കളിമണ്ണ് കിട്ടാനില്ല; മണ്‍കലം നിര്‍മാണ വ്യവസായം പ്രതിസന്ധിയില്‍  

123 0

മാനന്തവാടി: കളിമണ്ണുക്ഷാമം ജില്ലയില്‍ മണ്‍കല നിര്‍മാണ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. മണ്ണെടുപ്പിനുള്ള അപേക്ഷകളില്‍ അധികൃതര്‍ അനുകൂല തീരുമാനം സ്വീകരിക്കാത്തതും കഴിഞ്ഞ പ്രളയത്തില്‍ അടുപ്പ് അടക്കം നഷ്ടമായവര്‍ക്കു പരിഹാരധനം നല്‍കാത്തതും പ്രതിസന്ധിക്കു ആക്കം കൂട്ടുകയാണ്. കളിമണ്ണ് ആവശ്യത്തിനു കിട്ടാത്ത സാഹചര്യത്തില്‍ ഡിമാന്‍ഡിനൊത്ത് മണ്‍പാത്ര നിര്‍മാണം നടത്താനും വിപണിയില്‍ എത്തിക്കാനും ഈ രംഗത്തുള്ളവര്‍ക്കു കഴിയുന്നില്ല. ജില്ലയില്‍ മേപ്പാടി, നത്തം കുനി എന്നിവിടങ്ങളിലാണ് സ്വകാര്യ ഭൂമയില്‍ കളിമണ്ണ് കുറച്ചെങ്കിലും ലഭ്യം. റവന്യൂ ഭൂമിയില്‍ കളിമണ്ണ് ഉണ്ടെങ്കിലും മണ്ണെടുപ്പിനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. ഒരു ടിപ്പര്‍ കളിമണ്ണിനു 16,000 രൂപയാണ് വില. വീടുകളില്‍ പാചകത്തിനു മണ്‍പാത്രങ്ങളാണ് അധികവും ഉപയോഗിക്കുന്നത്. മണ്‍കലങ്ങള്‍ക്കു ആവശ്യക്കാരും ഏറെയാണ്. 50 രൂപ മുതല്‍ 2,000 രൂപ വരെ വിലയുള്ള മണ്‍പാത്രങ്ങള്‍ വിപണിയില്‍ ലഭിക്കും. കുന്പാര സമുദായത്തില്‍പ്പെട്ടവരാണ് മണ്‍പാത്രങ്ങള്‍ പ്രധാനമായും ഉണ്ടാക്കുന്നത്.

Related Post

Posted by - Nov 25, 2019, 03:19 pm IST 0
വയനാട് : ഷഹ്‌ല ഷെറിൻ പാമ്പു കടിയേറ്റ് മരിച്ച  സ്‌കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. ഷഹ്‌ലയുടെ ചിത്രങ്ങൾ പതിപ്പിച്ച പോസ്റ്ററുകളുമായാണ് വിദ്യാർത്ഥികൾ സ്‌കൂൾ ഉപരോധിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ട…

വനാതിര്‍ത്തിയില്‍ സ്ഥാപിച്ച കെണിയില്‍ അകപ്പെട്ട പുള്ളിപ്പുലിയെ രക്ഷിച്ചു  

Posted by - May 11, 2019, 10:54 pm IST 0
ബത്തേരി : കാട്ടിറച്ചിക്കു വേണ്ടി വന്യജീവികളെ കുരുക്കാന്‍ വനാതിര്‍ത്തിയില്‍ സ്ഥാപിച്ച കെണിയില്‍ അകപ്പെട്ട പുള്ളിപ്പുലിയെ മയക്കുവെടി വച്ച് പിടികൂടി തിരികെ കാട്ടില്‍ വിട്ടു. 2 വയസ് പ്രായം…

കുരുക്കഴിച്ചിട്ടും കല്‍പറ്റയിലെ ഗതാഗതകുരുക്ക് അഴിഞ്ഞില്ല  

Posted by - May 23, 2019, 09:05 am IST 0
കല്‍പറ്റ : നഗരത്തില്‍ ഏര്‍പെടുത്തിയ ട്രാഫിക് പരിഷ്‌കരണം പാളിയതോടെ വീണ്ടും ഗതാഗതക്കുരുക്ക് പതിവായി. ഗതാഗത ഉപദേശക സമിതി യോഗം ചേര്‍ന്നാണ് കഴിഞ്ഞ ജൂലൈ 1 മുതല്‍ പരിഷ്‌ക്കാരം…

ഇഞ്ചിക്കും നേന്ത്രക്കായ്ക്കും വില ഉയരുന്നു; കര്‍ഷകര്‍ക്ക് തെല്ലും നേട്ടമില്ല  

Posted by - May 23, 2019, 09:00 am IST 0
കല്‍പറ്റ: ഇഞ്ചിയുടെയും നേന്ത്രക്കായുടെയും വില ഉയരുമ്പോഴും കഷര്‍ഷകര്‍ക്ക് നേട്ടമില്ല. ആവശ്യത്തിന് ഉല്‍പന്നമില്ലാത്ത സമയത്തെ വില വര്‍ധന ഉപഭോക്താവിന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു. നീണ്ട ഇടവേളയ്ക്കു  ശേഷം…

പാമ്പ്കടിയേറ്റ് മരിച്ച വിദ്യാർത്ഥിനിയുടെ സംഭവത്തിൽ അധ്യാപകന് സസ്‌പെൻഷൻ  

Posted by - Nov 21, 2019, 04:18 pm IST 0
വയനാട് : പാമ്പ്കടിയേറ്റ് ഷഹ്‌ല ഷെറിൻ എന്ന അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. അപകടം നടന്ന സമയത്ത് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ അനാസ്ഥ…

Leave a comment