റായ്ബറേലി: എഴുപത് വര്‍ഷം ഭരണത്തിലിരുന്നിട്ടും കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനവും ജിഎസ്ടിയും പോലെയുള്ള മണ്ടത്തരങ്ങള്‍ വേറെയാരും ചെയ്തിട്ടില്ലെന്നുള്ളത് ശരിയാണെന്നാണ് രാഹുല്‍ പ്രതികരിച്ചത്. 'ശരിയാണ്,നോട്ട് നിരോധനവും ഗബ്ബര്‍ സിങ് ടാക്‌സും പോലെയുള്ള മണ്ടത്തരങ്ങള്‍ വേറെയാരും ചെയ്തിട്ടില്ല. ആ ചൗക്കീദാര്‍ ഫാക്ടറികളും ജനങ്ങളുടെ തൊഴിലും കൊള്ളയടിക്കുകയാണ്. അനില്‍ അംബാനിയും നീരവ് മോദിയും വിജയ് മല്ല്യയും ലളിത് മോദിയും ഇപ്പോഴെവിടെയാണ്- ജയിലിലാണോ അതോ പുറത്തുണ്ടോ?' സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ന്യായ് പദ്ധതി ഉറപ്പായും നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Related Post
പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്‍റെ വീടിന് ഇന്ന് പാലുകാച്ചൽ, കണ്ണീരോർമ്മയിൽ കുടുംബം
കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് പുതിയ വീടൊരുങ്ങി. വീടിന്റെ പാലുകാച്ചൽ ഇന്ന് നടക്കും. എറണാകുളം എംഎൽഎ ഹൈബി ഈഡൻ നടപ്പിലാക്കുന്ന തണൽ പദ്ധതിയിലുൾപ്പെടുത്തിയായിരുന്നു വീട് നിർമ്മാണം. വെള്ളിയാഴ്ച…
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സൗദിയില്‍ എത്തും
റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി സൗദി അറേബ്യയിലെത്തും. തലസ്ഥാനമായ റിയാദില്‍ ചൊവ്വാഴ്ചമുതല്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപകസംഗമത്തില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യ…
ബാലപീഡകര്‍ക്ക് ഇനി കുരുക്ക് മുറുകും: ഓർഡിനൻസ് രാഷ്ട്രപതി ഒപ്പുവച്ചു
ന്യൂഡൽഹി∙ പന്ത്രണ്ടു വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാൽ പ്രതികൾക്കു വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ അനുമതി. ഇതോടെ 12 വയസ്സിൽ…
മദ്രാസ് സര്‍വകലാശാലയിലെത്തിയ കമല്‍ ഹാസനെ തടഞ്ഞു
ചെന്നൈ:പൗരത്വ നിയമ ഭേഗദതിക്കെതിരെ മദ്രാസ് സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടെത്തിയ കമല്‍ ഹാസനെ പോലീസ് സുരക്ഷാകാരണങ്ങളാൽ തടഞ്ഞു. വിദ്യാര്‍ഥികള്‍ക്കെതിരെ അനീതിയാണ് നടക്കുന്നതെന്നും അണ്ണാ ഡി.എം.കെ.…
ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണം വസ്ത്രധാരണമോ? വിശദീകരണവുമായി നിര്‍മല സീതാരാമന്‍
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ വസ്ത്രധാരണത്തിന്റെ കുഴപ്പമല്ലെന്ന് കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. 10 ലൈംഗിക പീഡനകേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതില്‍ ഏഴെണ്ണത്തിലും പ്രതികള്‍…