി ദിവസങ്ങളിലും ആഭ്യന്തര വിപണിയിൽ വില ഉയർന്നിരുന്നു. നാല് ദിവസത്തിനിടെ പവന് 360…

ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

Posted by - Dec 7, 2018, 04:25 pm IST 0
മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 361 പോയിന്റ് ഉയര്‍ന്ന് 35,673.25ലും നിഫ്റ്റി 92 പോയിന്റ് നേട്ടത്തില്‍ 10,693.70ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ധനകാര്യം, വാഹനം,…

വിമാന യാത്രക്കാർക്കും ഇനിമുതൽ ലേലം വിളിക്കാം

Posted by - Apr 29, 2018, 08:10 am IST 0
കൊച്ചി : വിമാന യാത്രക്കാർക്കും ഇനിമുതൽ ലേലം വിളിക്കാം. ‘ജെറ്റ് അപ്ഗ്രേഡ്’ എന്ന പദ്ധതി ജെറ്റ് എയർവേയ്സ് വിമാന കമ്പനിയാണ് ഒരുക്കിയിരിക്കുന്നത്. ഇക്കോണമി ക്ലാസുകളിലെ യാത്രക്കാർക്ക് ഫസ്റ്റ്…

ബാങ്കുകളിലെ സൗജന്യ സേവനങ്ങൾക്ക്  വിട

Posted by - Apr 26, 2018, 05:51 am IST 0
മുംബൈ :ബാങ്കുകളിലെ സൗജന്യ സേവനങ്ങൾ ക്ക്  ഇനി വിട. നിലവിൽ മിനിമം  ബാലൻസ് സൂക്ഷിക്കുന്ന വർക്ക് നൽകിയിരുന്ന സൗജന്യ സേവനങ്ങൾക്ക് നികുതി നൽകണമെന്ന് നികുതി വകുപ്പ് മുൻനിര…

എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു  

Posted by - May 25, 2019, 04:52 pm IST 0
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 13 പൈസയുമാണ് വര്‍ധിച്ചത്. മൂന്ന് ദിവസത്തിനിടെ പെട്രോളിന്…

Leave a comment