കെവിന്റെത് ദുരഭിമാനക്കൊല; കൊന്നത് അച്ഛനും സഹോദരനുമെന്ന്  നീനു  

106 0

കോട്ടയം: കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയെന്ന് നീനു കോടതിയില്‍. കേസിന്റെ വിസ്താരത്തിനിടെയാണ് നീനു ഇക്കാര്യം പറഞ്ഞത്.
തന്റെ പിതാവും ചേട്ടന്‍ ഷാനുവുമാണ് കെവിനെ കൊന്നതെന്നും കെവിന്‍ താഴ്ന്ന ജാതിക്കാരനായതിനാല്‍ ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്നും നീനു കോടതിയില്‍ മൊഴി നല്‍കി.

കെവിനെ വിവാഹം കഴിച്ചാല്‍ അഭിമാനക്ഷതമുണ്ടാകുമെന്ന് അവര്‍ കരുതി. കെവിന്റെ ജാതിയായിരുന്നു പ്രശ്‌നം. കെവിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചാണ് വീടുവിട്ടത്. ഗാന്ധിനഗര്‍ സ്റ്റേഷനില്‍നിന്ന് തന്നെ ബലമായി കൊണ്ടുപോകാന്‍ പിതാവ് ചാക്കോ ശ്രമിച്ചിരുന്നു. കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്നു പിതാവ് പറഞ്ഞു. സ്റ്റേഷനില്‍ വച്ച് കെവിനെ എസ്‌ഐ കഴുത്തിനു പിടിച്ചു തള്ളി. പിതാവിനൊപ്പം പോകാന്‍ തയാറാകാതിരുന്നതോടെ സ്വന്തം ഇഷ്ടപ്രകാരം പോകുന്നുവെന്ന് എഴുതി വാങ്ങിയെന്നും നീനു മൊഴി നല്‍കി.

രണ്ടാംപ്രതി നിയാസ് തന്നെയും കെവിനെയും ഭീഷണിപ്പെടുത്തി. കെവിനെ ഫോണില്‍ വിളിച്ചും നിയാസ് ഭീഷണി മുഴക്കി. കെവിന്റെ വീട്ടില്‍ താമസിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. കെവിന്‍ മരിക്കാന്‍ കാരണം തന്റെ അച്ഛനും സഹോദരനുമാണ്. അതിനാല്‍ കെവിന്റെ അച്ഛനെയും അമ്മയേയും നോക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും നീനു കോടതിയില്‍ പറഞ്ഞു.

 നീനുവിന്റെ ബന്ധു കൂടിയാണു രണ്ടാംപ്രതി നിയാസ്. കെവിന്‍ വധക്കേസില്‍ നീനുവിന്റെ വിസ്താരം കോട്ടയത്തെ കോടതിയില്‍ തുടരുകയാണ്.
 കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിസ്താരം. നീനുവുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തതിനു തൊട്ടടുത്ത ദിവസമാണു കെവിനെ ഷാനു ചാക്കോയും സംഘവും വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. പിറ്റേ ദിവസം കെവിന്റെ മൃതദേഹം തെന്‍മല ചാലിയക്കര തോട്ടില്‍നിന്നു കണ്ടെത്തി. ഷാനുവാണ് കേസില്‍ ഒന്നാം പ്രതി.

Related Post

എയര്‍ ഇന്ത്യയുടെ ജിദ്ദ വിമാനം തിരിച്ചിറക്കി

Posted by - Sep 27, 2019, 09:28 am IST 0
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യന്ത്രത്തകരാറിനെ തുടര്‍ന്നാണ്  എഐ 963 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം  തിരിച്ചിറക്കിയത്. വിമാനം…

ഡി.ജി.പി ജേക്കബ് തോമസിനെതിരേ ക്രൈം ബ്രാഞ്ച് അന്വേഷണം

Posted by - Jan 4, 2020, 12:58 am IST 0
തിരുവനന്തപുരം: ബിനാമി പേരിൽ തമിഴ്‌നാട്ടിൽ അനധികൃത സ്വത്തു സമ്പാദിച്ചെന്ന പരാതിയിൽ  ഡി.ജി.പി പദവിയിലുള്ള ജേക്കബ് തോമസിനെതിരേ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച്…

കേന്ദ്ര പാക്കേജ് അപര്യാപ്തം

Posted by - Mar 27, 2020, 01:15 pm IST 0
കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ഉപജീവന പാക്കേജ് പ്രഖ്യാപനം ജനതയ്ക്ക് തെല്ലൊരു ആശ്വാസമേ നൽകൂ. സംസ്ഥാനങ്ങൾ ഉന്നയിച്ച ഒട്ടേറെ കാര്യങ്ങളിൽ ഇനിയും അപര്യാപ്‌തമാണെന്ന്‌ ധനമന്ത്രി…

മെഡിക്കല്‍ പ്രവേശനത്തിന് സാമ്പത്തികസംവരണം: വിവാദ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി  

Posted by - Jun 12, 2019, 06:37 pm IST 0
തിരുവനന്തപുരം: എംബിബിഎസ് പ്രവേശനത്തിന് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ഉത്തരവ് വിവാദമായതോടെ സര്‍ക്കാര്‍ തിരുത്തി. സര്‍ക്കാര്‍ കോളേജുകള്‍ക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളജുകളിലും സംവരണം ഏര്‍പ്പെടുത്തിയതായിരുന്നു വിവാദമായത്.…

കളിയിക്കാവിള പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ   

Posted by - Feb 1, 2020, 04:38 pm IST 0
ചെന്നൈ : കളിയിക്കാവിളയില്‍ തമിഴ്‌നാട് പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. തമിഴ്‌നാട് പോലീസ് സ്‌പെഷ്യന്‍ എസ്‌ഐ വില്‍സണെ കൊലപ്പെടുത്തിയതിലെ മുഖ്യപ്രതി ഷെയ്ഖ് ദാവൂദാണ് അറസ്റ്റിലായത്.…

Leave a comment