പേരാമ്പ്ര: ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കാന്‍പേരാമ്പ്ര ജി.യു.പി.സ്‌കൂളില്‍ നടന്ന ക്യാമ്പിലെ തിരക്കില്‍ജനങ്ങള്‍ വലഞ്ഞു. വരുന്നവര്‍ക്ക് പെട്ടെന്ന് പുതുക്കാന്‍സൗകര്യം ചെയ്യുന്ന വിധത്തില്‍ കൗണ്ടറുകള്‍ക്രമീകരിക്കാത്തതാണ് തിരക്കിന് ഇടയാക്കിയത്. പുലര്‍ച്ചെഅഞ്ച് മണി മുതല്‍ ജനങ്ങള്‍ക്യൂ നില്‍ക്കാന്‍എത്തിയിരുന്നു. പേരാമ്പ്ര പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്ളവര്‍ക്കാണ് ക്യാമ്പ് നടന്നത്. ആദ്യ ദിവസം തന്നെ എല്ലാ കുടുംബാംഗങ്ങളും എത്തിയതോടെ വന്‍തിരക്കായി. രാവിലെ മുതലുള്ള തിരക്ക് വൈകുന്നേരം വരെ തുടര്‍ന്നു. ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കാന്‍സ്ഥല സൗകര്യം ഒരുക്കി കൊടുക്കല്‍മാത്രമാണ് പഞ്ചായത്ത് ചെയ്യുന്നത്. ഇതിന് കരാറെടുത്തവരാകട്ടെ രണ്ട് കൗണ്ടറാണ് പ്രവര്‍ത്തന സജ്ജമാക്കിയത്. മൂന്ന് കമ്പ്യൂട്ടറാണ് ഒരുക്കിയതെങ്കിലും ഒരെണ്ണം തകരാറായിരുന്നു. പ്രിന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ഇതിനാല്‍പ്രിന്റ് എടുക്കാന്‍ ആയിട്ടില്ല. കാര്‍ഡില്‍ ഉള്‍പ്പെട്ട അഞ്ച് പേരും എത്തിയതും കൂടുതല്‍തിരക്കിന് ഇടയാക്കി. കാര്‍ഡ് പുതുക്കാന്‍ എത്തിയവരും കേന്ദ്രത്തില്‍സഹായത്തിന് ഉണ്ടായിരുന്ന കുടുംബശ്രീ സി.ഡി.എസ്. അംഗങ്ങളുമായി ഇടക്ക് വാക്കേറ്റവുമുണ്ടായി. ഓരോ വാര്‍ഡിലും അഞ്ചൂറിലധികം ഇന്‍ഷൂറന്‍സ്‌കാര്‍ഡുകള്‍ഉണ്ട്. അതിനാല്‍കൂടുതല്‍ സൗകര്യം ഒരുക്കിയാലേ അടുത്ത ദിവസങ്ങളിലും സുഗമമായി കാര്‍ഡ് പുതുക്കല്‍നടത്താനാകൂവെന്ന് പഞ്ചായത്തംഗങ്ങള്‍തന്നെ ചൂണ്ടിക്കാട്ടി.
