തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് ഉയര്‍ന്ന വിജയമുണ്ടാകുമെന്നതില്‍ സംശയമില്ലെന്ന് വ്യക്തമാക്കി. 23 വരെ കാത്തിരിക്കാമെന്നും എക്സിറ്റ് പോളുകള്‍ നേരത്തേയും ഉണ്ടായിട്ടുണ്ടെന്നും പലതും പാളിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, എക്സിറ്റ് പോളിലെ ബിജെപിയുടെ അനുകൂല ഘടകങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പൊതുവില്‍ അംഗീകരിക്കാന്‍ ആവില്ലെന്നും പിഴവുകള്‍ സംഭവിക്കാറുണ്ടെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു.
അതിനിടെ ശബരിമല വിഷയം തെരഞ്ഞെടുപ്പ് ഘടകമാകുമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദേന്‍ പറഞ്ഞു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ മാറിമറിഞ്ഞേക്കാമെന്നും കടകംപള്ളി പ്രതികരിച്ചു.
Related Post
ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി
കൊച്ചി: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് . നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പിലാക്കണ…
പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നാലു നഗരസഭാ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ സെക്രട്ടറിയടക്കം നാല് നഗരസഭാ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, മുന്‍ സെക്രട്ടറി…
ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു
പെരുമ്പാവൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി തീര്‍ത്ഥാടകന്‍ ധര്‍മലിംഗം മരിച്ചു. മിനി ബസിലും കാറിലുമായാണ് അയ്യപ്പഭക്തര്‍ സഞ്ചരിച്ചത്. ഈ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.…
പൗരത്വ നിയമ ഭേദഗതിക്കെതിരെ നിരാഹാരത്തിനൊരുങ്ങി രാഹുല്‍ ഈശ്വർ
മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറം ജില്ലയിൽ നിരാഹാരത്തിനൊരുങ്ങി അയ്യപ്പധര്‍മസേന അധ്യക്ഷന്‍ രാഹുല്‍ ഈശ്വര്‍. ഈ വിഷയത്തില്‍ മുസ്ലിം സമുദായത്തിന് പിന്തുണയര്‍പ്പിക്കാൻ അയ്യപ്പസേനയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നിരാഹാരം…
നിരാഹാര സമരം അവസാനിച്ചു: ബന്ദിപ്പൂര്‍ യാത്രാ നിരോധനം
വയനാട്: ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള ഗതാഗത നിയന്ത്രണത്തിനെതിരെ ബത്തേരിയില്‍ യുവജന കൂട്ടായ്മ സംഘടിപ്പിച്ച സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും സമരപന്തലിലെത്തി സമരക്കാര്‍ക്ക്…