റായ്ബറേലി: എഴുപത് വര്‍ഷം ഭരണത്തിലിരുന്നിട്ടും കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനവും ജിഎസ്ടിയും പോലെയുള്ള മണ്ടത്തരങ്ങള്‍ വേറെയാരും ചെയ്തിട്ടില്ലെന്നുള്ളത് ശരിയാണെന്നാണ് രാഹുല്‍ പ്രതികരിച്ചത്. 'ശരിയാണ്,നോട്ട് നിരോധനവും ഗബ്ബര്‍ സിങ് ടാക്‌സും പോലെയുള്ള മണ്ടത്തരങ്ങള്‍ വേറെയാരും ചെയ്തിട്ടില്ല. ആ ചൗക്കീദാര്‍ ഫാക്ടറികളും ജനങ്ങളുടെ തൊഴിലും കൊള്ളയടിക്കുകയാണ്. അനില്‍ അംബാനിയും നീരവ് മോദിയും വിജയ് മല്ല്യയും ലളിത് മോദിയും ഇപ്പോഴെവിടെയാണ്- ജയിലിലാണോ അതോ പുറത്തുണ്ടോ?' സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ന്യായ് പദ്ധതി ഉറപ്പായും നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Related Post
അതിശക്തമായ മഞ്ഞുവീഴ്ച: വനിതാ തീര്‍ഥാടക ഹൃദയാഘാതം മൂലം മരിച്ചു
ഡെറാഡൂണ്‍: അതിശക്തമായ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പ്രശ്സ്ത തീര്‍ഥാടന കേന്ദ്രമായ ബദ്രിനാഥില്‍ വനിതാ തീര്‍ഥാടക ഹൃദയാഘാതം മൂലം മരിച്ചു. കേദാര്‍നാഥ് ക്ഷേത്രത്തിലായിരുന്നു അന്ത്യം. ശക്തമായ മഴയും കൊടുങ്കാറ്റും നേരിടുന്ന…
മുഖ്യമന്ത്രി – പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നേരന്ദ്രമോദിയെ കാണും. പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്ന് വൈകീട്ട് അഞ്ചരക്കാണ് കൂടിക്കാഴ്ച. -പ്രളയ ദുരിതം കരകയറാന്‍…
മാറാ രോഗത്തിന് ചികിത്സ നടത്തുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി
വടകര : മാറാ രോഗത്തിന് ചികിത്സ നടത്തുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി. അലോപതി വിഭാഗത്തിലെ വിറ്റാമിന്‍ ഗുളികകള്‍ നല്‍കി മാറാ രോഗത്തിന് ചികിത്സ നടത്തിയ അഴിയൂര്‍ യമുന…
ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ അധികാരമേറ്റു
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മനീഷ് സിസോദിയ,…
സംവിധായകന്‍ കരണ്‍ ജോഹര്‍ ക്വാററ്റെനില്‍
മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ വീട്ടിലെ രണ്ടു ജോലിക്കാര്‍ക്ക് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരെ വിവരം ഉടനടി അറിയിച്ചതായും താനടക്കമുള്ള വീട്ടിലെ…