മങ്കാദിങ് വിവാദത്തിന് ശേഷം പഞ്ചാബും രാജസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍

243 0

മൊഹാലി: ഐപിഎല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി എട്ടിന് പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടായ മൊഹാലിയിൽ ആണ് മത്സരം. ജയ്‌പൂരിൽ ഏറ്റുമുട്ടിയപ്പോൾ മങ്കാദിങ് വിവാദത്തിലൂടെ പഞ്ചാബ് ജയിച്ചിരുന്നു.

ക്രിസ് ഗെയ്ൽ, കെ എൽ രാഹുൽ, മായങ്ക് അഗ‍ർവാൾ എന്നിവരിലാണ് പഞ്ചാബിന്‍റെ ബാറ്റിംഗ് പ്രതീക്ഷ. ജോസ് ബട്‍ലർ, അജിങ്ക്യ രഹാനെ, മലയാളിതാരം സഞ്ജു സാംസൺ, സ്റ്റീവ് സ്‌മിത്ത് എന്നിവരിലൂടെ ആയിരിക്കും രാജസ്ഥാന്‍റെ മറുപടി. ബൗളിംഗ് കരുത്തിൽ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. 

ഇന്നലെ നടന്ന മത്സരത്തില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഏഴാം തോൽവി ഏറ്റുവാങ്ങി. മുംബൈ ഇന്ത്യൻസ് അഞ്ച് വിക്കറ്റിന് ബാംഗ്ലൂരിനെ തോൽപിച്ചു. 

ബാംഗ്ലൂരിന്‍റെ 171 റൺസ് മുംബൈ ആറ് പന്ത് ശേഷിക്കേ മറികടന്നു. ഇതോടെ ബാംഗ്ലൂരിന്‍റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചു.

Related Post

നൈറ്റ് റൈഡേഴ്‌സിനെതിരെ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം

Posted by - Apr 15, 2019, 04:56 pm IST 0
കൊല്‍ക്കത്ത: റെയ്‌ന- ജഡേജ ഫിനിഷിംഗില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം. കൊല്‍ക്കത്തയുടെ 161 റണ്‍സ് ചെന്നൈ രണ്ട് പന്ത് ബാക്കിനില്‍ക്കേ…

റെക്കോര്‍ഡ് നേട്ടവുമായി പ്ലേ ഓഫിലേക്ക് കടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്  

Posted by - Apr 28, 2019, 03:34 pm IST 0
ജയ്പൂര്‍: ഐപിഎല്‍ 12-ാം എഡിഷനില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്.  ഇതോടെ കളിച്ച എല്ലാ സീസണുകളിലും ( 10) പ്ലേ ഓഫിലെത്തിയ ഏക…

ഐഎസ്എൽ കലാശപ്പോരിൽ ബെംഗളൂരും ചെന്നൈയും   

Posted by - Mar 14, 2018, 07:58 am IST 0
ഐഎസ്എൽ കലാശപ്പോരിൽ ബെംഗളൂരും ചെന്നൈയും  ഐഎസ്എൽ രണ്ടാം സെമി മത്സരത്തിൽ ഗോവയെ എതിരില്ലാത്ത ഗോളുകക്ക് പരാജയപ്പെടുത്തി ചെന്നൈ ഫൈനൽ മത്സരങ്ങളിൽ പ്രവേശിച്ചിരിക്കുകയാണ്. കളിയുടെ ആദ്യ പകുതിയിൽ തന്നെ…

യൂറോ കപ്പും വിഴുങ്ങി കൊറോണ :ഇനി അടുത്ത വര്‍ഷം

Posted by - Mar 18, 2020, 01:33 pm IST 0
ന്യൂഡല്‍ഹി:കോവിഡ്-19 ആശങ്കയുടെ പശ്ചാത്തലത്തിൽ  ഈ വര്‍ഷം നടക്കാനിരുന്ന യൂറോ 2020 ടൂര്‍ണമെന്റ് മാറ്റിവെയ്ക്കാന്‍ യൂറോപ്യന്‍ ഭരണസമിതി തീരുമാനിച്ചു. ചൊവ്വാഴ്ച യുവേഫയും യുവേഫ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ്…

ഇന്ന് അന്തിമ പോരാട്ടം   

Posted by - Apr 1, 2018, 09:24 am IST 0
ഇന്ന് അന്തിമ പോരാട്ടം    കൊൽക്കത്ത : ബംഗാളി നെതിരെ  കുതിച്ചു ചാടാൻ കേരളം തയ്യാറായി കഴിഞ്ഞു. ഇത്തവണ കപിൽ മുത്ത മിടാനുള്ള കരുത്ത് കേരളത്തിന്  നൽകി…

Leave a comment