കള്ളവോട്ട്: വിവാദം തണുപ്പിക്കാന്‍ ഇരുമുന്നണികളും; തെരഞ്ഞെടുപ്പുഫലം എതിരായാല്‍ അടുത്ത അങ്കം

135 0

കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകരും കള്ളവോട്ട് ചെയ്തുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചതോടെ ഇരുമുന്നണികളും കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടത്തിവന്നിരുന്ന പോരാട്ടത്തിന്റെ മുഖം മാറുന്നു. ലീഗ് പ്രവര്‍ത്തകരും കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞതോടെ ഏകപക്ഷീയമായി സിപിഎം കള്ളവോട്ട് നടത്തുന്നു എന്ന യുഡിഎഫ് ആക്ഷേപത്തിന്റെ മുനയൊടിഞ്ഞു. പരസ്പരം ചെളിവാരിയെറിയാതെ തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കാനാണ് ഇരുമുന്നണികളുടെയും തീരുമാനം. വോട്ടെണ്ണിക്കഴിഞ്ഞ് ഫലം എതിരായാല്‍ മാത്രം ഇനി കള്ളവോട്ട് വിഷയം സജീവമാക്കാമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിലെ ആലോചന

ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കണ്ണൂരിലും കാസര്‍കോടും  സിപിഎമ്മിനെതിരെയും തിരിച്ചും കള്ളവോട്ട് ആരോപണം ഉയരാറുണ്ട്. എന്നാല്‍ ഇത്തവണ സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്ന വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് പാര്‍ട്ടി വെട്ടിലായത്. പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ കള്ളവോട്ട് ചെയ്തതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൂടി എത്തിയതോടെ പാര്‍ട്ടി തീര്‍ത്തും പ്രതിരോധത്തിലായി. തുടര്‍ന്നാണ് എതിരാളികള്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ തേടിപ്പിടിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സിപിഎം എത്തിച്ചത്. കല്യാശേരിയില്‍ മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചതോടെ എല്‍ഡിഎഫ് ഏകപക്ഷീയമായി കള്ളവോട്ട് ചെയ്യുന്നുവെന്ന യുഡിഎഫ് ആരോപണത്തിന്റെ മുനയൊടിഞ്ഞു. കള്ളവോട്ട് നടന്നെങ്കിലും കണ്ണൂരില്‍ സുധാകരന്‍ ജയിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.

രണ്ടു മുന്നണികളിലെയും മൂന്ന് വീതം പേര്‍ കള്ളവോട്ട് ചെയ്തു എന്നാണ് കമ്മീഷന്‍ ഇതുവരെ കണ്ടെത്തിയത്. എല്‍ഡിഎഫും യുഡിഎഫും എതിരാളികളുടെ കൂടുതല്‍ കള്ളവോട്ട് ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എങ്കിലും വിവാദം തല്‍കാലം തണുപ്പിച്ച് നിര്‍ത്താനാകും മുന്നണികളുടെ ശ്രമം.

കാസര്‍ഗോഡ് മൂന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കല്യാശേരിയില്‍ പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ബുത്തിലാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തത്. മുഹമ്മദ് ഫയാസ്, കെ.എം മുഹമ്മദ്, അബ്ദുള്‍ സമദ് എന്നീ ലീഗ് പ്രവര്‍ത്തകരാണ് കള്ളവോട്ട് ചെയ്തത്. ഇവര്‍ക്കെതിരെ കേസെടുക്കും. സംഭവത്തില്‍ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടിട്ടുണ്ട്. നാല് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് പരാതി. ഇതില്‍ ഒരാളുടെ കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല. ഇയാള്‍ക്കെതിരെ തുടര്‍ അന്വേഷണം നടത്തും. യു.ഡി.എഫ് ബൂത്ത് ഏജന്റ് പറഞ്ഞിട്ടാണ് കള്ളവോട്ട് ചെയ്തതെന്ന് ഒരാള്‍ മൊഴി നല്‍കി.

Related Post

വയനാട്ടിലെ സ്ഥാനാർഥിത്വം ; തീരുമാനം എടുക്കാതെ രാഹുൽ

Posted by - Mar 25, 2019, 05:27 pm IST 0
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ സ്ഥാനാർഥിയാകുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസിലെ മുതിർന്ന നേതാക്കളോടാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം ഇന്ന് എഐസിസി…

മുല്ലപ്പള്ളി കെപിസിസി അധ്യക്ഷനായി ഇന്ന് ചുമതലയേൽക്കും 

Posted by - Sep 27, 2018, 09:07 am IST 0
തിരുവനന്തപുരം: കെപിസിസിയുടെ പുതിയ അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന്  സ്ഥാനമേല്‍ക്കും. മൂന്ന് വർക്കിങ്ങ്  പ്രസിഡന്‍റുമാരും യുഡിഎഫിന്‍റെ നിയുക്ത കണ്‍വീനറും ഇന്ന് ചുമതലയേൽക്കുന്നുണ്ട്. എ.കെ.ആന്‍റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല…

കൊല്ലത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

Posted by - Dec 30, 2018, 10:57 am IST 0
കൊല്ലം: കൊല്ലത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. പുത്തൂര്‍ സ്വദേശി സുനില്‍ കുമാറിനെയാണ് എഴുകോണ്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം…

സിപിഐഎം എംഎല്‍എക്കെതിരെ ലൈംഗിക പീഡനാരോപണം 

Posted by - Sep 4, 2018, 09:20 am IST 0
സിപിഐഎം എംഎല്‍എക്കെതിരെ ലൈംഗിക പീഡനാരോപണം. സിപിഎം നേതാവും ഷൊര്‍ണ്ണൂര്‍ എംഎല്‍എയുമായ പി ശശിക്കെതിരേയാണ് ലൈംഗിക പീഡനപരാതി ഉയര്‍ന്നിരിക്കുന്നത്. രണ്ടാഴ്ച്ച മുമ്പ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം ബൃദ്ധകാരാട്ടിനാണ്…

ട്രെയിനിൽ വച്ച് താൻ അപമാനിക്കപ്പെട്ടു  എന്ന് ജോസ് കെ മാണിയുടെ ഭാര്യ

Posted by - Mar 16, 2018, 09:09 am IST 0
ട്രെയിനിൽ വച്ച് താൻ അപമാനിക്കപ്പെട്ടു  എന്ന് ജോസ് കെ മാണിയുടെ ഭാര്യ ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷാ ജോസ്. നിഷയാണ് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം…

Leave a comment