വെറും വയറ്റില്‍ ലെമണ്‍ ടീ കഴിക്കൂ, ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളൂ  

108 0

മലയാളികളുടെ പ്രിയപ്പെട്ട ശീലങ്ങളില്‍ ഒന്നാണ് ചായയും കാപ്പിയും. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മികച്ചതാണ് ലെമണ്‍ ടീ. തടി കുറക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച ആരോഗ്യദായകമായ വഴികളില്‍ ഒന്നാണ് ലെമണ്‍ ടീ. ശരീരത്തിലെ വിഷാംശത്തെ പുറത്തേക്ക് കളയാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ. ചെറുനാരങ്ങയിലെ ആന്റി ഓക്‌സിഡന്റുകള്‍ ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരു പോലെ ലെമണ്‍ ടീ മികച്ച ഗുണം നല്‍കുന്നു. കൃത്യമായ രീതിയില്‍ ലെമണ്‍ ടീ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

തേയിലപ്പൊടി- ഒരു ടീസ്പൂണ്‍

ചെറുനാരങ്ങ- ഒന്ന്

കറുവപ്പട്ട- ഒരു കഷ്ണം

തേന്‍- അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം വെള്ളം നല്ലതു പോലെ തിളപ്പിക്കാം. ഇതിലേക്ക് ചായപ്പൊടി, കറുവപ്പട്ട എന്നിവയിട്ട് തിളപ്പിക്കാം. പിന്നീട് തേയില ഊറ്റിയെടുത്ത ശേഷം ഇതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കണം. പിന്നീട് ഇതിലേക്ക് അല്‍പം തേനും ചേര്‍ക്കണം. നല്ല ഗുണം നിറഞ്ഞ ലെമണ്‍ ടീ തയ്യാര്‍.

ലെമണ്‍ ടീ കഴിക്കേണ്ട സമയത്തിന്റെ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം. രാവിലെ വെറും വയറ്റില്‍ ലെമണ്‍ ടീ കഴിക്കുന്നത് കൊണ്ട് ഏറെ ഗുണങ്ങളുണ്ട്.

ടോക്‌സിനെ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് ലെമണ്‍ ടീ. ഇത് ശരീരത്തിനകത്തുള്ള വിഷാംശമെല്ലാം പുറന്തള്ളുന്നു. ടോക്‌സിന്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ അത് പല തരത്തിലുള്ള രോഗങ്ങള്‍ക്കും ഇന്‍ഫെക്ഷനും കാരണമാകുന്നു. എന്നാല്‍ ലെമണ്‍ ടീ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Related Post

കൊറോണ പ്രതിരോധത്തിന് ജനകീയ കൂട്ടായ്മ വേണം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Posted by - Mar 14, 2020, 11:18 am IST 0
കൊറോണ രോഗ വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ജനകീയമായ ഇടപെടലുകളിലൂടെ നടപ്പാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത്…

രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി

Posted by - Mar 11, 2020, 10:49 am IST 0
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി. പൂനൈയില്‍ മൂന്നു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 76 പേര്‍…

ഉറക്കം കുറയ്ക്കരുത്;  ഉറക്കക്കുറവിനെ പടിക്ക് പുറത്ത് കടത്താം  

Posted by - May 5, 2019, 03:50 pm IST 0
കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ ബാധിക്കുന്ന പ്രശ്‌നമാണ് ഉറക്കക്കുറവ്. ഉറക്കക്കുറവിനെ നിസാരമായി കരുതിയാല്‍ ഗുരുതരമായ വിപത്തിനെ ക്ഷണിച്ച് വരുത്തേണ്ടി വരും.  ത്വക്ക് സംബന്ധിയായ പ്രശ്‌നങ്ങള്‍ക്കും മുടികൊഴിച്ചില്‍ അടക്കമുള്ള…

കോവിഡ് 19; ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റ് നിരോധിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

Posted by - Mar 12, 2020, 11:07 am IST 0
മുംബൈ: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റിന് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. കാണികള്‍ വലിയ രീതിയില്‍ ഒത്തുകൂടുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ടിക്കറ്റ്…

Leave a comment