ഫോനി 200കി.മീ വേഗതയില്‍ ഒഡീഷ തീരത്തേക്ക്; 10ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു; ഭീതിയോടെ രാജ്യം  

130 0

ഭുവനേശ്വര്‍: അതിതീവ്രമായ ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുന്നു. രാവിലെ ഒന്‍പതരയോടെ ഫോനി ചുഴലിക്കാറ്റ് പുരിയുടെ തീരംതൊടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ തീരത്തെത്തുന്ന ചുഴലിക്കാറ്റ് ഒഡീഷയിലെ പുരി, ജഗത്സിങ്പൂര്‍, കെന്ദ്രാപ്പാറ, ഭദ്രക്, ബാലസോര്‍, മയൂര്‍ബഞ്ച്, ഗജപതി, ഗഞ്ചാം, ഖോര്‍ദ, കട്ടക്ക്, ജയ്പൂര്‍ എന്നീ ജില്ലകളെയാവും ബാധിക്കുക. ഏകദേശം 10,000 ത്തിലേറെ ഗ്രാമങ്ങളും 50 ലേറെ നഗരങ്ങളുമാണ് ഈ പ്രദേശത്തുള്ളത്. 10 ലക്ഷത്തിലേറെ ജനങ്ങളെ സുരക്ഷിത സങ്കേതങ്ങളിലേക്ക് താത്കാലികമായി മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ദുരന്ത നിവാരണസേനയും മറ്റ് രക്ഷാപ്രവര്‍ത്തക സംഘങ്ങളും സര്‍വ്വ സജ്ജമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒഡീഷയ്ക്ക് പുറമെ ബംഗാള്‍, ആന്ധ്ര സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കരതൊട്ടതിന് ശേഷം ഒഡിഷ തീരത്ത് നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും നീങ്ങും. 90-100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുക.

ഫോനി രാവിലെ തീരത്തെത്തുമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് ഭുവനേശ്വറില്‍ നിന്നുള്ള എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്. വിമാനത്താവളം വ്യാഴാഴ്ച രാത്രിയോടെ അടച്ചിരുന്നു. കൊല്‍ക്കത്ത വിമാനത്താവളം ഇന്ന് രാത്രി 9.30 മുതല്‍ നാളെ വൈകുന്നേരം ആറ് മണിവരെ അടച്ചിടുമെന്നും അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഫോനി ബംഗാള്‍തീരത്തേക്ക് നീങ്ങുമെന്ന പ്രവചനത്തെ തുടര്‍ന്നാണിത്.

കൊല്‍ക്കത്ത ചെന്നൈ റൂട്ടിലുള്ള എക്‌സ്പ്രസ് ട്രെയിനുകള്‍ അടക്കം 150 ഓളം റെയില്‍ സര്‍വ്വീസുകളും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഒഡീഷയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പുരിയില്‍ നിന്നും അടിയന്തിരമായി പിന്‍വാങ്ങാന്‍ ടൂറിസ്റ്റുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കനത്ത നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ഒഡീഷയില്‍ ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 28 സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിട്ടുണ്ട്. 12 സംഘങ്ങളെ ആന്ധ്രപ്രദേശിലും ആറ് സംഘങ്ങളെ ബംഗാളിലും ദുരന്തനിവാരണത്തിനായി സജ്ജമാക്കി. ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയും സജ്ജമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച വൈകുന്നേരം ഒഡീഷയിലെ പല സ്ഥലങ്ങളിലും കനത്ത മഴ പെയ്തു. മുന്‍കരുതല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഒഡീഷയില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ അധ്യക്ഷതയിലും യോഗം ചേര്‍ന്നു.

Related Post

ഇന്‍ഡിഗോ എയര്‍ലൈന്‍സ് വന്‍ ഓഫറുകള്‍ നൽകുന്നു   

Posted by - Feb 12, 2020, 01:22 pm IST 0
ഡല്‍ഹി: വാലെന്റിൻ ഡേ ഓഫറായി  യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുകള്‍ നല്‍കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 999 രൂപ മുതല്‍ വിമാന ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഫെബ്രുവരി 11 മുതല്‍…

ലിഗയുടെ മരണം കൊലപാതകം 

Posted by - Apr 26, 2018, 06:18 am IST 0
ലിഗയെന്ന വിദേശ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ചുപേർ അറസ്റ്റിലായി. കോവളം വാഴമുട്ടത് കണ്ടാൽ കാടുകൾക്കിടയിൽ മരിച്ച നിലയിൽകണ്ടെത്തിയ ലിഗ എന്ന വിദേശ വനിതയുടെ മരണം സ്വാഭാവിക മാറണമെല്ലെന്ന്…

ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ  ചിദംബരത്തിന് ജാമ്യമില്ല

Posted by - Oct 1, 2019, 09:54 am IST 0
ന്യൂ ഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഇത് രണ്ടാം തവണയാണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി…

എസ്‌സി/എസ്ടി നിയമത്തിൽ സ്റ്റേ ഇല്ല

Posted by - Apr 4, 2018, 08:57 am IST 0
എസ്‌സി/എസ്ടി നിയമത്തിൽ സ്റ്റേ ഇല്ല എസ്‌സി/എസ്ടി നിയമം ദുരുപയോഗം തടയാനുള്ള കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവിശ്യം സുപ്രിം കോടതി ഒഴിവാക്കി. കേന്ദ്ര സർക്കാർ നൽകിയ ഹർജിയാണ് ജസ്‌റ്റിസ്‌…

 കോണ്‍ഗ്രസിന് ആര്‍ എസ്. എസ്. ശൈലി വേണ്ട :  സോണിയ ഗാന്ധി

Posted by - Sep 14, 2019, 10:24 am IST 0
ന്യുഡല്‍ഹി: രാജ്യമൊട്ടുക്കും  പാര്‍ട്ടിയെ വളര്‍ത്തിയെടുക്കാന്‍ ആര്‍.എസ്.എസ് ശൈലിയില്‍ പ്രേരകുമാരെ നിയമിക്കാനുള്ള നിര്‍ദേശം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി തളളി. മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തന ശൈലി സ്വീകരിക്കാന്‍…

Leave a comment