മങ്കാദിങ് വിവാദത്തിന് ശേഷം പഞ്ചാബും രാജസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍

200 0

മൊഹാലി: ഐപിഎല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി എട്ടിന് പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടായ മൊഹാലിയിൽ ആണ് മത്സരം. ജയ്‌പൂരിൽ ഏറ്റുമുട്ടിയപ്പോൾ മങ്കാദിങ് വിവാദത്തിലൂടെ പഞ്ചാബ് ജയിച്ചിരുന്നു.

ക്രിസ് ഗെയ്ൽ, കെ എൽ രാഹുൽ, മായങ്ക് അഗ‍ർവാൾ എന്നിവരിലാണ് പഞ്ചാബിന്‍റെ ബാറ്റിംഗ് പ്രതീക്ഷ. ജോസ് ബട്‍ലർ, അജിങ്ക്യ രഹാനെ, മലയാളിതാരം സഞ്ജു സാംസൺ, സ്റ്റീവ് സ്‌മിത്ത് എന്നിവരിലൂടെ ആയിരിക്കും രാജസ്ഥാന്‍റെ മറുപടി. ബൗളിംഗ് കരുത്തിൽ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. 

ഇന്നലെ നടന്ന മത്സരത്തില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഏഴാം തോൽവി ഏറ്റുവാങ്ങി. മുംബൈ ഇന്ത്യൻസ് അഞ്ച് വിക്കറ്റിന് ബാംഗ്ലൂരിനെ തോൽപിച്ചു. 

ബാംഗ്ലൂരിന്‍റെ 171 റൺസ് മുംബൈ ആറ് പന്ത് ശേഷിക്കേ മറികടന്നു. ഇതോടെ ബാംഗ്ലൂരിന്‍റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചു.

Related Post

കൊമ്പന്‍മാര്‍ക്ക് ഇന്ന് അഗ്നിപരീക്ഷ; ഇന്ന് തോറ്റാല്‍ പ്രതീക്ഷകള്‍ അസ്തമിക്കും

Posted by - Feb 2, 2018, 05:24 pm IST 0
പൂനെ: വീണ്ടുമൊരു അഗ്നി പരീക്ഷയെ നേരിടാന്‍ ഡേവിഡ് ജെയിംസിന്റെ കീഴില്‍ കേരളാബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.  പൂനെ ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയത്തില്‍ ആതിഥേയരായ പൂനെ സിറ്റി എഫ്‌സിയാണ്…

റയല്‍ മാഡ്രിഡ്​ പരിശീലകസ്ഥാനം സിദാന്‍ രാജിവെച്ചു

Posted by - May 31, 2018, 05:14 pm IST 0
റയല്‍ മാഡ്രിഡ്​ പരിശീലകസ്ഥാനം സിദാന്‍ രാജിവെച്ചു. ഈ സീസണ്‍ തുടക്കത്തില്‍ ല ലീഗെയില്‍ തിരിച്ചടി നേരിട്ടപ്പോള്‍ സിദാന്‍ രാജി വെക്കും എന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചാമ്പ്യന്‍സ് ലീഗിലെ…

കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ  ചൈനീസ് പര്യടനം റദ്ദാക്കി

Posted by - Feb 7, 2020, 04:37 pm IST 0
ബെയ്ജിങ്: കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ മാര്‍ച്ച് 14 മുതല്‍ 25 വരെ നടത്താനിരുന്ന ചൈനീസ് പര്യടനം റദ്ദാക്കി. ടോക്യോ ഒളിമ്പിക്‌സിന്റെ മുന്നൊരുക്കത്തിന്റെ…

വിവാദങ്ങൾക്കൊടുവിൽ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുന്നു

Posted by - Apr 17, 2018, 04:49 pm IST 0
ഓസ്‌ട്രേലിയ: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട് വിലക്കേര്‍പ്പെടുത്തിരുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുന്നു. താരം ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ കമേന്ററായാണ് തിരിച്ചെത്തുന്നത്. ഇക്കാര്യം അന്തരാഷ്ട്ര മാധ്യമങ്ങളാണ്…

കോമൺവെൽത്ത് : ഇന്ത്യക്ക് നാലാമത് സ്വർണം

Posted by - Apr 8, 2018, 05:38 am IST 0
കോമൺവെൽത്ത് : ഇന്ത്യക്ക് നാലാമത് സ്വർണം  കോമൺവെൽത്ത് ഗെയിംസിൽ 85 കിലോ വിഭാഗത്തിൽ അകെ 338 കിലോ ഉയർത്തി ഇന്ത്യയുടെ രഗല വെങ്കട് രാഹുൽ ഇന്ത്യക്ക് അഭിമാനമായി.…

Leave a comment