പേരാമ്പ്ര: ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കാന്‍പേരാമ്പ്ര ജി.യു.പി.സ്‌കൂളില്‍ നടന്ന ക്യാമ്പിലെ തിരക്കില്‍ജനങ്ങള്‍ വലഞ്ഞു. വരുന്നവര്‍ക്ക് പെട്ടെന്ന് പുതുക്കാന്‍സൗകര്യം ചെയ്യുന്ന വിധത്തില്‍ കൗണ്ടറുകള്‍ക്രമീകരിക്കാത്തതാണ് തിരക്കിന് ഇടയാക്കിയത്. പുലര്‍ച്ചെഅഞ്ച് മണി മുതല്‍ ജനങ്ങള്‍ക്യൂ നില്‍ക്കാന്‍എത്തിയിരുന്നു. പേരാമ്പ്ര പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്ളവര്‍ക്കാണ് ക്യാമ്പ് നടന്നത്. ആദ്യ ദിവസം തന്നെ എല്ലാ കുടുംബാംഗങ്ങളും എത്തിയതോടെ വന്‍തിരക്കായി. രാവിലെ മുതലുള്ള തിരക്ക് വൈകുന്നേരം വരെ തുടര്‍ന്നു. ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കാന്‍സ്ഥല സൗകര്യം ഒരുക്കി കൊടുക്കല്‍മാത്രമാണ് പഞ്ചായത്ത് ചെയ്യുന്നത്. ഇതിന് കരാറെടുത്തവരാകട്ടെ രണ്ട് കൗണ്ടറാണ് പ്രവര്‍ത്തന സജ്ജമാക്കിയത്. മൂന്ന് കമ്പ്യൂട്ടറാണ് ഒരുക്കിയതെങ്കിലും ഒരെണ്ണം തകരാറായിരുന്നു. പ്രിന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ഇതിനാല്‍പ്രിന്റ് എടുക്കാന്‍ ആയിട്ടില്ല. കാര്‍ഡില്‍ ഉള്‍പ്പെട്ട അഞ്ച് പേരും എത്തിയതും കൂടുതല്‍തിരക്കിന് ഇടയാക്കി. കാര്‍ഡ് പുതുക്കാന്‍ എത്തിയവരും കേന്ദ്രത്തില്‍സഹായത്തിന് ഉണ്ടായിരുന്ന കുടുംബശ്രീ സി.ഡി.എസ്. അംഗങ്ങളുമായി ഇടക്ക് വാക്കേറ്റവുമുണ്ടായി. ഓരോ വാര്‍ഡിലും അഞ്ചൂറിലധികം ഇന്‍ഷൂറന്‍സ്‌കാര്‍ഡുകള്‍ഉണ്ട്. അതിനാല്‍കൂടുതല്‍ സൗകര്യം ഒരുക്കിയാലേ അടുത്ത ദിവസങ്ങളിലും സുഗമമായി കാര്‍ഡ് പുതുക്കല്‍നടത്താനാകൂവെന്ന് പഞ്ചായത്തംഗങ്ങള്‍തന്നെ ചൂണ്ടിക്കാട്ടി.
Related Post
കോൺഗ്രസ്സ് ഓഫീസിൽ പ്രവർത്തകൻ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട് : കുറ്റ്യാടിയിലെ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കട്ടിൽ അമ്പലകുളങ്ങരയിലെ കോൺസ്സിന്റെ ഓഫീസിലാണ് വടക്കേ മുയ്യോട്ടുമ്മൽ ദാമോദരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.…
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ്, കെ.പി.സി.സി. സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍, കെ.പി.സി.സി. ജനറല്‍…
പന്തിരിക്കര-പടത്തുകടവ് റോഡ് പിരിവെടുത്ത് നാട്ടുകാര്‍ നന്നാക്കുന്നു
പേരാമ്പ്ര: തകര്‍ന്നു കുണ്ടും കുഴിയുമായി കിടക്കുന്ന പന്തിരിക്കര-പടത്തുകടവ് റോഡ് പണം മുടക്കി നാട്ടുകാര്‍ നന്നാക്കുന്നു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മേഖലയില്‍ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള റോഡാണിത്. ഇരുചക്രവാഹനത്തില്‍ വരുന്ന…