തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം  ;  പരാതികളില്‍ തീരുമാനം ഇന്ന്  

74 0

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കെതിരെയുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പരിഗണിക്കും.

മോദിയ്‌ക്കെതിരെ പരാതി നല്‍കി രണ്ട് ആഴ്ച്ചക്ക് ശേഷമാണ് പരിഗണിയ്ക്കുന്നത്.  മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടന്ന റാലിയില്‍ പുല്‍വാമ രക്ഷസാക്ഷികളുടെയും ബാലാകോട്ട് മിന്നലാക്രമണം നടത്തിയ സൈനികരുടെയും പേരില്‍ വോട്ടഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് കക്ഷികള്‍ പരാതി നല്‍കി. തമിഴ്‌നാട്ടില്‍ ശബരിമല വിഷയം ഉന്നയിച്ചതിനെതിരെ സിപിഎമ്മും മോദിയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു.

11 പരാതികളാണ് രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുള്ളത്. ചൗക്കീദാര്‍ ചോര്‍ഹെ പ്രയോഗം, അനില്‍ അംബാനിയ്‌ക്കെതിരെയുള്ള ആരോപണം തുടങ്ങിയവയാണ് രാഹുലിനെതിരെയുള്ള പരാതികളിലേറെയും. ചൗക്കിദാര്‍ ചോര്‍ഹെ പ്രസ്താവന സുപ്രീം കോടതി പരിഗണിയ്ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയുണ്ടായേക്കില്ല. സൈനികരുടെ പേരില്‍ വോട്ടു തേടിയതാണ് അമിത് ഷായ്‌ക്കെതിരെയുള്ള കേസ്.

Related Post

കാപ്പാട് മാസപ്പിറ കണ്ടു; റമദാന്‍ വ്രതാരംഭമായി  

Posted by - Apr 12, 2021, 03:18 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ  റംസാന്‍ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് വിശ്വാസികള്‍…

മുഖ്യമന്ത്രി പിണറായി വിജയൻ ജപ്പാനിൽ

Posted by - Nov 25, 2019, 03:12 pm IST 0
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ജപ്പാന്‍,കൊറിയ സന്ദര്‍ശനം തുടങ്ങി. ഞായറാഴ്ച വൈകീട്ട് ഒസാക്കയിലെത്തിയ സംഘം മലയാളി സമൂഹവുമായി കൂടിക്കാഴ്ച നടത്തി.  കേരളത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍…

മുൻ മന്ത്രിയും എൻസിപി നേതാവുമായ തോമസ് ചാണ്ടി (72) അന്തരിച്ചു

Posted by - Dec 20, 2019, 08:08 pm IST 0
കൊച്ചി: മുൻ മന്ത്രിയും എൻസിപി നേതാവുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പിണറായി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു തോമസ് ചാണ്ടി.…

കോവിഡ് വ്യാപനം തടയാന്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് യോഗി ആദിത്യനാഥ്  

Posted by - Feb 21, 2021, 02:01 pm IST 0
കാസര്‍കോട്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പതാക കൈമാറി വിജയയാത്ര ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചു…

അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തിൽ കാസർഗോഡ് ചിലയിടങ്ങളിൽ നിരോധനാജ്ഞ  

Posted by - Nov 9, 2019, 09:26 am IST 0
കാസർഗോഡ് : അയോദ്ധ്യ കേസിൽ ഇന്ന് വിധി വരാനിരിക്കെ കേരത്തിലും ജാഗ്രതാ നിർദേശം. കാസർഗോഡിലെ ചില മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹോസ്ദുർഗ്, ചന്ദേര…

Leave a comment