കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് ബന്ധം ഉലയുന്നു; പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തിന് കുമാരസ്വാമി എത്തിയില്ല  

138 0

ബെംഗളുരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് ബന്ധം വീണ്ടും വഷളായി. ലോക്‌സഭാ തെരഞ്ഞെടുപ്പുഫലത്തെ ആശ്രയിച്ചിരിക്കും ഇരുപാര്‍ട്ടികളുമായുള്ള സഖ്യം. കര്‍ണാടകത്തില്‍ ഫലം മോശമായാല്‍ ജെഡിഎസ് സഖ്യം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റിനോട് സിദ്ധരാമയ്യ വിഭാഗം ആവശ്യപ്പെട്ടുകഴിഞ്ഞു. ദള്‍ സഖ്യം പാര്‍ട്ടിയുടെ അടിത്തറയിളക്കിയെന്ന വാദമുയര്‍ത്തി സമ്മര്‍ദ്ദം ശക്തമാക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് ഫലം മറിച്ചായാല്‍ കോണ്‍ഗ്രസ് – ദള്‍ സഖ്യസര്‍ക്കാരിന്റെ ഭാവിയെക്കുറിച്ച് പുനരാലോചിക്കേണ്ടി വരുമെന്ന് കര്‍ണാടകയിലെ ജെഡിഎസ് വക്താവ് ചില ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലും പറഞ്ഞു.

ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി എത്തിയില്ല. കുമാരസ്വാമി ഡല്‍ഹി യാത്ര റദ്ദാക്കിയത് തന്നെ കോണ്‍ഗ്രസ് – ദള്‍ സഖ്യത്തിന്റെ ഉലച്ചിലിന്റെ സൂചനയായിട്ടാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോക്‌സഭാ ഫലം വരുന്ന മെയ് 23 കുമാരസ്വാമി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമാണ്. യെദ്യൂരപ്പയുടെ ഒരു ദിവസ സര്‍ക്കാരിനെ താഴെയിറക്കി അധികാരത്തിലെത്തിയ സഖ്യസര്‍ക്കാരിന് ഒരു വര്‍ഷത്തെ ആയുസ്സ് മാത്രമാവുമോ എന്ന ചോദ്യം എക്‌സിറ്റ് പോളുകള്‍ ഉയര്‍ത്തുന്നു. ദള്‍ സഖ്യത്തോട് തുടക്കം മുതല്‍ എതിര്‍പ്പുളള കക്ഷി നേതാവ് സിദ്ധരാമയ്യയുടെ പുതിയ നീക്കങ്ങള്‍ ഇതിന് ആക്കം കൂട്ടുകയാണ്.

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം അദ്ദേഹത്തിന്റെ അനുയായികളായ എംഎല്‍എമാര്‍ സജീവമാക്കാനും ഇടയുണ്ട്. മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഇതില്‍ കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ എന്ത് വില കൊടുത്തും സഖ്യം തുടരണമെന്ന കര്‍ശന നിര്‍ദേശം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിദ്ധരാമയ്യക്ക് നല്‍കിയെന്നാണ് സൂചന. സംസ്ഥാനത്ത് തിരിച്ചടി ഉണ്ടായാല്‍ തന്നെ എംഎല്‍എമാര്‍ മറുകണ്ടം ചാടുന്നത് തടയുന്നതിനാവും കോണ്‍ഗ്രസിന്റെ പരിഗണന.

Related Post

മുംബൈയില്‍ കോണ്‍ഗ്രസ് പരാജയപ്പെടും: സഞ്ജയ് നിരുപം

Posted by - Oct 4, 2019, 05:13 pm IST 0
മുംബൈ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ  മുംബൈ കോണ്‍ഗ്രസ് ഘടകത്തിലെ തമ്മിലടി ശക്തമാകുന്നു. മൂന്നോ നാലോ സീറ്റുകളിലൊഴികെ മറ്റെല്ലാ സീറ്റുകളിലും മുംബൈയില്‍ കോണ്‍ഗ്രസ് തോൽക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്…

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകും: ടിക്കാറാം മീണ

Posted by - Apr 9, 2019, 12:27 pm IST 0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇത്തവണ വൈകും. ഓരോ മണ്ഡലത്തിലേയും 5 ബൂത്തുകളിലെ വിവി പാറ്റ് രസീത് എണ്ണണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണിത്. 5 മണിക്കൂറെങ്കിലും ഇതിന്…

ബിജെപിയിൽ സവർണാധിപത്യം: വെള്ളാപ്പള്ളി

Posted by - Mar 12, 2018, 01:14 pm IST 0
ബിജെപിയിൽ സവർണാധിപത്യം: വെള്ളാപ്പള്ളി ബിജെപിക്ക് കേരളത്തിൽ വളരാൻ കഴിയാത്തത് ബിജെപിയിൽ സവർണ ആധിപത്യം ഉള്ളതുകൊണ്ടാണ് എന്നാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചു. ചെങ്ങന്നൂർ…

സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ പ്രചരണം ; കെ സുധാകരനെതിരെ കേസെടുത്തു

Posted by - Apr 17, 2019, 04:30 pm IST 0
തിരുവനന്തപുരം: സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ചതിന് കോൺഗ്രസ് നേതാവ് കെ സുധാകരനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ…

തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി നേതൃയോഗം ഇന്ന്; രാഹുല്‍ കടുത്ത നിരാശയില്‍; പിസിസി അധ്യക്ഷന്മാരുടെ രാജി തുടങ്ങി  

Posted by - May 24, 2019, 07:19 pm IST 0
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ് വാങ്ങിയ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയിലാകും യോഗം. തോല്‍വിയുടെ…

Leave a comment