തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് ഉയര്‍ന്ന വിജയമുണ്ടാകുമെന്നതില്‍ സംശയമില്ലെന്ന് വ്യക്തമാക്കി. 23 വരെ കാത്തിരിക്കാമെന്നും എക്സിറ്റ് പോളുകള്‍ നേരത്തേയും ഉണ്ടായിട്ടുണ്ടെന്നും പലതും പാളിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, എക്സിറ്റ് പോളിലെ ബിജെപിയുടെ അനുകൂല ഘടകങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പൊതുവില്‍ അംഗീകരിക്കാന്‍ ആവില്ലെന്നും പിഴവുകള്‍ സംഭവിക്കാറുണ്ടെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു.
അതിനിടെ ശബരിമല വിഷയം തെരഞ്ഞെടുപ്പ് ഘടകമാകുമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദേന്‍ പറഞ്ഞു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ മാറിമറിഞ്ഞേക്കാമെന്നും കടകംപള്ളി പ്രതികരിച്ചു.
