കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് ബന്ധം ഉലയുന്നു; പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തിന് കുമാരസ്വാമി എത്തിയില്ല  

230 0

ബെംഗളുരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് ബന്ധം വീണ്ടും വഷളായി. ലോക്‌സഭാ തെരഞ്ഞെടുപ്പുഫലത്തെ ആശ്രയിച്ചിരിക്കും ഇരുപാര്‍ട്ടികളുമായുള്ള സഖ്യം. കര്‍ണാടകത്തില്‍ ഫലം മോശമായാല്‍ ജെഡിഎസ് സഖ്യം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റിനോട് സിദ്ധരാമയ്യ വിഭാഗം ആവശ്യപ്പെട്ടുകഴിഞ്ഞു. ദള്‍ സഖ്യം പാര്‍ട്ടിയുടെ അടിത്തറയിളക്കിയെന്ന വാദമുയര്‍ത്തി സമ്മര്‍ദ്ദം ശക്തമാക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് ഫലം മറിച്ചായാല്‍ കോണ്‍ഗ്രസ് – ദള്‍ സഖ്യസര്‍ക്കാരിന്റെ ഭാവിയെക്കുറിച്ച് പുനരാലോചിക്കേണ്ടി വരുമെന്ന് കര്‍ണാടകയിലെ ജെഡിഎസ് വക്താവ് ചില ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലും പറഞ്ഞു.

ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി എത്തിയില്ല. കുമാരസ്വാമി ഡല്‍ഹി യാത്ര റദ്ദാക്കിയത് തന്നെ കോണ്‍ഗ്രസ് – ദള്‍ സഖ്യത്തിന്റെ ഉലച്ചിലിന്റെ സൂചനയായിട്ടാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോക്‌സഭാ ഫലം വരുന്ന മെയ് 23 കുമാരസ്വാമി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമാണ്. യെദ്യൂരപ്പയുടെ ഒരു ദിവസ സര്‍ക്കാരിനെ താഴെയിറക്കി അധികാരത്തിലെത്തിയ സഖ്യസര്‍ക്കാരിന് ഒരു വര്‍ഷത്തെ ആയുസ്സ് മാത്രമാവുമോ എന്ന ചോദ്യം എക്‌സിറ്റ് പോളുകള്‍ ഉയര്‍ത്തുന്നു. ദള്‍ സഖ്യത്തോട് തുടക്കം മുതല്‍ എതിര്‍പ്പുളള കക്ഷി നേതാവ് സിദ്ധരാമയ്യയുടെ പുതിയ നീക്കങ്ങള്‍ ഇതിന് ആക്കം കൂട്ടുകയാണ്.

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം അദ്ദേഹത്തിന്റെ അനുയായികളായ എംഎല്‍എമാര്‍ സജീവമാക്കാനും ഇടയുണ്ട്. മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഇതില്‍ കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ എന്ത് വില കൊടുത്തും സഖ്യം തുടരണമെന്ന കര്‍ശന നിര്‍ദേശം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിദ്ധരാമയ്യക്ക് നല്‍കിയെന്നാണ് സൂചന. സംസ്ഥാനത്ത് തിരിച്ചടി ഉണ്ടായാല്‍ തന്നെ എംഎല്‍എമാര്‍ മറുകണ്ടം ചാടുന്നത് തടയുന്നതിനാവും കോണ്‍ഗ്രസിന്റെ പരിഗണന.

Related Post

തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനായി കാത്തിരിക്കും : ജോസ് കെ മാണി 

Posted by - Nov 1, 2019, 02:09 pm IST 0
കോട്ടയം: യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരാണെന്ന കാര്യത്തില്‍ അന്തിമ വിധി തിരഞ്ഞെടുപ്പ്  കമ്മിഷൻ നിശ്ചയിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തതിനെതിരേയുള്ള സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്…

'അബ് ഹോഗാ ന്യായ്' പ്രചാരണവാചകവുമായി കോൺഗ്രസ് 

Posted by - Apr 8, 2019, 04:04 pm IST 0
ദില്ലി: ബിജെപിയുടെ 'മേം ഭീ ചൗകീദാർ' എന്ന പ്രചാരണത്തിന് ബദലായി 2019-ലെ കോൺഗ്രസ് പ്രചാരണവാചകം പുറത്തിറക്കി. 'അബ് ഹോഗാ ന്യായ്' (ഇനി നിങ്ങൾക്ക് നീതി ലഭിക്കും) എന്ന…

ശോഭാ സുരേന്ദ്രന്‍റെ പ്രചാരണത്തിനിടെ സംഘർഷം

Posted by - Apr 19, 2019, 06:40 pm IST 0
തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിടെ സംഘര്‍ഷം ഉണ്ടായ സംഭവത്തില്‍ ബിജെപി-സിപി എം പ്രവര്‍ത്തകര്‍ അറസ്റ്റിൽ. പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ…

പട്ടാപകല്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

Posted by - May 10, 2018, 02:00 pm IST 0
പുറത്തൂര്‍ : കൂട്ടായിയില്‍ പട്ടാപകല്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. സി.പി.എം പ്രവര്‍ത്തകനായ അരയന്‍ കടപ്പുറം കുറിയന്റെ പുരക്കല്‍ ഇസ്മായിലിനാണ്( 39) വെട്ടേറ്റത്.  ഇരുകാലുകള്‍ക്കും തലക്കും ഗുരുതരമായി പരിക്കേറ്റ…

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് 12ന്; കൂടുതല്‍ സീറ്റുകള്‍ ഏറ്റെടുക്കും  

Posted by - Mar 1, 2021, 10:36 am IST 0
കൊച്ചി: യുഡിഎഫും എല്‍ഡിഎഫും ഈയാഴ്ച പകുതിയോടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമ്പോള്‍ സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ഥി പട്ടിക അടുത്തയാഴ്ചത്തേക്കേ പ്രഖ്യാപനമുണ്ടാകൂ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ഏഴിനെന്ന പ്രധാനമന്ത്രിയുടെ വാക്ക്…

Leave a comment