ഫോനി 200കി.മീ വേഗതയില്‍ ഒഡീഷ തീരത്തേക്ക്; 10ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു; ഭീതിയോടെ രാജ്യം  

168 0

ഭുവനേശ്വര്‍: അതിതീവ്രമായ ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുന്നു. രാവിലെ ഒന്‍പതരയോടെ ഫോനി ചുഴലിക്കാറ്റ് പുരിയുടെ തീരംതൊടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ തീരത്തെത്തുന്ന ചുഴലിക്കാറ്റ് ഒഡീഷയിലെ പുരി, ജഗത്സിങ്പൂര്‍, കെന്ദ്രാപ്പാറ, ഭദ്രക്, ബാലസോര്‍, മയൂര്‍ബഞ്ച്, ഗജപതി, ഗഞ്ചാം, ഖോര്‍ദ, കട്ടക്ക്, ജയ്പൂര്‍ എന്നീ ജില്ലകളെയാവും ബാധിക്കുക. ഏകദേശം 10,000 ത്തിലേറെ ഗ്രാമങ്ങളും 50 ലേറെ നഗരങ്ങളുമാണ് ഈ പ്രദേശത്തുള്ളത്. 10 ലക്ഷത്തിലേറെ ജനങ്ങളെ സുരക്ഷിത സങ്കേതങ്ങളിലേക്ക് താത്കാലികമായി മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ദുരന്ത നിവാരണസേനയും മറ്റ് രക്ഷാപ്രവര്‍ത്തക സംഘങ്ങളും സര്‍വ്വ സജ്ജമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒഡീഷയ്ക്ക് പുറമെ ബംഗാള്‍, ആന്ധ്ര സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കരതൊട്ടതിന് ശേഷം ഒഡിഷ തീരത്ത് നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും നീങ്ങും. 90-100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുക.

ഫോനി രാവിലെ തീരത്തെത്തുമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് ഭുവനേശ്വറില്‍ നിന്നുള്ള എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്. വിമാനത്താവളം വ്യാഴാഴ്ച രാത്രിയോടെ അടച്ചിരുന്നു. കൊല്‍ക്കത്ത വിമാനത്താവളം ഇന്ന് രാത്രി 9.30 മുതല്‍ നാളെ വൈകുന്നേരം ആറ് മണിവരെ അടച്ചിടുമെന്നും അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഫോനി ബംഗാള്‍തീരത്തേക്ക് നീങ്ങുമെന്ന പ്രവചനത്തെ തുടര്‍ന്നാണിത്.

കൊല്‍ക്കത്ത ചെന്നൈ റൂട്ടിലുള്ള എക്‌സ്പ്രസ് ട്രെയിനുകള്‍ അടക്കം 150 ഓളം റെയില്‍ സര്‍വ്വീസുകളും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഒഡീഷയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പുരിയില്‍ നിന്നും അടിയന്തിരമായി പിന്‍വാങ്ങാന്‍ ടൂറിസ്റ്റുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കനത്ത നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ഒഡീഷയില്‍ ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 28 സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിട്ടുണ്ട്. 12 സംഘങ്ങളെ ആന്ധ്രപ്രദേശിലും ആറ് സംഘങ്ങളെ ബംഗാളിലും ദുരന്തനിവാരണത്തിനായി സജ്ജമാക്കി. ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയും സജ്ജമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച വൈകുന്നേരം ഒഡീഷയിലെ പല സ്ഥലങ്ങളിലും കനത്ത മഴ പെയ്തു. മുന്‍കരുതല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഒഡീഷയില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ അധ്യക്ഷതയിലും യോഗം ചേര്‍ന്നു.

Related Post

ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ സംവരണം നിർത്തലാക്കി

Posted by - Dec 5, 2019, 10:07 am IST 0
ന്യൂഡല്‍ഹി: ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കി. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനുള്ള സംവരണം പത്തു വര്‍ഷത്തേയ്ക്കു കൂടി നീട്ടുന്നതിനുള്ള…

പൗരത്വ ഭേദഗതി നിയമം ന്യൂനപക്ഷ ജനതയുടെ പൗരത്വം കവര്‍ന്നെടുക്കുമെന്ന് കോണ്‍ഗ്രസ് അഭ്യൂഹങ്ങള്‍ പരത്തുന്നു : അമിത് ഷാ 

Posted by - Dec 27, 2019, 03:50 pm IST 0
ഷിംല: പൗരത്വ ഭേദഗതി നിയമത്തില്‍ ആരുടേയും പൗരത്വം കവര്‍ന്നെടുക്കാന്‍ നിയമമില്ലെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 'ഈ രാജ്യത്തെ എല്ലാ പൗരന്മാരോടും  ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു,…

രോഹിത് തിവാരിയെ കൊലപ്പെടുത്തിയത് ഭാര്യ; മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നു  

Posted by - Apr 25, 2019, 10:28 am IST 0
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയത് ഭാര്യ അപൂര്‍വ ശുഭ തിവാരിയെന്ന് പോലീസ്. കൊലപാതകകേസില്‍ തെക്കന്‍ ഡല്‍ഹിയിലെ ഇവരുടെ…

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിശ്ചലമാക്കി വ്യാജ ബോംബ് ഭീഷണി

Posted by - May 14, 2018, 12:28 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിശ്ചലമാക്കി വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച വിമാന ജീവനക്കാരന്‍ അറസ്റ്റില്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരനായ കാര്‍തിക് മാധവ് ഭട്ടാണ്…

ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി

Posted by - Nov 24, 2018, 10:55 pm IST 0
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ല്‍ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി. മ​രി​ച്ച​വ​രി​ല്‍ അ​ഞ്ച് കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും. നാ​ലു പേ​രെ ര​ക്ഷ​പെ​ടു​ത്തി. സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍…

Leave a comment