മോദിക്കും അമിത്ഷായ്ക്കും ഇലക്ഷന്‍ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്: കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി  

208 0

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് എംപി സുഷ്മിതാ ദേബ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയിരിക്കുന്നത്. പരാതി കമ്മീഷന്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും ഇതില്‍ കൂടുതല്‍ ഇടപെടേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. പരാതിയുണ്ടെങ്കില്‍ പുതിയ ഹര്‍ജി നല്‍കാന്‍ നിര്‍ദ്ദേശിച്ചു.

മോദിക്കും അമിത് ഷായ്ക്കും നല്‍കിയ ക്ലീന്‍ ചിറ്റില്‍ തീര്‍പ്പ് വേണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഹര്‍ജി. ഇതില്‍ തീര്‍പ്പ് കല്‍പിച്ച് കഴിഞ്ഞെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അത് മോദിക്കും അമിത് ഷായ്ക്കും അനുകൂലമായിരുന്നു. തീര്‍പ്പ് കല്‍പിച്ചതില്‍ എതിര്‍പ്പുണ്ടെങ്കില്‍ പുതിയ ഹര്‍ജിയുമായി കോണ്‍ഗ്രസിന് വരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതനുസരിച്ച് പുതിയ ഒരു ഹര്‍ജിയുമായി സുപ്രീംകോടതിയിലേക്ക് കോണ്‍ഗ്രസ് എത്താനും സാധ്യതയുണ്ട്. എന്നാല്‍ സുപ്രീംകോടതി വേനലവധിക്കായി മെയ് 13-ന് അടയ്ക്കും. അതിനാല്‍ ഉടന്‍ ഒരു നിയമനടപടിയിലൂടെ കോണ്‍ഗ്രസിന് ഈ പരാതിയില്‍ പരിഹാരമുണ്ടാകാനുള്ള സാധ്യത വിരളമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇനി രണ്ട് ഘട്ടങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മെയ് 12-നും മെയ് 17-നും. പ്രചാരണത്തിനായി ഇനി 9 ദിവസങ്ങളേയുള്ളൂ. ഈ കാലയളവിനുള്ളില്‍ പെട്ടെന്ന് പരാതിയില്‍ തീര്‍പ്പുണ്ടാക്കിത്തരണമെന്നാണ് ഹര്‍ജിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ പരാതികളില്‍ തീര്‍പ്പുണ്ടാക്കിക്കഴിഞ്ഞെന്നും അതില്‍ അതൃപ്തിയുണ്ടെങ്കില്‍ അക്കാര്യം വിശദമാക്കി പുതിയ ഹര്‍ജി നല്‍കണമെന്നുമാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഒമ്പത് തവണയാണ് മോദിക്കെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഒമ്പത് തവണയും മോദിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചു. ബാലാകോട്ട് ആക്രമണത്തിന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കാന്‍ ശ്രമിച്ചതിനും, ന്യൂനപക്ഷ ശക്തിയുള്ള മേഖലയിലേക്ക് രാഹുല്‍ഗാന്ധി ഒളിച്ചോടിയെന്ന പരാമര്‍ശത്തിന്റെ പേരിലുമടക്കം പരാതി നല്‍കിയിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്കെതിരെ നടപടിയെടുത്തിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.

എന്തുകൊണ്ടാണ് മോഡിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിക്കുന്നു, ഹിന്ദുക്കളെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് ഓടിയതെന്ന പരാമര്‍ശം എല്ലാം ചട്ട വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Related Post

ഞങ്ങൾ എൻ‌ആർ‌സി ദില്ലിയിൽ നടപ്പിലാക്കും: മനോജ് തിവാരി

Posted by - Aug 31, 2019, 02:15 pm IST 0
ന്യൂ ഡൽഹി :അസം നാഷണൽ സിറ്റിസൺ ഓഫ് സിറ്റിസൺസ് (എൻ‌ആർ‌സി) ഇന്ന് പുറത്തുവിട്ടപ്പോൾ, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് സമാനമായ ഒരു അഭ്യാസമാണ് ദില്ലിക്ക് വേണ്ടി ബിജെപിയുടെ മനോജ് തിവാരി…

ബജറ്റ് 2020 : 100 പുതിയ വിമാനത്താവളങ്ങൾ  നിർമ്മിക്കും 

Posted by - Feb 1, 2020, 04:32 pm IST 0
ന്യൂദല്‍ഹി : 2024ഓടെ രാജ്യത്ത് പുതിയ 100 വിമാനത്താവളങ്ങള്‍ കൂടി ഇന്ത്യയില്‍ ഉണ്ടായിരിക്കുമെന്ന്  പ്രഖ്യാപനം. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത്.…

സ്ഫോടനത്തില്‍ ആറ് ജവാന്മാര്‍ മരിച്ചു

Posted by - May 20, 2018, 03:05 pm IST 0
റായ്‌പൂര്‍: ഛത്തീസ്ഗഡില്‍ ഉണ്ടായ സ്ഫോടനത്തില്‍ ആറ് ജവാന്മാര്‍ മരിച്ചു. വാന്മാരുടെ വാഹനം കടന്നു പോകുന്നതിനിടെ നക്സലുകള്‍ ഐ.ഇ.ഡി ഉപയോഗിച്ച്‌ സ്‌ഫോടനം നടത്തുകയായിരുന്നു.  യാത്രയ്ക്കിടെ ജവാന്മാര്‍ സഞ്ചരിച്ച വാഹനം.…

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായായി സത്യപ്രതിജ്ഞ ചെയ്തു  

Posted by - Nov 23, 2019, 09:35 am IST 0
മുംബൈ :  ഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലേറി. ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. അജിത് പവാർ ഉപമുഖ്യമന്ത്രിയായി. ബിജെപിക്ക് എൻസിപിയുടെ പിന്തുണ ലഭിച്ചതോടെയാണ്…

ഇവിടെ ഒരു ഓപ്പറേഷനും വിജയിക്കില്ല; ആരെങ്കിലും ഓപ്പറേഷന് വന്നാല്‍ അവരെ ഓപ്പറേഷന് വിധേയരാക്കാന്‍ ഞങ്ങളെപ്പോലുള്ള സര്‍ജന്മാര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ തന്നെയുണ്ട്;' മഹാരാഷ്ട്രയിലെ സര്‍ക്കാരിനെ അട്ടിമറിക്കാനാവില്ലെന്ന ആത്മവിശ

Posted by - Mar 12, 2020, 10:59 am IST 0
മുംബൈ: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ടു എന്ന തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സര്‍ക്കാര്‍ വീഴാതിരിക്കാന്‍ രാജ്യത്തെ കോണ്‍ഗ്രസ്…

Leave a comment