ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ കുറ്റ വിമുക്തനാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരി  

132 0

ഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ കുറ്റ വിമുക്തനാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി ആഭ്യന്തര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് ബോബ്‌ഡെയ്ക്ക് കത്ത് അയച്ചു. 'എന്റെ പരാതിയ്ക്കും സത്യവാങ്മൂലത്തിനും അടിസ്ഥാനമില്ലെന്ന സമിതിയുടെ കണ്ടെത്തല്‍ നടുക്കമാണുണ്ടാക്കുന്നത്. സാമാന്യ നീതിയുടെ അടിസ്ഥാന തത്വങ്ങള്‍ പോലും സമിതിയ്ക്ക് പാലിക്കാനായില്ല' രഞ്ജന്‍ ഗോഗോയിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ കത്തില്‍ പരാതിക്കാരി പറഞ്ഞു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി ഇന്നലെയാണ് സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളിയത്. മുന്‍ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്.

ഏപ്രില്‍ 20നാണ് ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം പുറത്തുവന്നത്. സംഭവം സുപ്രീം കോടതി വൃത്തങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ദ വയര്‍ വാര്‍ത്തയാക്കിയതോടെയാണ് ചീഫ് ജസ്റ്റിസിനെതിരായ ആരോപണം വാര്‍ത്തയായത്. തുടര്‍ന്ന് 17 മുതിര്‍ന്ന ജഡ്ജുമാരെ വിളിച്ചുചേര്‍ത്ത് ചീഫ് ജസ്റ്റിസ് തന്നെ ഇക്കാര്യം വെളിപ്പെടുത്തി. തുടര്‍ന്ന് മൂന്നംഗ സമിതിയെ രൂപീകരിച്ച് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ തകര്‍ക്കാനുള്ള നീക്കമാണ് ആരോപണത്തിന് പിന്നിലെന്നാണ് തുടക്കം മുതല്‍ തന്നെ രജ്ഞന്‍ ഗോഗോയി ആരോപിച്ചിരുന്നത്.

പരാതിക്കാരിയായ യുവതി ആദ്യം അന്വേഷണവുമായി സഹകരിച്ചിരുന്നുവെങ്കിലും പിന്നീട് പിന്‍മാറി. അന്വേഷണ സമിതിയില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിന്‍മാറ്റം. ഏപ്രില്‍ 30-നാണ് യുവതി പിന്‍മാറിയത്. തനിക്ക് അഭിഭാഷകനെ നിയമിക്കണമെന്ന ആവശ്യം സമിതി നിരസിച്ചു, തന്റെ മൊഴിപ്പകര്‍പ്പ് നല്‍കിയില്ല തുടങ്ങിയ പരാതികള്‍ ഉന്നയിച്ചുകൊണ്ടാണ് യുവതി അന്വേഷണ സംഘവുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയത്. തുടര്‍ന്ന് മൂന്നംഗ സമിതി ഏകപക്ഷീയമായി അന്വേഷണം തുടരുകയും പരാതി തള്ളുകയുമായിരുന്നു.

Related Post

യൂണിവേഴ്‌സിറ്റിക്ക് സമീപം തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ മൃതദേഹം കണ്ടെത്തി

Posted by - Aug 6, 2018, 12:02 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമീപം തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ മൃതദേഹം കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള…

മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളി

Posted by - Jan 17, 2020, 01:43 pm IST 0
ന്യൂഡൽഹി: നിർഭയ  കേസിൽ പ്രതി മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളി.  ദയാഹർജിയിൽ തീരുമാനമാകാതെ ശിക്ഷ നടപ്പാക്കാൻ ആകില്ലെന്നായിരുന്നു മുകേഷിന്റെ അഭിഭാഷക വൃന്ദ ഗ്രോവറിന്റെ വാദം.…

സുപ്രീം  കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ 

Posted by - Nov 13, 2019, 03:01 pm IST 0
ന്യൂഡല്‍ഹി: സുപ്രീ കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന്  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ സുതാര്യത…

'നിയമവും ഭരണഘടനയും ആരുടെയും അടിമകളല്ല' : ശിവസേന

Posted by - Nov 2, 2019, 04:23 pm IST 0
മുംബയ്: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ  വിമർശനവുമായി ശിവസേന. മുഗളർ ചെയ്തത് പോലെയാണ് ബി.ജെ.പി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന് പറയുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി.…

ഷെയ്ഖ് ഹസീനയുമായി മന്‍മോഹാൻസിങ്ങും  സോണിയയും കൂടിക്കാഴ്ച നടത്തി  

Posted by - Oct 7, 2019, 03:22 pm IST 0
ന്യൂഡല്‍ഹി: ഇന്ത്യയിൽ  സന്ദര്‍ശനം നടത്തുന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി മുന്‍  മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം…

Leave a comment