മധ്യപ്രദേശില്‍ ഭരണം തിരിച്ചുപിടിക്കാന്‍ കരുനീക്കങ്ങളുമായി ബിജെപി;  ഭൂരിപക്ഷം തെളിയിക്കാന്‍ തയാറെന്ന് കമല്‍നാഥ്  

314 0

ഭോപ്പാല്‍: കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്ന ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് ബിജെപി കത്തുനല്‍കി. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് നല്‍കിയ കത്തില്‍ ബിജെപി ആവശ്യപ്പെട്ടു.

ബിജെപി നടപടിയില്‍ പ്രതികരണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും രംഗത്ത്. അഞ്ചുമാസത്തിനിടെ നാലുതവണയെങ്കിലും ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് വീണ്ടും ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. ഞങ്ങള്‍ക്ക് പ്രശ്മനമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യ ദിവസംമുതല്‍ ബിജെപി ശല്യം ചെയ്യുകയാണെന്നും അവര്‍ തുറന്നുകാട്ടപ്പെടുന്നത് തടയാന്‍ വേണ്ടി സര്‍ക്കാരിനെ ശല്യപ്പെടുത്തുകയാണെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായ 15വര്‍ഷത്തെ ബിജെപി ഭരണത്തിന് അവസാനം കുറിച്ചാണ് കഴിഞ്ഞവര്‍ഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍, ബിഎസ്പി, എസ്പി എന്നി പാര്‍ട്ടികളുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുന്നത്. എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഭരണം തിരിച്ചുപിടിക്കാന്‍ ബിജെപി അണിയറയില്‍ നീക്കങ്ങള്‍ സജീവമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

230 അംഗങ്ങളുളള മധ്യപ്രദേശ് നിയമസഭയില്‍ 116 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളാണുളളത്. ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒന്നും നാലു സ്വതന്ത്രരുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് സംസ്ഥാനം ഭരിക്കുന്നത്. ബിജെപിക്ക് 109 അംഗങ്ങളാണുളളത്.

Related Post

കെ എസ് യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

Posted by - Jul 4, 2018, 07:49 am IST 0
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച്‌ കെ എസ് യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. മാര്‍ച്ച്‌ അക്രമാസക്തമായതിന തുടര്‍ന്ന് പൊലീസ്…

ഡിവൈഎഫ്‌ഐ നേതാവിന്‍റെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം

Posted by - Jul 23, 2018, 12:45 pm IST 0
വടകര: ഡിവൈഎഫ്‌ഐ നേതാവിന്‍റെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം. വടകരയിലാണ് സംഭവം ഉണ്ടായത്. വീടിന്‍റെ ജനല്‍ ചില്ലുകളും മുറ്റത്ത് നിര്‍ത്തിയിട്ട കാറും അക്രമിസംഘം കല്ലെറിഞ്ഞും…

മുഖ്യമന്ത്രി എന്തുകൊണ്ടാണ് ശബരിമല സന്ദര്‍ശിക്കാത്തത്; രമേശ് ചെന്നിത്തല

Posted by - Nov 29, 2018, 12:35 pm IST 0
തിരുവനന്തപുരം: മുഖ്യമന്ത്രി എന്തുകൊണ്ടാണ് ശബരിമല സന്ദര്‍ശിക്കാത്തതെന്നും അദ്ദേഹം നേരിട്ടെത്തി സ്ഥിതിഗതികള്‍ മനസിലാക്കാന്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍…

സി.കെ. പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി

Posted by - Dec 19, 2018, 03:18 pm IST 0
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പത്തുദിവസമായി നിരാഹാര സമരം ചെയ്യുന്ന ബിജെപി നേതാവ് സി.കെ. പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. പത്മനാഭനു പകരം ശോഭാ സുരേന്ദ്രന്‍…

സാവിത്രി ഭായ്‌ ഫൂലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

Posted by - Dec 26, 2019, 03:41 pm IST 0
ന്യൂഡല്‍ഹി: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സാവിത്രി ഭായ്‌ ഫൂലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് നേതൃത്വം തന്റെ അഭിപ്രായങ്ങൾ ഗൗനിക്കുന്നില്ലെന്ന്  ആരോപിച്ചാണ് രാജി. സ്വന്തം പാര്‍ട്ടി…

Leave a comment