കെവിന്റെത് ദുരഭിമാനക്കൊല; കൊന്നത് അച്ഛനും സഹോദരനുമെന്ന്  നീനു  

92 0

കോട്ടയം: കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയെന്ന് നീനു കോടതിയില്‍. കേസിന്റെ വിസ്താരത്തിനിടെയാണ് നീനു ഇക്കാര്യം പറഞ്ഞത്.
തന്റെ പിതാവും ചേട്ടന്‍ ഷാനുവുമാണ് കെവിനെ കൊന്നതെന്നും കെവിന്‍ താഴ്ന്ന ജാതിക്കാരനായതിനാല്‍ ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്നും നീനു കോടതിയില്‍ മൊഴി നല്‍കി.

കെവിനെ വിവാഹം കഴിച്ചാല്‍ അഭിമാനക്ഷതമുണ്ടാകുമെന്ന് അവര്‍ കരുതി. കെവിന്റെ ജാതിയായിരുന്നു പ്രശ്‌നം. കെവിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചാണ് വീടുവിട്ടത്. ഗാന്ധിനഗര്‍ സ്റ്റേഷനില്‍നിന്ന് തന്നെ ബലമായി കൊണ്ടുപോകാന്‍ പിതാവ് ചാക്കോ ശ്രമിച്ചിരുന്നു. കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്നു പിതാവ് പറഞ്ഞു. സ്റ്റേഷനില്‍ വച്ച് കെവിനെ എസ്‌ഐ കഴുത്തിനു പിടിച്ചു തള്ളി. പിതാവിനൊപ്പം പോകാന്‍ തയാറാകാതിരുന്നതോടെ സ്വന്തം ഇഷ്ടപ്രകാരം പോകുന്നുവെന്ന് എഴുതി വാങ്ങിയെന്നും നീനു മൊഴി നല്‍കി.

രണ്ടാംപ്രതി നിയാസ് തന്നെയും കെവിനെയും ഭീഷണിപ്പെടുത്തി. കെവിനെ ഫോണില്‍ വിളിച്ചും നിയാസ് ഭീഷണി മുഴക്കി. കെവിന്റെ വീട്ടില്‍ താമസിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. കെവിന്‍ മരിക്കാന്‍ കാരണം തന്റെ അച്ഛനും സഹോദരനുമാണ്. അതിനാല്‍ കെവിന്റെ അച്ഛനെയും അമ്മയേയും നോക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും നീനു കോടതിയില്‍ പറഞ്ഞു.

 നീനുവിന്റെ ബന്ധു കൂടിയാണു രണ്ടാംപ്രതി നിയാസ്. കെവിന്‍ വധക്കേസില്‍ നീനുവിന്റെ വിസ്താരം കോട്ടയത്തെ കോടതിയില്‍ തുടരുകയാണ്.
 കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിസ്താരം. നീനുവുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തതിനു തൊട്ടടുത്ത ദിവസമാണു കെവിനെ ഷാനു ചാക്കോയും സംഘവും വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. പിറ്റേ ദിവസം കെവിന്റെ മൃതദേഹം തെന്‍മല ചാലിയക്കര തോട്ടില്‍നിന്നു കണ്ടെത്തി. ഷാനുവാണ് കേസില്‍ ഒന്നാം പ്രതി.

Related Post

നവംബര്‍ 20ന് സ്വകാര്യ ബസ് സമരം  

Posted by - Oct 22, 2019, 03:50 pm IST 0
തൃശ്ശൂര്‍: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട്  സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നവംബര്‍ 20ന് സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങളില്‍ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ്…

ഗ്യാസ് ടാങ്കർ മറിഞ്ഞ് വാതക ചോർച്ച

Posted by - Oct 16, 2019, 10:18 am IST 0
കാസർഗോഡ് : കാസർഗോഡ്-മംഗലാപുരം ദേശീയപാതയിൽ പാചകവാതകം നിറച്  വന്ന ടാങ്കർ ലോറി അപകടത്തിൽപെട്ട്  പ്രദേശത്ത് വാതകം ചോർന്നു. അടുക്കത്ത്ബയലിന് സമീപം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. …

ശബരിമല വിഷയം വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി തീരുമാനം സ്വാഗതാര്‍ഹമാണെന്ന്  ശശികുമാര വര്‍മ

Posted by - Feb 10, 2020, 05:20 pm IST 0
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീം കോടിയുടെ തീരുമാനം വളരെ സ്വാഗതാര്‍ഹമാണെന്ന്  പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ. ഒമ്പതംഗ വിശാല ബെഞ്ച് പുനഃപരിശോധന നടത്തുന്നത് ഭക്തജനങ്ങള്‍ക്ക് അനുകൂലമാകുമെന്ന്…

ഏഴു ബൂത്തുകളില്‍ റീപോളിംഗ് നാളെ; മുഖാവരണം ധരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കും  

Posted by - May 18, 2019, 07:57 pm IST 0
കാസര്‍കോട്: നാളെ നടക്കുന്ന റീപോളിംഗില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കുമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡി സജിത്ത് ബാബു. വോട്ടര്‍മാരെ പരിശോധിക്കാന്‍ വനിതാ ജീവനക്കാരെ നിയോഗിച്ചു. വോട്ടുചെയ്യാന്‍…

കനത്ത മഴയും കാറ്റും; പത്തനംതിട്ടയില്‍ ജാഗ്രതാനിര്‍ദേശം; കൊല്ലത്തും എറണാകുളത്തും കടല്‍ക്ഷോഭം  

Posted by - Jul 19, 2019, 08:51 pm IST 0
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നു. പത്തനംതിട്ടയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കൊല്ലത്തും എറണാകുളത്തും കടല്‍ക്ഷോഭം രൂക്ഷമായി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കി ജില്ലയിലെ ലോവര്‍…

Leave a comment