വെറും വയറ്റില്‍ ലെമണ്‍ ടീ കഴിക്കൂ, ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളൂ  

115 0

മലയാളികളുടെ പ്രിയപ്പെട്ട ശീലങ്ങളില്‍ ഒന്നാണ് ചായയും കാപ്പിയും. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മികച്ചതാണ് ലെമണ്‍ ടീ. തടി കുറക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച ആരോഗ്യദായകമായ വഴികളില്‍ ഒന്നാണ് ലെമണ്‍ ടീ. ശരീരത്തിലെ വിഷാംശത്തെ പുറത്തേക്ക് കളയാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ. ചെറുനാരങ്ങയിലെ ആന്റി ഓക്‌സിഡന്റുകള്‍ ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരു പോലെ ലെമണ്‍ ടീ മികച്ച ഗുണം നല്‍കുന്നു. കൃത്യമായ രീതിയില്‍ ലെമണ്‍ ടീ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

തേയിലപ്പൊടി- ഒരു ടീസ്പൂണ്‍

ചെറുനാരങ്ങ- ഒന്ന്

കറുവപ്പട്ട- ഒരു കഷ്ണം

തേന്‍- അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം വെള്ളം നല്ലതു പോലെ തിളപ്പിക്കാം. ഇതിലേക്ക് ചായപ്പൊടി, കറുവപ്പട്ട എന്നിവയിട്ട് തിളപ്പിക്കാം. പിന്നീട് തേയില ഊറ്റിയെടുത്ത ശേഷം ഇതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കണം. പിന്നീട് ഇതിലേക്ക് അല്‍പം തേനും ചേര്‍ക്കണം. നല്ല ഗുണം നിറഞ്ഞ ലെമണ്‍ ടീ തയ്യാര്‍.

ലെമണ്‍ ടീ കഴിക്കേണ്ട സമയത്തിന്റെ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം. രാവിലെ വെറും വയറ്റില്‍ ലെമണ്‍ ടീ കഴിക്കുന്നത് കൊണ്ട് ഏറെ ഗുണങ്ങളുണ്ട്.

ടോക്‌സിനെ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് ലെമണ്‍ ടീ. ഇത് ശരീരത്തിനകത്തുള്ള വിഷാംശമെല്ലാം പുറന്തള്ളുന്നു. ടോക്‌സിന്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ അത് പല തരത്തിലുള്ള രോഗങ്ങള്‍ക്കും ഇന്‍ഫെക്ഷനും കാരണമാകുന്നു. എന്നാല്‍ ലെമണ്‍ ടീ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Related Post

ചൈനയിൽ കൊറോണ ബാധിതരുടെ എണ്ണം 77,658 ആയി ഉയര്‍ന്നു

Posted by - Feb 25, 2020, 10:50 am IST 0
ബെയ്ജിങ്: ചൈനയില്‍ നിയന്ത്രണ വിധേയമാകാതെ കൊറോണ (കോവിഡ്-19) വൈറസ് ബാധ.രാജ്യത്തുടനീളം കൊറോണ ബാധിതരുടെ എണ്ണം 77,658 ആയി ഉയര്‍ന്നു. പുതുതായി 508 പേര്‍ക്ക് കൂടി കൊറോണ ബാധിച്ചതായി…

മാസ്ക്, സാനിറ്റൈസർ: വില സർക്കാർ നിശ്ചയിക്കണമെന്ന് ഹൈക്കോടതി…

Posted by - Mar 19, 2020, 01:36 pm IST 0
കൊച്ചി. കൊറോണ വയറസ് വ്യാപനം തടയുന്നതിനുള്ള മാസ്ക്,  സാനിറ്റായ്സർ എന്നിവയുടെ വില സർക്കാർ നിശ്ചയിച്ചു സെർക്യൂലർ ഇറക്കണമെന്നു ഹൈകോടതി.  ഇത്തരം സാധനങ്ങൾ അവശ്യ സാധനങ്ങളുടെ പട്ടികയിൽ  കേന്ദ്ര…

കട കമ്പോളങ്ങൾ അടച്ചു. മുംബൈ നഗരം കൊറോണ ഭീതിയിൽ 

Posted by - Mar 19, 2020, 07:52 pm IST 0
മുംബൈ : നഗരത്തിൽ എല്ലായിടത്തും കടകളും ഓഫീസുകളും അടച്ചു തുടങ്ങി,  ബിഎംസി ഉച്ചയോടെ എല്ലായിടത്തും നോട്ടീസ് നൽകിയതോടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാനുള്ളവരുടെ തിരക്കും തുടങ്ങി,  ചിലയിടങ്ങളിൽ മുഴുവൻ…

ആമവാതത്തിന്റെ ലക്ഷണങ്ങള്‍ കാണാതെ പോകരുത്  

Posted by - May 5, 2019, 03:47 pm IST 0
സന്ധിക്കുളളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്റെ കാരണമെങ്കിലും ലക്ഷണങ്ങള്‍ പലതുണ്ട്. ദേഹംകുത്തിനോവുക, രുചിയില്ലായ്മ അങ്ങനെ പല ലക്ഷണങ്ങളും കണ്ടേക്കാം. ഓരോരുത്തര്‍ക്കും ലക്ഷണങ്ങളിലും മാറ്റമുണ്ടാകും. ഓരോ…

കൊറോണ: 67 സാംപിളുകൾ നെഗറ്റീവ് ആശ്വാസത്തിൽ എറണാകുളം

Posted by - Mar 24, 2020, 01:51 pm IST 0
എറണാകുളം: സാംപിളുകൾ അയച്ച 67 പേരുടേതും നെഗറ്റീവ്. നിലവിൽ 16 പേരാണ് ചികിൽസയിലുള്ളത്. സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധത്തിന് ലോക് ഡൗൺ കർശനമാക്കി. കടകൾക്ക് തുറന്നതോടെ സാധനങ്ങൾ വാങ്ങാനായി…

Leave a comment