സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് തടയണം; രാഷ്ട്രപതിക്ക് വിരമിച്ച സൈനികരുടെ  കത്ത്

160 0

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിരമിച്ച സൈനികരുടെ കത്ത്. സൈന്യത്തെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കത്തിനെതിരെ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്ത്. എട്ട് മുൻ സൈനിക മേധാവികളടക്കം 156 സൈനികരാണ് കത്തെഴുതിയത്.

സൈനിക നടപടികളുടെ അംഗീകാരം തട്ടിയെടുക്കാനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നതെന്നും രാഷ്ട്രപതിക്ക് അയച്ച കത്തിൽ സൈനികർ പറയുന്നു.

രാഷ്ട്രീയ പ്രവർത്തകർ പ്രചാരണത്തിനായി സൈനികരുടെ വസ്ത്രങ്ങളും പോസ്റ്ററുകളും ഉപയോഗിക്കുന്നു. പ്രത്യേകിച്ച് അഭിനന്ദൻ വർധമാന്‍റെ ചിത്രങ്ങൾ ഇതിനായി ഉപയോഗിക്കുന്നുവെന്നും സൈനികർ ചൂണ്ടിക്കാട്ടി. ജനറൽ സുനിത് ഫ്രാൻസീസ് റോഡ്രിഗസ്, ശങ്കർ റോയി ചൗധരി, ദീപക് കപൂർ, അഡ്മിറൽ ലക്ഷ്മിനാരായൺ രാംദാസ്, വിഷ്ണു ഭഗവത്, അരുൺ പ്രകാശ്, സുരേഷ് മേത്ത, എയർ ചീഫ് മാർഷൽ എൻ.സി. സുരി എന്നീ സൈനിക മേധാവിമാരാണ് കത്തയച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മോദി സേന പരാമർശത്തെയും സൈനികർ വിമർശിച്ചു.

Related Post

യൂണിവേഴ്‌സിറ്റിക്ക് സമീപം തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ മൃതദേഹം കണ്ടെത്തി

Posted by - Aug 6, 2018, 12:02 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമീപം തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ മൃതദേഹം കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള…

മലയാളി ദമ്പതികൾ കൊല്ലപ്പെട്ടനിലയിൽ

Posted by - Mar 9, 2018, 02:41 pm IST 0
മലയാളി ദമ്പതികൾ കൊല്ലപ്പെട്ടനിലയിൽ  ഭോപ്പാലിലെ നർമ്മദ നഗറിൽ താമസിക്കുന്ന മലയാളി ദമ്പതികളായ ജി കെ നായർ ഭാര്യ ഗോമതി എന്നിവരെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിലേക്ക്…

875 മരുന്നുകൾക്ക് നാളെ വില കൂടും 

Posted by - Mar 31, 2018, 11:44 am IST 0
രക്തസമ്മർദ്ദം മുതൽ കാൻസർ വരെ വില നിയന്ത്രണ പട്ടികയിലുള്ള 875 മരുന്നുകൾക്ക് നാളെ മുതൽ 3.4 ശതമാനത്തോളം വിലകൂടും.  പത്ത് ശതമാനം വരെ വില കൂട്ടാൻ കമ്പിനികൾക്ക്…

പാകിസ്താന്‍റെ വെടിനിര്‍ത്തല്‍ ലംഘനം: ഒരു സിവിലിയന് പരിക്ക്

Posted by - May 4, 2018, 10:56 am IST 0
കേരന്‍: ജമ്മു കശ്മീരിലെ കേരന്‍ മേഖലയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിവിലിയന് പരിക്കേറ്റു. പാക്കിസ്താന്‍ നുഴഞ്ഞുകയറി അക്രമിക്കുക‍യാണെന്നും അതിനെ ചെറുത്തു…

പൗരത്വ ബില്ലിനെതിരായ ഹർജികളിൽ കേന്ദ്രത്തിന് നോട്ടീസ്  

Posted by - Dec 18, 2019, 12:47 pm IST 0
ന്യൂ ഡൽഹി : പൗരത്വ ഭേദഗതി ബില്ലിനെതിരെ സമർപ്പിച്ച ഹർജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് നൽകി. ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളിൽ സർക്കാർ മറുപടി നൽകണമെന്നാണ്…

Leave a comment