മോദിക്കും അമിത്ഷായ്ക്കും ഇലക്ഷന്‍ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്: കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി  

215 0

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് എംപി സുഷ്മിതാ ദേബ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയിരിക്കുന്നത്. പരാതി കമ്മീഷന്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും ഇതില്‍ കൂടുതല്‍ ഇടപെടേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. പരാതിയുണ്ടെങ്കില്‍ പുതിയ ഹര്‍ജി നല്‍കാന്‍ നിര്‍ദ്ദേശിച്ചു.

മോദിക്കും അമിത് ഷായ്ക്കും നല്‍കിയ ക്ലീന്‍ ചിറ്റില്‍ തീര്‍പ്പ് വേണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഹര്‍ജി. ഇതില്‍ തീര്‍പ്പ് കല്‍പിച്ച് കഴിഞ്ഞെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അത് മോദിക്കും അമിത് ഷായ്ക്കും അനുകൂലമായിരുന്നു. തീര്‍പ്പ് കല്‍പിച്ചതില്‍ എതിര്‍പ്പുണ്ടെങ്കില്‍ പുതിയ ഹര്‍ജിയുമായി കോണ്‍ഗ്രസിന് വരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതനുസരിച്ച് പുതിയ ഒരു ഹര്‍ജിയുമായി സുപ്രീംകോടതിയിലേക്ക് കോണ്‍ഗ്രസ് എത്താനും സാധ്യതയുണ്ട്. എന്നാല്‍ സുപ്രീംകോടതി വേനലവധിക്കായി മെയ് 13-ന് അടയ്ക്കും. അതിനാല്‍ ഉടന്‍ ഒരു നിയമനടപടിയിലൂടെ കോണ്‍ഗ്രസിന് ഈ പരാതിയില്‍ പരിഹാരമുണ്ടാകാനുള്ള സാധ്യത വിരളമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇനി രണ്ട് ഘട്ടങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മെയ് 12-നും മെയ് 17-നും. പ്രചാരണത്തിനായി ഇനി 9 ദിവസങ്ങളേയുള്ളൂ. ഈ കാലയളവിനുള്ളില്‍ പെട്ടെന്ന് പരാതിയില്‍ തീര്‍പ്പുണ്ടാക്കിത്തരണമെന്നാണ് ഹര്‍ജിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ പരാതികളില്‍ തീര്‍പ്പുണ്ടാക്കിക്കഴിഞ്ഞെന്നും അതില്‍ അതൃപ്തിയുണ്ടെങ്കില്‍ അക്കാര്യം വിശദമാക്കി പുതിയ ഹര്‍ജി നല്‍കണമെന്നുമാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഒമ്പത് തവണയാണ് മോദിക്കെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഒമ്പത് തവണയും മോദിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചു. ബാലാകോട്ട് ആക്രമണത്തിന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കാന്‍ ശ്രമിച്ചതിനും, ന്യൂനപക്ഷ ശക്തിയുള്ള മേഖലയിലേക്ക് രാഹുല്‍ഗാന്ധി ഒളിച്ചോടിയെന്ന പരാമര്‍ശത്തിന്റെ പേരിലുമടക്കം പരാതി നല്‍കിയിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്കെതിരെ നടപടിയെടുത്തിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.

എന്തുകൊണ്ടാണ് മോഡിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിക്കുന്നു, ഹിന്ദുക്കളെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് ഓടിയതെന്ന പരാമര്‍ശം എല്ലാം ചട്ട വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Related Post

മോദി-ഷി ചിന്‍പിംഗ് ഉച്ചകോടി ഇന്ന് 

Posted by - Oct 11, 2019, 01:39 pm IST 0
ചെന്നൈ: ഇന്ത്യ-ചൈന രണ്ടാം അനൗപചാരിക ഉച്ചകോടി വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്ത് നടക്കും. ചൈനയിലെ വുഹാനിലായിരുന്നു ഒന്നാം അനൗപചാരിക ഉച്ചകോടി നടന്നിരുന്നത് . കഴിഞ്ഞ വര്‍ഷം…

ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു

Posted by - Jan 21, 2019, 05:15 pm IST 0
അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവായ ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു. ബാല്യകാലസഖി കിഞ്ചല്‍ പരീഖുമായി ഹാര്‍ദികിന്റെ വിവാഹം ജനുവരി 27 ന് സുരേന്ദ്ര നഗര്‍ ജില്ലയിലെ…

വിദ്യാരംഭം കുറിച്ച് കുട്ടികൾ |

Posted by - Oct 13, 2024, 06:31 pm IST 0
അറിവിന്റെ അക്ഷയ ഖനി തേടിയിറങ്ങാൻ കുരുന്നുകൾക്ക് നാവിൽ ആദ്യാക്ഷരം നുകർന്ന് മാനാം കുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജനാർദ്ദനൻ…

ലിഫ്റ്റ് ചോദിച്ചെത്തിയ യുവതിയെ കൂട്ടബലാത്‌സംഗം ചെയ്തു

Posted by - Apr 19, 2019, 07:23 pm IST 0
മുസാഫർനഗർ: ലിഫ്റ്റ് ചോദിച്ചെത്തിയ യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. 22 വയസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവാവും സുഹൃത്തുക്കളും ചേർന്നു പീഡനത്തിന്…

കര്‍ണാടക ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി

Posted by - Dec 5, 2019, 10:15 am IST 0
ബെംഗളൂരു: കര്‍ണാടകത്തിൽ  ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. സ്പീക്കര്‍ അയോഗ്യരാക്കിയ എംഎല്‍എമാര്‍ പ്രതിനിധീകരിച്ച 15 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറിന്…

Leave a comment