ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ കുറ്റ വിമുക്തനാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരി  

162 0

ഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ കുറ്റ വിമുക്തനാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി ആഭ്യന്തര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് ബോബ്‌ഡെയ്ക്ക് കത്ത് അയച്ചു. 'എന്റെ പരാതിയ്ക്കും സത്യവാങ്മൂലത്തിനും അടിസ്ഥാനമില്ലെന്ന സമിതിയുടെ കണ്ടെത്തല്‍ നടുക്കമാണുണ്ടാക്കുന്നത്. സാമാന്യ നീതിയുടെ അടിസ്ഥാന തത്വങ്ങള്‍ പോലും സമിതിയ്ക്ക് പാലിക്കാനായില്ല' രഞ്ജന്‍ ഗോഗോയിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ കത്തില്‍ പരാതിക്കാരി പറഞ്ഞു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി ഇന്നലെയാണ് സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളിയത്. മുന്‍ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്.

ഏപ്രില്‍ 20നാണ് ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം പുറത്തുവന്നത്. സംഭവം സുപ്രീം കോടതി വൃത്തങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ദ വയര്‍ വാര്‍ത്തയാക്കിയതോടെയാണ് ചീഫ് ജസ്റ്റിസിനെതിരായ ആരോപണം വാര്‍ത്തയായത്. തുടര്‍ന്ന് 17 മുതിര്‍ന്ന ജഡ്ജുമാരെ വിളിച്ചുചേര്‍ത്ത് ചീഫ് ജസ്റ്റിസ് തന്നെ ഇക്കാര്യം വെളിപ്പെടുത്തി. തുടര്‍ന്ന് മൂന്നംഗ സമിതിയെ രൂപീകരിച്ച് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ തകര്‍ക്കാനുള്ള നീക്കമാണ് ആരോപണത്തിന് പിന്നിലെന്നാണ് തുടക്കം മുതല്‍ തന്നെ രജ്ഞന്‍ ഗോഗോയി ആരോപിച്ചിരുന്നത്.

പരാതിക്കാരിയായ യുവതി ആദ്യം അന്വേഷണവുമായി സഹകരിച്ചിരുന്നുവെങ്കിലും പിന്നീട് പിന്‍മാറി. അന്വേഷണ സമിതിയില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിന്‍മാറ്റം. ഏപ്രില്‍ 30-നാണ് യുവതി പിന്‍മാറിയത്. തനിക്ക് അഭിഭാഷകനെ നിയമിക്കണമെന്ന ആവശ്യം സമിതി നിരസിച്ചു, തന്റെ മൊഴിപ്പകര്‍പ്പ് നല്‍കിയില്ല തുടങ്ങിയ പരാതികള്‍ ഉന്നയിച്ചുകൊണ്ടാണ് യുവതി അന്വേഷണ സംഘവുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയത്. തുടര്‍ന്ന് മൂന്നംഗ സമിതി ഏകപക്ഷീയമായി അന്വേഷണം തുടരുകയും പരാതി തള്ളുകയുമായിരുന്നു.

Related Post

കേന്ദ്രത്തിലേ  ഡയറക്ടർ പട്ടികയിൽ ഋഷിരാജ് സിങ് 

Posted by - Mar 20, 2018, 09:07 am IST 0
കേന്ദ്രത്തിലേ  ഡയറക്ടർ പട്ടികയിൽ ഋഷിരാജ് സിങ്  കേരള പോലീസ് ഡിജിപിമാരായ ജേക്കബ് തോമസിനെയും ലോകനാഥ്‌ ബഹ്‌റയെയും കടത്തിയാണ് ഋഷിരാജ് സിങ് കേന്ദ്രത്തിലെ ഡയറക്ടർ പട്ടികയിൽ ഇടം നേടിയത് …

ഗോവയില്‍ മന്ത്രിസഭാ വികസനം; കോണ്‍ഗ്രസ് വിട്ടുവന്ന പ്രതിപക്ഷനേതാവിന് ഉപമുഖ്യമന്ത്രിപദം  

Posted by - Jul 13, 2019, 09:05 pm IST 0
പനാജി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ മൂന്ന് പേരെ ഉള്‍പ്പെടുത്തി ഗോവ മന്ത്രിസഭ വികസിപ്പിച്ചു. കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായിരുന്ന ചന്ദ്രകാന്ത് കവേല്‍ക്കര്‍…

സൂക്ഷിക്കുക: നിരോധിച്ച കമ്പനികളുടെ വെളിച്ചെണ്ണ വില്‍പ്പന വീണ്ടും സജീവമാകുന്നു

Posted by - Jul 1, 2018, 11:39 am IST 0
കാസര്‍ഗോഡ്: സംസ്ഥാനത്ത് നിരോധിച്ച കമ്പനികളുടെ വെളിച്ചെണ്ണ വില്‍പ്പന വീണ്ടും സജീവമാകുന്നു.സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് 41 കമ്പനികളുടെ വെളിച്ചെണ്ണ നേരത്തെ നിരോധിച്ചിരുന്നു. എന്നാല്‍…

പൗരത്വ നിയമ ഭേദതി സംബന്ധിച്ച് പ്രതിപക്ഷം അനാവശ്യമായി  ഭീതി പടര്‍ത്തുകയാണ് : നരേന്ദ്ര മോദി 

Posted by - Jan 28, 2020, 03:37 pm IST 0
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദതി സംബന്ധിച്ച് പ്രതിപക്ഷം അനാവശ്യമായി  ഭീതി പടര്‍ത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവർ  പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനം കാണാന്‍ തയ്യാറാകുന്നില്ലെന്നും…

Leave a comment